മുംബൈ: രാവിലെത്തെ നേട്ടങ്ങളൊന്നും വിലപോയില്ല. തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി. വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യം നിക്ഷേപകരുടെ ആത്മവിശ്വാസം ഒരിക്കല്‍ക്കൂടി കെടുത്തുകയാണ്. ചൊവാഴ്ച്ചത്തെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 1,000 പോയിന്റിലേറെയാണ് ബോംബെ സൂചിക താഴോട്ടു പോയത്. ഐടി, സാമ്പത്തികകാര്യ ഓഹരികള്‍ വില്ക്കാന് നിക്ഷേപകര്‍ മുന്കയ്യെടുത്തപ്പോള് സെന്‍സെക്സ് 47,438 പോയിന്റ് വരെയും കൂപ്പുകുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളിലും ഇന്ന് കാര്യമായ വില്‍പ്പന നടന്നു.

എന്തായാലും അവസാന മണി മുങ്ങുമ്പോള്‍ സെന്‍സെക്സ് വലിയ നഷ്ടം നികത്തി. 244 പോയിന്റ് ചോര്‍ന്ന് 47,706 എന്ന നിലയിലാണ് സെന്‍സെക്സ് ദിനം പിന്നിട്ടത് (0.5 ശതമാനം നഷ്ടം). അള്‍ട്രാടെക്ക് സിമന്റ്, എച്ച്സിഎല്‍ ടെക്നോളജീസ്, എച്ച്ഡിഎഫ്സി, ടെക്ക് മഹീന്ദ്ര, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 1 മുതല്‍ 5 ശതമാനം വരെ നഷ്ടം കുറിച്ചു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും ചിത്രം വ്യത്യസ്തമല്ല. 14,207 പോയിന്റ് വരെ കൂപ്പുകുത്തിയ നിഫ്റ്റി ഒടുവില്‍ 63 പോയിന്റ് നഷ്ടത്തില്‍ 14,296 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത് (0.44 ശതമാനം തകര്‍ച്ച).
നിഫ്റ്റിയിലെ 50 ഓഹരികളില്‍ 27 ഉം നഷ്ടത്തില്‍ ചുവടുവെച്ചു. ഇതേസമയം ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഓഹരികള്‍ ഒഴുക്കിനെതിരെ തുഴയെറിഞ്ഞു. മേല്‍പ്പറഞ്ഞ ഓഹരികള്‍ 3.5 ശതമാനം വരെ ഇന്ന് മുന്നേറി.
വിശാല വിപണികള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതം നേട്ടം കൊയ്തത് കാണാം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ന് 1,654 ഓഹരികള്‍ നേട്ടത്തില്‍ ഇടപാടുകള്‍ നടത്തിയപ്പോള്‍ 1,228 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടി 1.4 ശതമാനം താഴോട്ടുപോയി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ബാങ്ക് സൂചികകളിലും 0.64 ശതമാനവും 0.35 ശതമാനവും വീതം നഷ്ടം കാണാം.
മറുഭാഗത്ത് നിഫ്റ്റി ഫാര്‍മ സൂചിക 1.3 ശതമാനം ഉയര്‍ന്നു. സിപ്ല, ഗ്ലാന്‍ഡ് ഫാര്‍മ, ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മാക്സ് ഹെല്‍ത്ത്കെയര്‍, ന്യൂലാന്‍ഡ് ലബോറട്ടറീസ്, അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ് എന്നിവര്‍ റെക്കോര്‍ഡ് നേട്ടമാണ് ചൊവാഴ്ച്ച കണ്ടെത്തിയത്. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സീന് ലഭ്യമാക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സണ്‍ ഫാര്‍മ, കാഡില ഹെല്‍ത്ത്കെയര്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, പനേഷ്യ ബയോടെക്ക്, ആര്‍പിജി ലൈഫ്സയന്‍സസ് ഓഹരികള്‍ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ട്രാഡേ ഉയര്‍ച്ച കുറിച്ചു. ബുധനാഴ്ച്ച രാമനവമി അവധിയായതുകൊണ്ട് വിപണി തുറക്കില്ല.
More From GoodReturns

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
