മുംബൈ: വിപണിയില്‍ കാളക്കൂറ്റന്റെ വിളയാട്ടം തുടരുകയാണ്. തിങ്കളാഴ്ച്ചയും റെക്കോര്‍ഡ് നേട്ടത്തില്‍ നിഫ്റ്റി വ്യാപാരം പൂര്‍ത്തിയാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ടിസിഎസ്, മാരുതി സുസുക്കി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതാണ് വിപണിയുടെ കുതിപ്പിന് ആധാരം. സെന്‍സെക്സും നിഫ്റ്റിയും 1 ശതമാനം വീതം ഇന്ന് മുന്നേറി.
ഇന്നത്തെ വ്യാപാരത്തിനിടെ 3 ശതമാനം നേട്ടം കയ്യടക്കിയ റിലയന്‍സിന്റെ ഒറ്റ പിന്‍ബലത്തിലാണ് വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,606 പോയിന്റ് വരെയും ഉയര്‍ന്നത്. ഒടുവില്‍ അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റി 147 പോയിന്റ് വര്‍ധിച്ച് 15,583 എന്ന പുതിയ ക്ലോസിങ് റെക്കോര്‍ഡില്‍ കച്ചവടം മതിയാക്കി.

നിഫ്റ്റിയില്‍ 50 -ല്‍ 39 കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (4.4 ശതമാനം), അദാനി പോര്‍ട്സ്, എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഉള്‍പ്പെടെ 11 കമ്പനികള്‍ നഷ്ടത്തില്‍ ഇടപാടുകള്‍ നിര്‍ത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 7 ശതമാനം വരെ ഇടിഞ്ഞിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ട്രാക്ടര്‍ ബിസിനസ് ഒറ്റക്കസംഖ്യയില് മാത്രമേ വളര്‍ച്ച കുറിക്കുകയുള്ളൂവെന്ന കമ്പനിയുടെ പ്രസ്താവന വീഴ്ച്ചയ്ക്ക് കാരണമായി.
ഇന്നത്തെ വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 590 പോയിന്റ് വരെയും കൂട്ടിച്ചേര്‍ക്കുന്നത് നിക്ഷേപകര്‍ കണ്ടു. കഥാന്ത്യം 515 പോയിന്റ് നേട്ടത്തില്‍ 51,937 എന്ന നിലയ്ക്കാണ് സൂചിക വ്യാപാരം നിര്‍ത്തിയതും (1 ശതമാനം ഉയര്‍ച്ച).
കഴിഞ്ഞ 48 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമെത്തിയത് വിപണിയുടെ ആത്മവിശ്വാസം ഇന്നുയര്‍ത്തി. വിശാലവിപണികളിലും ഇന്ന് നേട്ടം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.45 ശതമാനവും സ്മോള്‍ക്യാപ് 0.5 ശതമാനവും വീതം മുന്നേറി. കെട്ടിട നിര്‍മാണം, ടെലികോം, ഊര്‍ജം, ലോഹം എന്നീ മേഖലകളിലെ ഓഹരികളാണ് മിഡ്ക്യാപിലും സ്മോള്‍ക്യാപിലും തിളങ്ങിയത്.
ബിഎസ്ഇ ഊര്‍ജ സൂചിക 2.5 ശതമാനവും ബിഎസ്ഇ ടെലികോം, ലോഹ സൂചികകള്‍ 1.5 ശതമാനവും വീതം നേട്ടം കയ്യടക്കിയിട്ടുണ്ട്. ബിഎസ്ഇ എണ്ണ സൂചിക 1.3 ശതമാനം കയറി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
