മുംബൈ: തിങ്കളാഴ്ച്ച നേരിയ നേട്ടത്തോടെ വിപണി വ്യാപാരം അവസാനിപ്പിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 35.75 പോയിന്റ് ഉയര്‍ന്ന് 50,441.07 എന്ന നില രേഖപ്പെടുത്തി (0.07 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 18.10 പോയിന്റ് കൂടി 14,956.20 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.12 ശതമാനം). ഊര്‍ജ്ജ, വാതക, പെട്രോളിയം മേഖലകളിലെ കമ്പനികളാണ് ഇന്ന് മുന്നേറ്റം നടത്തിയത്. ലോഹ മേഖലയില്‍ നിന്നുള്ള കമ്പനികളും വലിയ നേട്ടത്തില്‍ കാലുറപ്പിച്ചു.

എല്‍ ആന്‍ഡ് ടി (3.54 ശതമാനം), ഓഎന്‍ജിസി (3.22 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (2.12 ശതമാനം), ആക്സിസ് ബാങ്ക് (1.80 ശതമാനം), എന്‍ടിപിസി (1.66 ശതമാനം), എസ്ബിഐ (1.62 ശതമാനം), ഇന്‍ഫോസിസ് (1.56 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.95 ശതമാനം), ടെക്ക് മഹീന്ദ്ര (0.89 ശതമാനം), റിലയന്‍സ് (0.59 ശതമാനം), നെസ്ലെ ഇന്ത്യ (0.57 ശതമാനം), സണ്‍ഫാര്‍മ (0.50 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.01 ശതമാനം) ഓഹരികള്‍ സെന്‍സെക്സില്‍ നേട്ടം കൊയ്തവരുടെ പട്ടികയിലുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 2.10 ശതമാനം തകര്‍ച്ച കുറിച്ചു.
ബജാജ് ഫൈനാന്‍സ് (-2.01 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-1.81 ശതമാനം), ബജാജ് ഓട്ടോ (-1.47 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (-1.44 ശതമാനം), ഭാരതി എയര്‍ടെല്‍ (-1.39 ശതമാനം), ടൈറ്റന് (-1.26 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-1.21 ശതമാനം), എച്ച്ഡിഎഫ്സി (-1.15 ശതമാനം), പവര്‍ ഗ്രിഡ് (-0.54 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.48 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.45 ശതമാനം), ഐടിസി (-0.36 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.08 ശതാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-0.03 ശതമാനം), മാരുതി സുസുക്കി (-0.02 ശതമാനം) ഓഹരികളും നഷ്ടം നേരിടുന്നവരുടെ പട്ടികയിലുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications