മുംബൈ: മികച്ച തുടക്കം ലഭിച്ചിട്ടും വിപണി വ്യാഴാഴ്ച്ച നഷ്ടത്തിലാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചയ്ക്ക് ശേഷം സൂചികകള്‍ പിന്‍വാങ്ങുന്നതിന് നിക്ഷേപകര്‍ സാക്ഷിയായി. ഇന്നത്തെ തുടക്ക വ്യാപാരത്തില്‍ അമേരിക്കയിലെ ഡൗ ജോണ്‍സ് സൂചിക 200 പോയിന്റിലേറെയാണ് ഇടറിയത്. എസ് ആന്‍ഡ് പി 500 -ലും നാസ്ദാഖിലും തകര്‍ച്ചയുടെ സൂചനകള്‍ കാണാം. ഈ സ്ഥിതിവിശേഷം ഇന്ത്യന്‍ വിപണിയെയും അങ്കലാപ്പിലാക്കി. പിന്നാലെ ലോഹം, സാമ്പത്തികം, എഫ്എംസിജി ഓഹരികളില്‍ വ്യാപകമായ ലാഭമെടുപ്പിന് നിക്ഷേപകര്‍ മുതിര്‍ന്നു.

അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 338 പോയിന്റ് ചോര്‍ന്ന് 49,565 എന്ന നിലയിലാണ് കച്ചവടം മതിയാക്കിയത് (0.68 ശതമാനം ഇടിവ്). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 124 പോയിന്റ് നഷ്ടത്തില്‍ 14,906 എന്ന നിലയും കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി എന്നീ പ്രമുഖ ഓഹരികളിലെ പതര്‍ച്ചയാണ് വിപണിക്ക് ആഘാതമായത്. 0.5 മുതല്‍ 1.5 ശതമാനം വരെ ഇടിവ് മേല്‍പ്പറഞ്ഞ ഓഹരികളില്‍ ദൃശ്യമായി.
ലാര്‍ജ് ക്യാപില്‍ ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ബ്രിട്ടാണിയ, ഓഎന്‍ജിസി, ഐഓസി, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, യുപിഎല്‍, ടാറ്റ മോട്ടോര്‍സ് ഓഹരികളാണ് തിളങ്ങിയത്. നേട്ടക്കാരുടെ പട്ടികയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന് കമ്പനി, എല്‍ ആന്‍ഡ് ടി, എസ്ബിഐ എന്നിവര്‍ ഏറ്റവും മുന്നിലെത്തി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ ലോഹ ഓഹരികളിലാണ് ഇന്ന് കാര്യമായ ലാഭമെടുപ്പുണ്ടായത്. ചരക്ക് വിതരണം ശക്തിപ്പെടുത്തുമെന്നും അന്യായമായ വിലവര്‍ധനവ് തടയുമെന്നും ചൈന അറിയിച്ച പശ്ചാത്തലത്തിലാണ് നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞത്.
ഇതോടെ നിഫ്റ്റി ലോഹ സൂചിക 3 ശതമാനത്തിലേറെ താഴോട്ടു പോയി. ടാറ്റ സ്റ്റീല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ (ജെഎസ്പിഎല്‍) ഓഹരികള്‍ 5 ശതമാനം വീതമാണ് തകര്‍ച്ച പങ്കിട്ടത്. കോള്‍ ഇന്ത്യ, നാഷണല്‍ അലൂമിനിയം കമ്പനി, എന്‍എംഡിസി, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ 2 മുതല്‍ 4 ശതമാനം വരെയും പതറി. ലോഹത്തിന് പുറമെ നിഫ്റ്റി ബാങ്ക്, സാമ്പത്തികം, സ്വകാര്യ ബാങ്ക്, എഫ്എംസിജി സൂചികകളും 1 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മറുഭാഗത്ത് നിഫ്റ്റി റിയല്‍റ്റി തുടര്‍ച്ചയായി രണ്ടാം ദിനവും നേട്ടത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി.
കുറഞ്ഞ വാല്യുവേഷന് അടിസ്ഥാനപ്പെടുത്തി നിക്ഷേപകര്‍ സ്മോള്ക്യാപിലാണ് ഇന്ന് കാര്യമായ ശ്രദ്ധ പതിപ്പിച്ചത്. ഫലമോ, വ്യാപാരത്തിനിടെ ബിഎസ്ഇ സ്മോള്‍ക്യാപ് 23,093 എന്ന റെക്കോര്‍ഡ് നിലയും തൊട്ടു. 0.22 ശതമാനം നേട്ടത്തില്‍ 22,980 എന്ന നിലയിലാണ് സ്മോള്‍ക്യാപ് ദിനം പിന്നിട്ടത്. ഓട്ടോമോട്ടീവ് ആക്സില്‍സ്, ഗായത്രി പ്രോജക്ട്സ്, ശക്തി പമ്പ്സ്, പോകര്ണ, ടിവി ടുഡേ, ടിസിഐ എക്സ്പ്രസ്, ജസ്റ്റ് ഡയല്, എച്ച് ജി ഇന്‍ഫ്രാ എഞ്ചിനീയറിങ്, ശിവം ഓട്ടോ, ഇമാമി റിയല്‍റ്റി ഓഹരികള്‍ 10 മുതല്‍ 20 ശതമാനം വരെ കുതിച്ചു. മിഡ്ക്യാപ് സൂചിക 0.12 ശതമാനം നഷ്ടത്തിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications