മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാന്‍ റിസര്‍വ് ബാങ്ക് എടുത്തിരിക്കുന്ന പുതിയ തീരുമാനങ്ങള്‍ വിപണിക്ക് പുത്തനുണര്‍വ് ഇന്ന് സമ്മാനിച്ചു. ബുധനാഴ്ച്ച ഇന്ത്യന്‍ സൂചികകള്‍ 0.88 ശതമാനം വീതം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. റിസര്‍വ് ബാങ്കിന്റെ സമയോചിതമായ ഇടപെടല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വരാനിരിക്കുന്ന പരീക്ഷണനാളുകളില് കാര്യമായി തുണയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
50,000 കോടി രൂപയുടെ കോവിഡ് ആരോഗ്യസംരക്ഷണ പാക്കേജാണ് രാവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ബാങ്കുകള്‍ മുഖേന മരുന്ന് നിര്‍മാതാക്കള്‍, വൈദ്യ ഉപകരണ വിതരണക്കാര്‍, ആശുപത്രികള്‍, രോഗികള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക 'കോവിഡ്' വായ്പയാണിത്. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യവികസനം കാര്യക്ഷമമാക്കാനും ഈ നടപടിയിലൂടെ ആര്‍ബിഐ ഉദ്ദേശിക്കുന്നു. വ്യക്തികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും രണ്ടു വര്‍ഷത്തേക്കുള്ള മൊറട്ടോറിയം കാലാവധിയും കേന്ദ്ര ബാങ്ക് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മൊറട്ടോറിയം ആനുകൂല്യം നേടാത്ത, 25 കോടി രൂപ വരെ വായ്പാ ബാധ്യതയുള്ളവര്‍ക്കാണ് ഈ സൗകര്യം നേടാനാവുക.

ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കായി ദീര്‍ഘകാലത്തേക്കുള്ള വായ്പാ പിന്തുണയും റിസര്‍വ് ബാങ്കിന്റെ തീരുമാനങ്ങളിലുണ്ട്. ഇതു പ്രകാരം റീപ്പോ നിരക്കില്‍ 10,000 കോടി രൂപ വരെ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിന്നും വായ്പയെടുക്കാം. ഒരു വായ്പക്കാരന് 10 ലക്ഷം രൂപ വരെ വായ്പ നല്കാന് ഈ തുക ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് വിനിയോഗിക്കാം. എന്തായാലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനങ്ങള്‍ ഇരകയ്യുംനീട്ടിയാണ് നിക്ഷേപകര്‍ സ്വീകരിച്ചത്. ഫാര്‍മ, ബാങ്ക് ഓഹരികളില്‍ 'പണമിറക്കിയ' നിക്ഷേപകര്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസം പകരുന്നുണ്ട്.
ആര്‍ബിഐ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നിഫ്റ്റി ഫാര്‍മ സൂചിക കുതിക്കുന്ന രംഗമാണ് വിപണിയില്‍ ദൃശ്യമായത്. സൂചിക 4 ശതമാനത്തിലേറെ നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി. ലൂപിന്, ഔറോബിന്ദോ ഫാര്‍മ, കാഡില ഹെല്‍ത്ത്കെയര്‍, സണ്‍ഫാര്‍മ, ടോറന്റ് ഫാര്‍മ ഓഹരികള്‍ 5 മുതല്‍ 14 ശതമാനം വരെ ഉയര്‍ച്ച കുറിച്ചു. മറുഭാഗത്ത് നിഫ്റ്റി ബാങ്ക് സൂചിക 1.6 ശതമാനം വീഴ്ച്ചയാണ് ഇന്ന് നേരിട്ടത്. എന്നാല്‍ എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ഉജ്ജ്വന്‍ സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 4 ശതമാനം വരെ മുന്നേറിയിട്ടുണ്ട്.
നിഫ്റ്റി സാമ്പത്തികാര്യം, ഐടി, ഓട്ടോ, ലോഹ സൂചികകള്‍ 1.3 ശതമാനം വരെയും നേട്ടം കണ്ടെത്തി.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 424 പോയിന്റ് ഇടറി 48,677.5 എന്ന നിലയിലാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (0.88 ശതമാനം നേട്ടം). ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 48,743 പോയിന്റെ വരെ ഉയരുകയും 48,254 പോയിന്റ് വരെ താഴുകയും ചെയ്തിരുന്നു. എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 121 പോയിന്റ് വര്‍ധിച്ച് 14,618 എന്ന നില രേഖപ്പെടുത്തിയിട്ടുണ്ട് (0.84 ശതമാനം നേട്ടം). വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം പിടിച്ചുനിന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.7 ശതമാനവും നേട്ടത്തിലാണ് ദിനം പിന്നിട്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
