മുംബൈ: വെള്ളിയാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയെ 'കരടി വിഴുങ്ങി'. ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിച്ച ക്ഷീണം, രൂക്ഷമായി തുടരുന്ന കോവിഡ് വ്യാപനം, കൂട്ട വാക്സിനേഷന് നടപടികളിലെ കാലതാമസം എന്നിവ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ സൂചികകള്‍ ഇന്ന് തകര്‍ന്നടിഞ്ഞത്. ഒപ്പം നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതും വീഴ്ച്ചയുടെ ആഘാതം കൂട്ടി. ഇരു സൂചികകളിലും 2 ശതമാനം നഷ്ടമാണ് ഇന്ന് സംഭവിച്ചത്.
ഫാര്‍മ ഓഹരികളില്‍ ഒഴികെ മറ്റു വില സൂചികകളില്‍ ഒന്നടങ്കം കാര്യമായ വില്‍പ്പന അരങ്ങേറി. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക്, സാമ്പത്തികകാര്യ സൂചികകള്‍ക്ക് വലിയ പ്രഹരമേറ്റു. ഇരു സൂചികകളും 3 ശതമാനത്തോളമാണ് താഴോട്ടുപോയത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 1.5 ശതമാനം വരെയും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഇതേസമയം, നിഫ്റ്റി ഫാര്‍മ മാത്രം ഒഴുക്കിനെതിരെ ഇന്ന് തുഴയെറിഞ്ഞ് 1 ശതമാനം നേട്ടം കയ്യടക്കിയിട്ടുണ്ട്.

അവസാന മണി മുഴങ്ങുമ്പോള്‍ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും 264 പോയിന്റാണ് ചോര്‍ന്നത്. ഇതോടെ സൂചിക 14,631 എന്ന നിലയിലേക്ക് തിരിച്ചെത്തി. എച്ച്ഡിഎഫ്സി ഓഹരികളാണ് നിഫ്റ്റിയില്‍ ഇന്ന് വീണുടഞ്ഞത്. 4.2 ശതമാനത്തോളം നഷ്ടം എച്ച്ഡിഎഫ്സി ഓഹരികളില്‍ കാണാം. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും 4 ശതമാനം നഷ്ടം പേറുന്നു. ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ്, ടാറ്റ മോട്ടോര്‍സ്, അദാനി പോര്‍ട്സ് ഓഹരികളും കാര്യമായ നഷ്ടം നേരിട്ടവരുടെ പട്ടികയിലുണ്ട്.
മറുഭാഗത്ത് ഓഎന്‍ജിസി (4 ശതമാനം), കോള്‍ ഇന്ത്യ, ഡിവിസിസ് ലാബ്സ്, ഗ്രാസിം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നിവരുടെ പ്രകടനം നിഫ്റ്റിയുടെ തകര്‍ച്ചയ്ക്ക് കടിഞ്ഞാണിട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 30 -ല്‍ 25 കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ് ഇടപാടുകള്‍ മതിയാക്കിയത്. സൂചിക 983.5 പോയിന്റ് നഷ്ടം പേറി 48,782 എന്ന നിലയിലേക്ക് താഴ്ന്നു. എന്തായാലും ഈ ആഴ്ച്ചയിലെ മുഴുവന്‍ ചിത്രം നോക്കിയാല്‍ ഇരു സൂചികകളും 2 ശതമാനത്തോളം നേട്ടം കയ്യടക്കിയിട്ടുണ്ട്. നേരത്തെ, കഴിഞ്ഞ മൂന്നാഴ്ച്ചയും സൂചികകള്‍ നഷ്ടത്തിലായിരുന്നു.
വെള്ളിയാഴ്ച്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴോട്ടു വീണെങ്കിലും സ്മോള്‍ക്യാപ് സൂചിക തകര്‍ച്ചയെ പ്രതിരോധിച്ചു. ഉത്തം ഷുഗര്‍, ടാറ്റ മെറ്റാലിക്സ്, ജയ് ഭാരത് മാരുതി, കോണ്‍ഫിഡന്‍സ് പെട്രോളിയം ഇന്ത്യ തുടങ്ങിയ ഓഹരികള്‍ 14 മുതല്‍ 16 ശതമാനം വരെയാണ് സൂചികയില്‍ മുന്നേറിയത്. ദിനം പൂര്‍ത്തിയാക്കുമ്പോള്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.07 ശതമാനം തകര്‍ച്ചയെ നേരിട്ടുള്ളൂ. മറുപക്ഷത്ത് ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.65 ശതമാനം വീഴ്ച്ച രേപ്പെടുത്തി.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications