മുംബൈ: വ്യാഴാഴ്ച്ച വലിയ നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ഓട്ടോ, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ ഒഴികെ മറ്റെല്ലാ മേഖലകളിലും കാര്യമായ വാങ്ങലുകള്‍ ഇന്ന് കണ്ടു. നിഫ്റ്റി എഫ്എംസിജി, ഐടി സൂചികകള്‍ 1.5 ശതമാനത്തിന് മുകളിലാണ് വ്യാഴാഴ്ച്ച നേട്ടം കുറിച്ചത്. ഫാര്‍മ, ലോഹം, റിയല്‍റ്റി, സ്വകാര്യ ബാങ്ക്, സാമ്പത്തിക കാര്യം എന്നീ സൂചികകള്‍ 1 ശതമാനത്തിനരികെയും ഉയര്‍ന്നു.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 514 പോയിന്റ് അഥവാ 0.9 ശതമാനം നേട്ടമാണ് കണ്ടെത്തിയത്. ഇതോടെ 57,852.5 എന്ന പോയിന്റ് നിലയില്‍ ബോംബെ സൂചിക വ്യാപാരവും അവസാനിപ്പിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ടിസിഎസ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, ടൈറ്റന് കമ്പനി, അള്‍ട്രാടെക്ക് സിമന്റ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ റെക്കോര്‍ഡ് ഉയരങ്ങള്‍ തിരുത്തുന്നതിനും നിക്ഷേപകര്‍ ഇന്ന് സാക്ഷിയായി.

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 158 പോയിന്റ് അഥവാ 0.92 ശതമാനം നേട്ടം കയ്യടക്കി. 17,245.5 പോയിന്റ് എന്ന നിലയിലാണ് നിഫ്റ്റി തിരശ്ശീലയിട്ടതും. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.9 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 0.8 ശതമാനവും വീതം മുന്നേറ്റം കാഴ്ച്ചവെച്ചു. സെന്‍സെക്സില്‍ ഇന്ന് മുന്നിലെത്തിയ സ്റ്റോക്കുകള്‍ ഏതൊക്കെയെന്ന് ചുവടെ കാണാം.
ടിസിഎസ് (2.99 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് (2.53 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (2.47 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (2.07 ശതമാനം), നെസ്ലെ ഇന്ത്യ (1.88 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (1.81 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.29 ശതമാനം), ടൈറ്റന് (1.28 ശതമാനം), ഐസിഐസിഐ ബാങ്ക് (1.08 ശതമാനം), റിലയന്‍സ് (1.02 ശതമാനം), ടാറ്റ സ്റ്റീല്‍ (0.89 ശതമാനം), എച്ച്ഡിഎഫ്സി (0.89 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (0.79 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.72 ശതമാനം), ഇന്‍ഫോസിസ് (0.65 ശതമാനം), എന്‍ടിപിസി (0.61 ശതമാനം), ആക്സിസ് ബാങ്ക് (0.46 ശതമാനം), ഐടിസി (0.14 ശതമാനം), എസ്ബിഐ (0.03 ശതമാനം), പവര്‍ഗ്രിഡ് (0.03 ശതമാനം), ടെക്ക് മഹീന്ദ്ര (0.00 ശതമാനം).
സെന്‍സെക്സില്‍ പിന്നില്‍പ്പോയ സ്റ്റോക്കുകള്‍ ഏതൊക്കെയെന്ന് ചുവടെ കാണാം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-2.01 ശതമാനം), ബജാജ് ഓട്ടോ (-0.79 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-0.41 ശതമാനം), ബജാജ് ഫൈനാന്‍സ് (-0.36 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-0.16 ശതമാനം), സണ്‍ ഫാര്‍മ (-0.16 ശതമാനം), മാരുതി സുസുക്കി (-0.12 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.09 ശതമാനം), എല്‍ ആന്‍ഡ് ടി (-0.04 ശതമാനം).
ഇന്നത്തെ വ്യാപാരത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കടന്നെത്തി. 2,293.65 രൂപ എന്ന ഓഹരി വിലയിലാണ് റിലയന്‍സ് വ്യാഴാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. 2,258.80 രൂപയില്‍ തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ 23.90 രൂപ കൂടി ഇന്ന് കൂട്ടിച്ചേര്‍ത്തു; 1.05 ശതമാനം നേട്ടം. ഉച്ചയ്ക്ക് 2.20 -ന് 2,304.50 രൂപ വരെയ്ക്കും ഉയരാന്‍ റിലയന്‍സിന് സാധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് 2,369 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന ഓഹരി വില റിലയന്‍സ് കയ്യടക്കിയത്. എന്തായാലും കഴിഞ്ഞ ഒരു മാസം കൊണ്ട് 11 ശതമാനം നേട്ടം കുറിക്കാന്‍ റിലയന്‍സിന് സാധിച്ചിട്ടുണ്ട്. ഇക്കാലത്ത് സെന്‍സെക്സ് പോലും 9 ശതമാനം മാത്രമാണ് ഉയര്‍ന്നത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡും സര്‍വകാല ഉയര്‍ച്ച കുറിച്ചത് കാണാം. കമ്പനിയുടെ ഓഹരി വില 3 ശതമാനം കൂടി 2,808.85 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസം കൊണ്ട് 20 ശതമാനം മുന്നേറ്റമാണ് ഹിന്ദുസ്താന്‍ യുണിലെവര്‍ കാഴ്ച്ചവെച്ചത്. ടിസിഎസ്, അള്‍ട്രാടെക്ക് സിമന്റ്, ടൈറ്റന് കമ്പനി സ്റ്റോക്കുകളും എക്കാലത്തേയും ഉയര്‍ന്ന ഓഹരി വില കുറിച്ചുകൊണ്ടാണ് ഇന്ന് ദിനം പിന്നിട്ടത്. ഇന്നത്തെ വ്യാപാരത്തിനിടെ ടിസിഎസ് 4 ശതമാനം ഉയര്‍ന്ന് 3,858 രൂപയിലെത്തി. അള്‍ട്രാടെക്ക് സിമന്റ് 7,959.95 രൂപയും 1,975.70 രൂപയും യഥാക്രമം കുറിച്ചു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
