മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി വ്യാഴാഴ്ച്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മണിക്കൂറില്‍ ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നില കയ്യെത്തിപ്പിടിച്ച ഇന്ത്യന്‍ സൂചികകള്‍ അവസാന നിമിഷം ഒരല്‍പ്പം പിന്‍വാങ്ങുന്നതും നിക്ഷേപകര്‍ കണ്ടു. 257 പോയിന്റ് കയറി 51,039.31 എന്ന നിലയിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക ഇടപാടുകള്‍ക്ക് വിരാമമിട്ടത്. എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 115 പോയിന്റ് മുന്നേറി 15,097.35 എന്ന നിലയില്‍ വ്യാപാരം പൂര്‍ത്തീകരിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളുടെ ബലത്തിലാണ് സെന്‍സെക്സിന്റെ മുന്നേറ്റം. സെന്‍സെക്സില്‍ എന്‍ടിപിസി ഓഹരികള്‍ 4.8 ശതമാനം വരെ ഉയര്‍ന്നു. 4.4 ശതമാനം നേട്ടം ഓഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ്, ആക്സിസ് ബാങ്ക്, പവര്‍ ഗ്രിഡ് ഓഹരികളും കാഴ്ച്ചവെച്ചിട്ടുണ്ട്. ഇതേസമയം, നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍ ഐസിഐസിഐ ബാങ്കാണ് പ്രധാനി. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതോടെ ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 2 ശതമാനത്തോളം താഴ്ന്നു. നെസ്ലെ ഇന്ത്യ, എല്‍ ആന്‍ഡ് ടി, ടൈറ്റന് കമ്പനി, ഹിന്ദുസ്താന്‍ യുണിലെവര്‍, അള്‍ട്രാടെക്ക് സിമന്റ്, എച്ച്ഡിഎഫ്സി എന്നിവരും നഷ്ടത്തിലാണ് ദിനം അവസാനിപ്പിച്ചത്.
വിശാല വിപണികളില്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് സൂചികകളെ പിന്നിലാക്കി 20,305 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (1.4 ശതമാനം നേട്ടം). ദിവസ വ്യാപാരത്തിനിടെ സ്മോള്‍ക്യാപ് സൂചിക 20,321 എന്ന റെക്കോര്‍ഡ് തൊടുന്നതിനും നിക്ഷേപകര്‍ സാക്ഷിയായി. മറുഭാഗത്ത് ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1 ശതമാനം നേട്ടതോടെ 20,334 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മേഖല തിരിച്ച് പരിശോധിച്ചാല്‍ 4 ശതമാനം ഉയര്‍ന്ന നിഫ്റ്റി ലോഹ സൂചികയാണ് കൂട്ടത്തിലെ താരം. നിഫ്റ്റി റിയല്‍റ്റി സൂചിക 1.7 ശതമാനവും പൊതുമേഖലാ ബാങ്ക്, ഫാര്‍മ, ഓട്ടോ സൂചികകള്‍ 1 ശതമാനം വീതവും മുന്നേറി.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
