മുംബൈ: ബുധനാഴ്ച്ച വിപണിയില്‍ വന്‍ നഷ്ടം. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതും ആഗോള വിപണിയിലെ സംഭവവികാസങ്ങളും മുന്‍നിര്‍ത്തി ബിഎസ്ഇ സെന്‍സെക്സ് സൂചിക 562.34 പോയിന്റ് നഷ്ടത്തില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 49,801.62 പോയിന്റ് രേഖപ്പെടുത്തി (1.12 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയിലും ഇടിവ് ദൃശ്യമായി. 189.15 പോയിന്റ് ഇടറി 14,721.30 പോയിന്റിലാണ് നിഫ്റ്റി ഇടപാടുകള്‍ മതിയാക്കിയത് (1.27 ശതമാനം തകര്‍ച്ച).

സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകളും തകര്‍ച്ച പ്രതിരോധിക്കാനായില്ല. ഇരു സൂചികകളും 2 ശതമാനത്തിലേറെ വീണു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളും ചുവപ്പിലാണ് ഇന്ന് ചുവടുവെച്ചത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 4 ശതമാനത്തിലേറെ താഴോട്ടു പോയി. നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി സൂചികകള്‍ക്കും വലിയ നഷ്ടം സംഭവിച്ചു. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ബിപിസിഎല്‍, ഓഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. മറുഭാഗത്ത് ഐടിസിയും ഇന്‍ഫോസിസും മാത്രം സൂചികയില്‍ മുന്നേറി. വിപണിയുടെ ഇന്നത്തെ സംഗ്രഹം ചുവടെ കാണാം.
അവസാന മണിക്കൂറില്‍ വിപണി കനത്ത നഷ്ടം നേരിട്ടു; ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ ഇന്ത്യന്‍ സൂചികകള്‍ എത്തി.
നിഫ്റ്റിയില്‍ നിന്ന് 189 പോയിന്റ് ചോര്‍ന്നു; സെന്‍സെക്സില്‍ നിന്ന് 562 പോയിന്റും.
വിശാല വിപണികള്‍ക്കും അടിപതറി.
സ്വകാര്യ ബാങ്കുകളുടെ വീഴ്ച്ച നിഫ്റ്റി ബാങ്ക് സൂചികയ്ക്ക് കനത്ത ആഘാതമായി (2 ശതമാനത്തോളം നഷ്ടം).
നിഫ്റ്റി ബാങ്ക് സൂചിക 575 പോയിന്റ് ഇടറി 34,229 പോയിന്റിലെത്തി.
മിഡ്ക്യാപ് സൂചികയില്‍ നിന്ന് 700 പോയിന്റാണ് മാഞ്ഞത്; നേട്ടത്തില്‍ വ്യപാരം ആരംഭിച്ചതിന് ശേഷമായിരുന്നു മിഡ്ക്യാപ് വീണത്.
റിലയന്‍സും സാമ്പത്തിക ഓഹരികളുമാണ് നിഫ്റ്റിയുടെ വീഴ്ച്ചയ്ക്ക് പ്രധാന കാരണക്കാര്‍.
നിഫ്റ്റിയില്‍ കേവലം 5 സ്റ്റോക്കുകള്‍ മാത്രം നേട്ടം കുറിച്ചു.
പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭവിഹിതം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ബിപിസിഎല്‍ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
