മുംബൈ: രാവിലത്തെ നഷ്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയ വിപണി വലിയ നേട്ടത്തില്‍ ദിനം പിന്നിട്ടു. ഐടി, ഓട്ടോ മേഖലകളില്‍ ഒരല്‍പ്പം ജാഗ്രത പുലര്‍ത്തിയ നിക്ഷേപകര്‍, മറ്റു വ്യവസായ മേഖലകളിലെ ഓഹരികളില്‍ കാര്യമായ താത്പര്യമാണ് പ്രകടിപ്പിച്ചത്. വാള് സ്ട്രീറ്റിന് ഭേദപ്പെട്ട തുടക്കം ലഭിക്കുമെന്ന സൂചനയും (അമേരിക്കന്‍ ഫ്യൂച്ചറുകളുടെ നില അടിസ്ഥാനപ്പെടുത്തി) അവസാന മണിക്കൂറില്‍ ഇന്ത്യന്‍ സൂചികകളുടെ ആത്മവിശ്വാസം കൂട്ടി. അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം 1.35 ശതമാനത്തിലേക്ക് ചുരുങ്ങിയതും വിപണിയെ ഗൗരവമായി സ്വാധീനിച്ചിട്ടുണ്ട്.

രാവിലത്തെ വ്യാപാരത്തിനിടെ ബോംബെ സൂചിക 51,740 പോയിന്റ് വരെയും നിഫ്റ്റി 15,506 പോയിന്റ് വരെയും താഴേക്ക് പോയിരുന്നു. എന്നാല്‍ താഴെത്തട്ടില്‍ കാര്യമായ വാങ്ങലുകള്‍ സംഭവിച്ചപ്പോള്‍ വിപണി അതിവേഗം നേട്ടത്തില്‍ കാലുറപ്പിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 230 പോയിന്റ് അഥവാ 0.44 ശതമാനം നേട്ടത്തിലാണ് ദിനം പിന്നിട്ടത്. സൂചിക 52,574 എന്ന നിലയില്‍ തിരശ്ശീലയിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 63 പോയിന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് 15,746 എന്ന നിലയിലാണ് കച്ചവടം മതിയാക്കിയത്.
നിഫ്റ്റിയില്‍ അദാനി പോര്‍ട്സ് ഇന്ന് കാര്യമായി തിളങ്ങി (5 ശതമാനം നേട്ടം). എന്‍ടിപിസി, ടൈറ്റന്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി കമ്പനികളും നിഫ്റ്റിയില്‍ മുന്‍നിരയിലെത്തി. മറുഭാഗത്ത് യുപിഎല്‍ ഓഹരികള്‍ 4 ശതമാനം തകര്‍ച്ചയോടെ ഏറ്റവും പിന്നിലായി. വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോര്‍സ്, ടിസിഎസ്, മാരുതി സുസുക്കി, ടെക്ക് മഹീന്ദ്ര ഓഹരികളും നഷ്ടം നേരിട്ടവരില്‍ പ്രധാനികളാണ്. ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടുന്ന പ്രകടനമാണ് ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും തിങ്കളാഴ്ച്ച നടത്തിയത്. ഇരു സൂചികകളിലും 0.8 ശതമാനം വീതം നേട്ടം കാണാം.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ പൊതുമേഖലാ ബാങ്ക് 4 ശതമാനം ഉണര്‍വ് കുറിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ രണ്ടു ധനകാര്യസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചെന്ന വാര്‍ത്ത നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയുടെ കുതിപ്പിന് ആധാരമായി. ആദ്യഘട്ടത്തില്‍ ഇരു സ്ഥാപനങ്ങളുടെയും 51 ശതമാനം ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്തായാലും വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇരു ബാങ്കുകളുടെയും ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ഓഹരികള്‍ യഥാക്രമം 20 ശതമാനവും 18 ശതമാനവും വീതം നേട്ടം കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക് എന്നിവയിലും 6 മുതല്‍ 8 ശതമാനം വരെ മുന്നേറ്റം രൂപംകൊണ്ടു. നിഫ്റ്റി റിയല്‍റ്റി 2 ശതമാനവും നിഫ്റ്റി ലോഹം, സ്വകാര്യ ബാങ്ക്, ബാങ്ക്, എഫ്എംസിജി സൂചികകള്‍ 1 ശതമാനവും വീതം നേട്ടം ഇന്ന് കുറിച്ചിട്ടുണ്ട്. നിഫ്റ്റി ഐടി (0.2 ശതമാനം), നിഫ്റ്റി ഓട്ടോ (0.36 ശതമാനം) സൂചികകളാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനികള്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications