മുംബൈ: നേട്ടങ്ങളുടെ വഴിയില്‍ ഇന്ത്യന്‍ വിപണി തിരിച്ചെത്തി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 193.5 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ച്ചയിലാണ് ഇന്ന് ദിനം പൂര്‍ത്തിയാക്കിയത്. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ 53,055 പോയിന്റെന്ന പുതിയ ക്ലോസിങ് റെക്കോര്‍ഡും സൂചിക കരസ്ഥമാക്കി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 61 പോയിന്റ് കൂട്ടിച്ചേര്‍ത്തു (0.39 ശതമാനം നേട്ടം). 15,880 പോയിന്റിലാണ് നിഫ്റ്റി തിരശ്ശീലയിട്ടത്.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഹിന്‍ഡാല്‍കോ, യുപിഎല്‍, നെസ്ലെ ഇന്ത്യ, എച്ച്ഡിഎഫ്സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ് ഓഹരികള്‍ നിഫ്റ്റിയില്‍ മുന്നിലെത്തി. 1 മുതല്‍ 5 ശതമാനം വരെ നേട്ടം മേല്‍പ്പറഞ്ഞ ഓഹരികളില്‍ ദൃശ്യമായി. മറുഭാഗത്ത് ടൈറ്റന് കമ്പനി, ഓഎന്‍ജിസി, എസ്ബിഐ ലൈഫ്, മാരുതി സുസുക്കി, ശ്രീ സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2 ശതമാനം വരെ തകര്‍ച്ച കുറിച്ച് ഏറ്റവും പിന്നിലുമായി.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.58 ശതമാനവും സ്മോള്‍ക്യാപ് 0.38 ശതമാനവും വീതം നേട്ടവും കണ്ടെത്തി. നിഫ്റ്റി വ്യവസായ സൂചികകളില്‍ നിഫ്റ്റി ഓട്ടോയൊഴികെ മറ്റെല്ലാവരും മുന്നേറിയിട്ടുണ്ട്. കൂട്ടത്തില്‍ നിഫ്റ്റി റിയല്‍റ്റി, ലോഹ സൂചികകള്‍ 2 ശതമാനം ഉയര്‍ന്നു. നടപ്പുവര്‍ഷം രണ്ടാം പാദം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വില്‍ക്കപ്പെടാത്ത ആസ്തികളുടെ എണ്ണം കുറഞ്ഞത് റിയല്‍റ്റി സൂചികയ്ക്ക് കരുത്തുപകരുന്നു. ടാറ്റ സ്റ്റീലിന്റെ ക്യാപക്സ് പദ്ധതികളാണ് ലോഹ സൂചികയ്ക്ക് പുത്തനുണര്‍വ് സമ്മാനിച്ചത്. 0.6 ശതമാനം വരെ നേട്ടം മറ്റു വ്യവസായ സൂചികകളും പ്രകടമാക്കി. ഇതേസമയം, നിഫ്റ്റി ഓട്ടോ 0.07 ശതമാനം നഷ്ടം ഇന്ന് കുറിച്ചു.
ആഗോള വിപണികള്‍
ഫെഡറല്‍ റിസര്‍വ് കൂടിക്കാഴ്ച്ചയുടെ ഫലമറിയാന്‍ കാത്തുനില്‍ക്കെ യൂറോപ്യന്‍ ഓഹരികളും അമേരിക്കന്‍ ഓഹരികള്‍ക്കൊപ്പം ഉയര്‍ന്നത് കാണാം. പലിശ നിരക്കും സാമ്പത്തിക ഉത്തേജന പദ്ധതികളും സംബന്ധിച്ച തീരുമാനങ്ങള്‍ ഫെഡറല്‍ റിസര്‍വ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. എന്തായാലും കഴിഞ്ഞ ദിവസങ്ങളിലെ വന്‍മുന്നേറ്റത്തിന് ശേഷം അമേരിക്കയിലെ ബോണ്ട് വരുമാനം ക്രമപ്പെട്ടു. ചരക്ക് മേഖലയിലെ ഉണര്‍വ് അടിസ്ഥാനപ്പെടുത്തി യൂറോപ്പിലെ സ്റ്റോക്സ് 600 സൂചിക 0.6 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.
ഏഷ്യയിലെ ചിത്രം വിലയിരുത്തിയാല്‍ ഹോങ്കോങ്ങിലെ ഹാംങ് സെങ് സൂചിക 0.4 ശതമാനം താഴോട്ടുപോയി. ജപ്പാന്റെ നിക്കെയ് സൂചിക 0.96 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.6 ശതമാനവും വീതം നഷ്ടം കുറിച്ചിട്ടുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
