മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണിയില്‍ വലിയ നഷ്ടം. തുടര്‍ച്ചയായി മൂന്നു ദിവസം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച വിപണിക്ക് വാരാന്ത്യത്തില്‍ കാലിടറി. ഇന്ന് അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 487 പോയിന്റ് ചോര്‍ന്ന് 50,792 നിലയില്‍ തിരിച്ചെത്തി (0.9 ശതമാനം തകര്‍ച്ച). ദിവസ വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 51,822 പോയിന്റ് വരെ കുതിച്ച സെന്‍സെക്സ് ഉച്ചയ്ക്ക് ശേഷം 50,538 പോയിന്റ് വരെ താഴുന്നതും വിപണി കണ്ടു.

എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,000 പോയിന്റ് നിലയില്‍ ചുവടുറപ്പിച്ചു നില്‍ക്കുകയാണ്. നിഫ്റ്റി സൂചിക 144 പോയിന്റ് നഷ്ടത്തില്‍ 15,031 നിലയില്‍ വ്യാപാരം പൂര്‍ത്തിയാക്കി (0.95 ശതമാനം തകര്‍ച്ച). ദിവസ വ്യാപാരത്തിനിടെ നിഫ്റ്റി 14,954 പോയിന്റ് വരെ താഴുന്നതിന് നിക്ഷേപകര്‍ സാക്ഷിയായി.
സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ 26 ഉം നഷ്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ നടത്തിയത്. നിഫ്റ്റിയിലെ 50 സ്റ്റോക്കുകളില്‍ 42 ഉം ചുവപ്പില്‍ ദിനം പിന്നിട്ടു. ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, മാരുതി സുസുക്കി, അദാനി പോര്‍ട്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെയാണ് ഇന്ന് തകര്‍ച്ച രേഖപ്പെടുത്തിയത്. മറുഭാഗത്ത് പവര്‍ ഗ്രിഡ്, ടൈറ്റന് കമ്പനി, ഇന്‍ഫോസിസ്, ഓഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബിപിസിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ നേട്ടത്തില്‍ മുന്നേറി.
വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.14 ശതമാനം നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അപ്പോളോ പൈപ്പ്സ്, ജിന്‍ഡാല്‍ പോളി ഫേംസ്, എംടിഎന്‍എല്‍, ബിജിആര്‍ എനര്‍ജി സിസ്റ്റംസ്, ഡെല്‍റ്റ കോര്‍പ്പ്, മേഘമണി ഓര്‍ഗാനിക്സ് കമ്പനികള്‍ സ്മോള്‍ക്യാപ് സൂചികയ്ക്ക് കരുത്തു പകര്‍ന്നു. ഇതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.45 ശതമാനം തകര്‍ച്ച ഇന്ന് രേഖപ്പെടുത്തി.
വ്യവസായങ്ങളുടെ വില സൂചിക അടിസ്ഥാനപ്പെടുത്തിയാല്‍ എല്ലാ നിഫ്റ്റി സൂചികകളും നഷ്ടത്തിലാണ് ഇന്ന് മുന്നേറിയത്. കൂട്ടത്തില്‍ നിഫ്റ്റി ഓട്ടോ, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ രണ്ടു ശതമാനത്തിലേറെ താഴോട്ടു പോയി. നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, മെറ്റല്‍, സ്വകാര്യ ബാങ്ക് സൂചികകള്‍ ഓരോ ശതമാനം വീതമാണ് നഷ്ടം കുറിച്ചത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
