മുംബൈ: ഇന്ന് അവസാന മണിക്കൂറിലാണ് വിപണി കൂടുതല്‍ സജീവമായത്. മെയ് മാസത്തെ എഫ് ആന്‍ഡ് ഓ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) കോണ്ട്രാക്ടുകള് വ്യാഴാഴ്ച്ച അവസാനിക്കുമെന്നിരിക്കെ പൊതുമേഖലാ ബാങ്ക്, ഐടി, ലോഹ ഓഹരികള്‍ വാങ്ങാന്‍ തിക്കിത്തിരക്കുകയായിരുന്നു നിക്ഷേപകര്‍.
ഫലമോ, ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിഫ്റ്റി ഫിഫ്റ്റി സൂചിക റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. 15,272 പോയിന്റില്‍ നിന്നും 15,384 പോയിന്റ് വരെയാണ് സൂചിക ഇന്ന് കുതിച്ചത്. അവസാന മണി മുഴങ്ങുമ്പോള്‍ 66 പോയിന്റ് ഉയര്‍ന്ന് 15,338 എന്ന ഭേദപ്പെട്ട നില നിഫ്റ്റി കണ്ടെത്തി.

ബോംബെ സൂചിക 98 പോയിന്റ് നേട്ടത്തില്‍ 51,115 എന്ന ഉയര്‍ന്ന നിലയിലാണ് ഇന്ന് ഇടപാടുകള്‍ മതിയാക്കിയത്. വ്യാഴാഴ്ച്ച കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ സെന്‍സെക്സിനെ മുന്നിലെത്തിച്ചു. എന്നാല്‍ എച്ച്ഡിഎഫ്സി, ബജാജ് ഫൈനാന്‍സ്, ഹിന്ദുസ്താന്‍ യുണിലെവര്‍, ഭാരതി എയര്‍ടെല്‍ ഓഹരികളിലെ തകര്‍ച്ച സെന്‍സെക്സിന് വിനയായി. ഇന്നത്തെ വ്യാപാരത്തിനിടെ 51,283 പോയിന്റ് വരെയും സൂചിക ചലിച്ചിരുന്നു.
മൊത്തത്തിലുള്ള ചിത്രം പരിശോധിച്ചാല്‍ ശ്രീ സിമന്റ്, എസ്ബിഐ, ബജാജ് ഓട്ടോ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടെക്ക് മഹീന്ദ്ര, അള്‍ട്രാടെക്ക് സിമന്റ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് ലാര്‍ജ് ക്യാപില്‍ തിളങ്ങിയത്. 2 മുതല്‍ 4 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ നിക്ഷേപകര്‍ കണ്ടു. മറുഭാഗത്ത് എച്ച്ഡിഎഫ്സി, ബജാജ് ഫൈനാന്‍സ്, ഓഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഓഹരികള്‍ ഇരു സൂചികകളിലും താഴോട്ടുപോയി (2.7 ശതമാനം വരെ തകര്‍ച്ച).
ബെഞ്ച്മാര്‍ക്ക് സൂചികകള്ക്കൊപ്പമാണ് ഇന്ന് വിശാല വിപണികളും ചുവടുവെച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.54 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 0.34 ശതമാനവും വീതം മുന്നേറി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ പൊതുമേഖലാ ബാങ്കാണ് കയ്യടി നേടിയത്. 3 ശതമാനം നേട്ടം സൂചിക കുറിച്ചു. നിഫ്റ്റി ഐടി സൂചിക 1.5 ശതമാനവും ഉണര്‍ന്നു.
ഇന്നത്തെ വ്യാപാരത്തിനിടെ വിപ്രോ, ബിര്‍ലാസോഫ്റ്റ്, കോഫോര്ഗ്, ഫസ്റ്റ് സോഴ്സ് സൊല്യൂഷന്‍സ്, മൈന്‍ഡ്ട്രീ, പേഴ്സിസ്റ്റന്റ് സിസ്റ്റംസ്, സൊനാട്ട സോഫ്റ്റ്വെയര് ഓഹരികള്‍ റെക്കോര്‍ഡ് ഉയരം തിരുത്തിയിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ടെക്ക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബോ ഓഹരികള്‍ 1 മുതല്‍ 3 ശതമാനം വരെയും നേട്ടം കൊയ്തു.
1 മുതല്‍ 1.5 ശതമാനം വരെ നേട്ടമാണ് നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, ലോഹ സൂചികകളില്‍ കണ്ടത്. ഇതേസമയം, നിഫ്റ്റി റിയല്‍റ്റിയും (1 ശതമാനം) നിഫ്റ്റി ഫാര്‍മയും (0.12 ശതമാനം) നഷ്ടത്തില്‍ ദിനം പിന്നിട്ടു.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
