മുംബൈ: ചൊവാഴ്ച്ച നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതോടെ വലിയ ഉയരങ്ങളില്‍ നിന്നും വിപണി തിരിച്ചിറങ്ങി. രാവിലെ 53,000 മാര്‍ക്കില്‍ ചുവടുവെച്ച ബോംബെ സൂചിക അവസാന മണി മുഴങ്ങുമ്പോള്‍ 52,589 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 14 പോയിന്റ് അഥവാ 0.03 ശതമാനം നേട്ടം കണ്ടെത്താന്‍ മാത്രമേ സെന്‍സെക്സിന് സാധിച്ചുള്ളൂ.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും ചിത്രം വ്യത്യസ്തമല്ല. തുടക്ക വ്യാപാരത്തില്‍ 15,850 മാര്‍ക്ക് പിന്നിട്ടെങ്കിലും വന്‍തോതില്‍ ലാഭമെടുപ്പുണ്ടായ പശ്ചാത്തലത്തില്‍ നിഫ്റ്റിയും പിന്‍വാങ്ങി. 26 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,773 എന്ന നിലയ്ക്കാണ് സൂചിക തിരശ്ശീലയിട്ടത് (0.17 ശതമാനം നേട്ടം).
സെന്‍സെക്സിലും നിഫ്റ്റിയിലും മാരുതി സുസുക്കി ഇന്ന് താരപ്രഭ കൈവരിച്ചു. ജൂലായ് - സെപ്തംബര്‍ പാദം വാഹനങ്ങളുടെ വില കൂട്ടുമെന്ന പ്രഖ്യാപനം മാരുതി ഓഹരികളുടെ കുതിപ്പിന് ആധാരമായി. 5 ശതമാനം നേട്ടമാണ് മാരുതി ചൊവാഴ്ച്ച കുറിച്ചത്.
വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ മാരുതിയുടെ ഓഹരി വില 7,300 രൂപ പിന്നിട്ടിരുന്നു (6 ശതമാനത്തിനരികെ); ഒടുവില്‍ 7,248.05 രൂപയില്‍ കമ്പനി ദിനം പൂര്‍ത്തിയാക്കി. നിര്‍മാണ സാമഗ്രികള്‍ക്ക് ചെലവേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങളുടെ വില കൂട്ടാന്‍ മാരുതി തീരുമാനിച്ചത്.
മാരുതിക്ക് പുറമെ എല്‍ ആന്‍ഡ് ടി (2.20 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.94 ശതമാനം), ടിസിഎസ് (0.92 ശതമാനം), ഇന്‍ഫോസിസ് (0.76 ശതമാനം), ടാറ്റ സ്റ്റീല്‍ (0.73 ശതമാനം), ടൈറ്റന് (0.71 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.64 ശതമാനം), ബജാജ് ഓട്ടോ (0.55 ശതമാനം), എച്ച്ഡിഎഫ്സി (0.30 ശതമാനം), ഐടിസി (0.24 ശതമാനം) ഓഹരികളും ഇന്ന് നേട്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു.
ഏഷ്യന്‍ പെയിന്റ്സാണ് സെന്‍സെക്സില്‍ ഏറ്റവും പിന്നില്‍പ്പോയത്. 1.73 ശതമാനം തകര്‍ച്ച ഏഷ്യന്‍ പെയിന്റ്സില്‍ കാണാം. ബജാജ് ഫൈനാന്‍സ്, നെസ്ലെ ഇന്ത്യ, ഹിന്ദുസ്താന്‍ യുണിലെവര്‍ എന്നീ ഓഹരികളും 1 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഓട്ടോ മേഖലയാണ് ഇന്നത്തെ താരം. 1.4 ശതമാനം വരെ മുന്നേറാന്‍ നിഫ്റ്റി ഓട്ടോയ്ക്ക് സാധിച്ചു. മറുപക്ഷത്ത് നിഫ്റ്റി ബാങ്ക്, റിയല്‍റ്റി സൂചികകള്‍ 0.3 ശതമാനം നഷ്ടം പേറിയാണ് ദിനം പിന്നിട്ടത്.
ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കാന്‍ വിശാല വിപണികള്‍ക്ക് സാധിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.33 ശതമാനവും സ്മോള്‍ക്യാപ് 0.83 ശതമാനവും വീതം നേട്ടം കുറിച്ചു. ധനലക്ഷ്മി ബാങ്ക് (19.99 ശതമാനം), ഇലക്ട്രോതെര്മ് (19.98 ശതമാനം), വെങ്കീസ് (18.81 ശതമാനം), എച്ച്എഫ്സിഎല്‍ (15.97 ശതമാനം) ഓഹരികളാണ് സ്മോള്‍ക്യാപില്‍ പ്രധാനമായും ശ്രദ്ധയാകര്‍ഷിച്ചത്. മിഡ്ക്യാപില്‍ ആദിത്യ ബിര്‍ല ഫാഷന്‍ റീടെയില്‍, ജിഎംആര്‍ ഇന്‍ഫ്ര, അദാനി ട്രാന്‍സ്, അദാനി പവര്‍, അദാനി ഗ്രീന്‍ ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ മുന്നേറി.
കടലാസ് കമ്പനികളുടെ പ്രകടനമാണ് വിപണിയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തി കടലാസ് ഉത്പന്ന കമ്പനികള്‍ 19 ശതമാനം വരെയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മുന്നേറിയത്.
ഇന്നത്തെ വ്യാപാരത്തിനിടെ ജെകെ പേപ്പര്‍ ഓഹരികള്‍ 19 ശതമാനം ഉയര്‍ന്ന് 208.75 രൂപയിലെത്തുന്നതിന് നിക്ഷേപകര്‍ സാക്ഷിയായി. കഴിഞ്ഞ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ജൂണില്‍ മാര്‍ക്കറ്റ് ട്രെന്‍ഡിനെ പിന്നിലാക്കിയ ജെകെ പേപ്പര്‍ 31 ശതമാനം നേട്ടം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക പോലും 1.6 ശതമാനം മാത്രമേ വളര്‍ന്നിട്ടുള്ളൂ.
ആഗോള വിപണികള്‍
ചൊവാഴ്ച്ച പ്രാരംഭത്തില്‍ കയ്യടക്കിയ നേട്ടം യൂറോപ്യന്‍ വിപണി പെട്ടെന്നുതന്നെ കൈവെടിഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ പണപ്പെരുപ്പവും പലിശ നിരക്കും കൂടുമെന്ന സൂചന ടെക്നോളജി, ആരോഗ്യമേഖലകളിലെ തകര്‍ച്ചയ്ക്കാണ് ഇന്ന് വഴിതെളിച്ചത്. ഫലമോ, സ്റ്റോക്സ് 600 സൂചിക 0.1 ശതമാനം നഷ്ടത്തില്‍ വ്യാപാരം നടത്തി.
അമേരിക്കന്‍ ഫ്യൂച്ചറുകള്‍ നല്കുന്ന സൂചന പ്രകാരം നേരിയ നഷ്ടത്തിലായിരിക്കും ഇന്ന് വാള് സ്ട്രീറ്റ് വ്യാപാരം ആരംഭിക്കുക.
ഏഷ്യയില്‍ ജപ്പാന്റെ നിക്കെയ് സൂചിക 3 ശതമാനം മുന്നേറിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 0.7 ശതമാനവും ചൈനയിലെ ഷാങ്ഹായ് കോമ്പോസൈറ്റ് സൂചിക 0.8 ശതമാനവും വീതം ചൊവാഴ്ച്ച മുന്നേറി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications