മുംബൈ: കോവിഡ് കേസുകളുടെ റെക്കോര്‍ഡ് വര്‍ധനവും മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയപ്പോള്‍ തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ വന്‍ ഇടര്‍ച്ച. മാര്‍ച്ചില്‍ ഉത്പാദന മേഖല രേഖപ്പെടുത്തിയ ദുര്‍ബലമായ പിഎംഐയും (പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക) നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏഴു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എത്തുന്നത്. ഫെബ്രുവരിയില്‍ 57.5 പോയിന്റുണ്ടായിരുന്ന പിഎംഐ മാര്‍ച്ചില്‍ 55.4 പോയിന്റിലേക്ക് ചുരുങ്ങി. കോവിഡ് കേസുകളുടെ വ്യാപനം ഉത്പാദന മേഖലയെ ഒരിക്കല്‍ക്കൂടി ബാധിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച ബോംബെ സൂചിക (സെന്‍സെക്സ്) 1,449 പോയിന്റ് വരെ ഇടിയുന്നത് നിക്ഷേപകര്‍ കണ്ടു. ബാങ്കിങ്, സാമ്പത്തികകാര്യ, റിയല്‍റ്റി ഓഹരികളില്‍ കാര്യമായ വില്‍പ്പന ഇന്നുണ്ടായി. ഇതേസമയം, മാര്‍ച്ച് പാദത്തിലെ സാമ്പത്തികഫലം പുറത്തുവരാനിരിക്കെ ഐടി ഓഹരികള്‍ ഭേദപ്പെട്ട നിലയില്‍ മുന്നേറി. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 870.5 പോയിന്റ് നഷ്ടത്തില്‍ 49,159 നിലയിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത് (1.74 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 229 പോയിന്റ് നഷ്ടത്തില്‍ 14,638 നിലയിലും ഇടപാടുകള്‍ മതിയാക്കി (1.5 ശതമാനം തകര്‍ച്ച). ദിവസ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 14,459 പോയിന്റിലേക്ക് നിഫ്റ്റി ചുരുങ്ങിയിരുന്നു.
ബെഞ്ച്മാര്‍ക്ക് സൂചികകളെ അപേക്ഷിച്ച് വിശാല വിപണികള്‍ ഭേദപ്പെട്ട നിലയിലാണ് ദിനം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.13 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1 ശതമാനവും വീതം ഇടര്‍ച്ച രേഖപ്പെടുത്തി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്കാണ് ഇന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. സൂചിക 4 ശതമാനം വരെ താഴെപ്പോയി. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്്, സാമ്പത്തികകാര്യ സേവനങ്ങള്‍, റിയല്‍റ്റി, ഓട്ടോ, മീഡിയ സൂചികകളും 2.5 ശതമാനം മുതല്‍ 3.5 ശതമാനം വരെ തകര്‍ച്ച രേഖപ്പെടുത്തി. മറുഭാഗത്ത് നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിന് മുകളിലും നിഫ്റ്റി മെറ്റല്‍ സൂചിക 1 ശതമാനവും നേട്ടം കണ്ടെത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
