മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് വികാരവും പ്രതിദിന കോവിഡ് കേസുകളിലെ കുറവും ചൊവാഴ്ച്ച ഇന്ത്യന്‍ വിപണിയെ തുണച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 221 പോയിന്റ് കയറി 52,773 എന്ന നിലയിലാണ് ദിനം പൂര്‍ത്തിയാക്കിയത് (0.4 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 57 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,869 എന്ന നിലയിലും തിരശ്ശീലയിട്ടു (0.36 ശതമാനം നേട്ടം).
രാവിലെ റെക്കോര്ഡിട്ടുകൊണ്ടായിരുന്നു വിപണിയുടെ തുടക്കം. സെന്‍സെക്സ് 52,869.5 പോയിന്റിലും നിഫ്റ്റി 15,902 പോയിന്റിലുമാണ് ഇടപാടുകള്‍ ആരംഭിച്ചത്.

ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഓഹരികള്‍ ഇന്ന് ഇരു സൂചികകളിലും മുന്നേറി. 1 മുതല്‍ 3 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ നിക്ഷേപകര്‍ കണ്ടു.
മറുഭാഗത്ത് ഡിവിസ് ലാബ്സ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് എന്നീ കമ്പനികളാണ് കച്ചവടത്തില്‍ ഏറ്റവും പിന്നില്‍പ്പോയത്. 1.6 ശതമാനം വരെ തകര്‍ച്ച ഇവര്‍ ചൊവാഴ്ച്ച നേരിട്ടു.
വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം മുന്നേറിയിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനം നേട്ടത്തിലാണ് ദിനം പിന്നിട്ടത്. ജിഎംആര്‍ ഇന്‍ഫ്ര, ഫ്യൂച്ചര്‍ റീടെയില്‍, വേള്‍പൂള്‍ ഇന്ത്യ, ക്രിസില്‍ ഓഹരികളിലെ നേട്ടം മിഡ്ക്യാപിന് അടിയുറച്ച പിന്തുണയേകി.
സ്മോള്‍ക്യാപിലും 0.4 ശതമാനം നേട്ടമുണ്ട്. ശ്രേയ് ഇന്‍ഫ്ര, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്സെക്ടിസൈഡിസ്, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്മെന്റ് ഓഹരികളിലെ കുതിപ്പ് സ്മോള്‍ക്യാപ് സൂചികയ്ക്ക് തുണയായി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, പൊതുമേഖലാ ബാങ്ക്, ലോഹം എന്നിവര്‍ നഷ്ടത്തില്‍ കച്ചവടം മതിയാക്കി. 0.8 ശതമാനം തകര്‍ച്ച ഫാര്‍മ സൂചികയില്‍ സംഭവിച്ചപ്പോള്‍ 0.26 ശതമാനം വീഴ്ച്ച പൊതുമേഖലാ ബാങ്കില്‍ കണ്ടു. ലോഹ സൂചികയാകട്ടെ 0.05 ശതമാനം തകര്‍ച്ചയും കുറിച്ചു. മറുഭാഗത്ത് നിഫ്റ്റി മീഡിയ (2 ശതമാനം), നിഫ്റ്റി റിയല്‍റ്റി (1.3 ശതമാനം) സൂചികകളാണ് നേട്ടക്കാരില്‍ പ്രധാനികളായത്.
ആഗോള വിപണികള്‍
ചൊവാഴ്ച്ച ആഗോള വിപണികളും റെക്കോര്‍ഡ് ഉയര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. 2019 -ന് ശേഷം ആദ്യമായി യൂറോപ്യന്‍ വിപണികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നേട്ടം കുറിച്ചു. പണപ്പെരുപ്പ ആശങ്കകള്‍ അമേരിക്കന്‍, യൂറോപ്യന്‍ വിപണികളെ ഇന്ന് കാര്യമായി പിന്തുണച്ചിട്ടുണ്ട്.
യൂറോപ്പിലെ വിശാലമായ സ്റ്റോക്സ് 600 സൂചിക 0.4 ശതമാനമാണ് ഉയര്‍ന്നത്. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് സൂചിക നേരിയ പുരോഗതി കൈവരിച്ചപ്പോള്‍ ജപ്പാന്റെ നിക്കെയ് സൂചിക 1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഓസ്ട്രേലിയന്‍ സൂചികയിലും 0.93 ശതമാനം നേട്ടം കാണാം. ഇതേസമയം, ചൈനീസ് വിപണി 1.1 ശതമാനം തകര്‍ച്ചയോടെയാണ് ദിനം അവസാനിപ്പിച്ചത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications