മുംബൈ: ചൊവാഴ്ച്ച വലിയ ലാഭവും നഷ്ടവുമില്ലാതെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ഒരറ്റത്ത് ബാങ്കിങ്, സാമ്പത്തിക ഓഹരികള്‍ വന്‍ തകര്‍ച്ചയിലേക്ക് സെന്‍സെക്സ്, നിഫ്റ്റി സൂചികകളെ നയിച്ചെങ്കിലും ലോഹ, ഊര്‍ജ്ജ മേഖലകളിലെ ഓഹരികള്‍ വിപണിയെ പിടിച്ചുനിര്‍ത്തി. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് സൂചിക 7.09 പോയിന്റ് ഉയര്‍ന്ന് 49,751.41 എന്ന നില രേഖപ്പെടുത്തി (0.01 ശതമാനം നേട്ടം). നിഫ്റ്റി സൂചിക 32.10 പോയിന്റ് ഉയര്‍ന്ന് 14,707.80 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.22 ശതമാനം നേട്ടം).

സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്നതിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്. ഓരോ ശതമാനം വീതം നേട്ടം സ്മോള്‍ ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ കയ്യടക്കി. മേഖല തരംതിരിച്ചാല്‍ നിഫ്റ്റി ലോഹ സൂചിക 3 ശതമാനത്തിന് മുകളില്‍ നേട്ടം കൊയ്തു. നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി ഓഹരികളും ലാഭത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതേസമയം സ്വകാര്യ ബാങ്ക്, സാമ്പത്തിക സൂചികകള്‍ ചുവപ്പില്‍ തിരശ്ശീലയിട്ടു. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഓഎന്‍ജിസി, യുപിഎല്‍ എന്നിവരാണ് മുന്നിലെത്തിയത്. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, അദാനി പോര്‍ട്സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഡിവിസ് ലാബ്സ് എന്നിവര്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു. ഓഹരി വിപണിയിലെ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- നേരിയ നേട്ടത്തില്‍ സെന്‍സെക്സും നിഫ്റ്റിയും ദിനം പൂര്‍ത്തിയാക്കി.
- 1 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ച മിഡ്ക്യാപ് സൂചിക ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കി.
- നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 14,708 നില രേഖപ്പെടുത്തി; സെന്‍സെക്സ് 7 പോയിന്റ് കൂടി 49,751 നിലയും കുറിച്ചു.
- നിഫ്റ്റി ബാങ്ക് സൂചിക 140 പോയിന്റ് ഇടറി 35,117 എന്ന നിലയിലെത്തി.
- ലോഹ കമ്പനികള്‍ വലിയ നേട്ടം കയ്യടക്കി; ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 6 ശതമാനത്തിന് മുകളില്‍ മുന്നേറി.
- ഗുജറാത്ത് ശാലയിലെ തീപ്പിടുത്തത്തില്‍ ആളപായമില്ലെന്ന് വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ യുപിഎല്‍ ഓഹരികള്‍ 10 ശതമാനത്തോളം ഉയര്‍ന്നു.
- ഇന്‍ഷുറന്‍സ് കമ്പനികളും മുന്നേറി; ജിഐസി, ന്യൂ ഇന്ത്യാ അഷുറന്‍സ് ഓഹരികള്‍ 3 മുതല്‍ 7 ശതമാനം വരെ നേട്ടം സ്വന്തമാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
