മുംബൈ: ബുധനാഴ്ച്ച നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 400 പോയിന്റ് ഇടറി 51,703.83 എന്ന നിലയാണ് രേഖപ്പെടുത്തിയത് (0.77 ശതമാനം നഷ്ടം). എന്‍എസ്ഇ നിഫ്റ്റി സൂചികയ്ക്കും കാലിടറി. 104 പോയിന്റ് തകര്‍ച്ചയോടെ 15,208.90 എന്ന നിലയ്ക്കാണ് നിഫ്റ്റിയുടെ നില്‍പ്പ് (0.68 ശതമാനം നഷ്ടം).
ഉച്ചയ്ക്ക് 51,596 പോയിന്റിലേക്ക് സെന്‍സെക്സും 15,175 പോയിന്റിലേക്ക് നിഫ്റ്റിയും കൂപ്പുകുത്തിയിരുന്നു. മേഖലാ സൂചികകളില്‍ പൊതുമേഖലാ ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച്ച പൊതുമേഖലാ ബാങ്ക് സൂചിക 5.9 ശതമാനം വരെ നേട്ടം കാഴ്ച്ചവെച്ചു. കഴിഞ്ഞ 13 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

നിഫ്റ്റി മീഡിയ സൂചികയില്‍ ജാഗ്രണ്‍ ഗ്രൂപ്പ് ഓഹരികള്‍ 2.2 ശതമാനം വരെ മുന്നേറ്റം രേഖപ്പെടുത്തി. മറുഭാഗത്ത് നിഫ്റ്റി ഫാര്‍മ സൂചിക 1.7 ശതമാനവും നിഫ്റ്റി ഐടി സൂചിക 1.3 ശതമാനവും ഇടിയുന്നതിന് വിപണി സാക്ഷിയായി. വിശാല വിപണികളില്‍ കാര്യമായ ചലനങ്ങളുണ്ടായില്ല. മിഡ്ക്യാപ് സൂചിക 0.3 ശതമാനം മാത്രമാണ് കുതിപ്പ് കയ്യടക്കിയത്. സ്മോള്‍ക്യാപ് സൂചികയില്‍ മാറ്റമില്ല. നിലവില്‍ ഓഹരി വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വോളറ്റിലിറ്റി സൂചിക 1.3 ശതമാനം താഴ്ന്ന് 21.5 എന്ന നിലയിലാണ് തുടരുന്നത്. ഇന്ന് നിഫ്റ്റിയില്‍ 922 ഓഹരികള്‍ നേട്ടവും 977 ഓഹരികള്‍ നഷ്ടവും കുറിച്ചു. ഓഹരി വിപണിയിലെ ഇന്നത്തെ സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- ബാങ്ക്, ഐടി ഓഹരികള്‍ വിപണിയുടെ വീഴ്ച്ചയ്ക്ക് മുഖ്യ കാരണക്കാരായി.
- സെന്‍സെക്സിലെ 30 ഓഹരികളില്‍ 22 ഉം നഷ്ടത്തിലാണ് ഇടപാട് മതിയാക്കിയത്.
- എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ സൂചികയിലേക്ക് കാര്യമായ സംഭാവന ചെയ്തു.
- പ്രധാന നേട്ടക്കാര്‍: എസ്ബിഐ (2.78 ശതമാനം), പവര്‍ ഗ്രിഡ് (2.02 ശതമാനം), എന്‍ടിപിസി (1.12 ശതമാനം).
- പ്രധാന നഷ്ടം സംഭവിച്ചവര്‍: നെസ്ലെ (-2.88 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-2.56 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-2.53 ശതമാനം).
- വില്‍പ്പനയില്‍ മുന്നില്‍: എസ്ബിഐ, റിലയന്‍സ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എയര്‍ടെല്‍.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
