ഓഹരി വിപണി കുതിപ്പ് തുടരുന്നു. ചൊവാഴ്ച്ച ഇന്ത്യന്‍ സൂചികകള്‍ രണ്ടര ശതമാനം നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,197.11 പോയിന്റ് വര്‍ധിച്ച് 49,797.72 എന്ന നിലയിലെത്തി (2.46 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 366.65 പോയിന്റ് ഉയര്‍ന്ന് 14,647.85 എന്ന നില കൈവരിച്ചു (2.57 ശതമാനം നേട്ടം). ദിവസവ്യാപാരത്തിനിടെ സെന്‍സെക്സ് 50,000 മാര്‍ക്ക് ചാടിക്കടന്ന് 50,154 പോയിന്റിലെത്തുന്നതിന് വിപണി സാക്ഷിയായി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആള്‍ട്രാടെക് സിമന്റ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ ആന്‍ഡ് ടി ഓഹരികളാണ് വലിയ നേട്ടം കുറിച്ചത്. അഞ്ച് മുതല്‍ ഏഴു ശതമാനം വരെ മുന്നേറ്റം നടത്താന്‍ ഈ കമ്പനികളുടെ ഓഹരികള്‍ക്ക് സാധിച്ചു. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ശ്രീ സിമന്റ്, ടാറ്റ മോട്ടോര്‍സ്, ഹിന്‍ഡാല്‍കോ കമ്പനികളുടെ ഓഹരികള്‍ തിളങ്ങി. ആറ് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് നിഫ്റ്റിയില്‍ ഇവര്‍ നേട്ടം കയ്യടക്കിയത്.
ചൊവാഴ്ച്ച എച്ച്ഡിഎഫ്സി മൂന്നാം പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ത്രൈമാസപാദം അറ്റാദായത്തില്‍ 65 ശതമാനം എച്ച്ഡിഎഫ്സിക്ക് സംഭവിച്ചു. 2,926 കോടി രൂപയാണ് കമ്പനി അറ്റാദായം കണ്ടെത്തിയത്. വരുമാനത്തിലും 42 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്.
വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം മുന്നേറിയത് കാണാം. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.26 ശതമാനവും 1.56 ശതമാനവും ലാഭം കുറിച്ചു. നിഫ്റ്റിയില്‍ മേഖലാ സൂചികകളെല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തിയത്.
നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 3 ശതമാനത്തോളം ഉയര്‍ന്നിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1,500 പോയിന്റ് മുന്നേറി എക്കാലത്തേയും ഉയര്‍ന്ന നില കൈവശപ്പെടുത്തിയിട്ടുണ്ട്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അരങ്ങേറ്റം നടത്തിയ ഇന്‍ഡിഗോ പെയിന്റ്സ് ഇഷ്യു ചെയ്ത ഓഹരി വിലയുടെ 110 ശതമാനമാണ് കാഴ്ച്ചവെച്ചത്. ബിഎസ്ഇ സൂചികയില്‍ ഇന്‍ഡിഗോ പെയിന്റ്സിന്റെ ഓഹരിയൊന്നിന് 3,129 രൂപ നിരക്കുണ്ട്. ഇന്‍ഡിഗോ പെയിന്റ്സിന്റെ ഓഹരികള്‍ക്കായി ഏകദേശം 11.3 ലക്ഷം വില്‍പ്പന ഓര്‍ഡറുകള്‍ ബിഎസ്ഇയില്‍ കാത്തുകിടക്കുകയാണ്.
രാജ്യാന്തര വിപണിയും ചൊവാഴ്ച്ച ഉണര്‍ന്നു. അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതും ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്ക് കടക്കുന്നതും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു. ഏഷ്യന്‍ ഓഹരികളിലെന്ന പോലെ യൂറോപ്യന്‍ ഓഹരികളിലും നേട്ടം ദൃശ്യമാണ്. പാന്‍ യൂറോപ്യന്‍ സൂചികയായ സ്റ്റോക്സ് 600 0.9 ശതമാനം മുന്നേറ്റം നടത്തി.
തിങ്കളാഴ്ച്ച എംഎസ്സിഐയുടെ ആഗോള ഇക്വിറ്റി സൂചിക 0.4 ശതമാനം നേട്ടം കുറിച്ചിരുന്നു. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് ഓഹരി സൂചിക 1.5 ശതമാനം ഉണര്‍ന്നു. ചൈനയുടെ ബെഞ്ച്മാര്‍ക്ക് സൂചികയായ സിഎസ്ഐ300 1.5 ശതമാനമാണ് നേട്ടം കുറിച്ചത്. ജപ്പാന്റെ നിക്കെയ് സൂചിക 1 ശതമാനവും മുന്നേറി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
