മുംബൈ: ചൊവാഴ്ച്ച വലിയ നേട്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു. ഐടി, ഫാര്‍മ, മെറ്റല്‍ ഓഹരികളിലെ കുതിപ്പ് അടിസ്ഥാനപ്പെടുത്തി സെന്‍സെക്സും നിഫ്റ്റിയും 2 ശതമാനത്തിന് മുകളിലാണ് ഇന്ന് മുന്നേറിയത്. മാര്‍ച്ച് 23 -ന് ആദ്യമായി സെന്‍സെക്സ് 50,000 മാര്‍ക്ക് പിന്നിടുന്നതിനും വിപണി ഇന്ന് സാക്ഷിയായി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,128 പോയിന്റ് ചാടിക്കടന്ന് 50,136 നിലയിലേക്കെത്തി (2.33 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സചിക 338 പോയിന്റ് ഉയര്‍ന്ന് 14,845 നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (2.33 ശതമാനം നേട്ടം).

ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഹിന്ദുസ്താന്‍ യുണിലെവര്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, നെസ്ലെ, എന്‍ടിപിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് സെന്‍സെക്സില്‍ കാര്യമായി തിളങ്ങിയത്. മേല്‍പ്പറഞ്ഞ ഓഹരികളെല്ലാം 3 മുതല്‍ 4 ശതമാനം വരെ നേട്ടം കുറിച്ചു. നിഫ്റ്റിയില്‍ യുപിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ശ്രീ സിമന്റ്, വിപ്രോ, ഡിവിസ് ലാബ്സ് ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി.
നഷ്ടം നേരിടുന്നവരില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ ഓഹരികളെ കാണാം. 0.32 ശതമാനം വരെ തകര്‍ച്ചയാണ് ഇവര്‍ ഇന്ന് അഭിമുഖീകരിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം കിടപിടിക്കാന്‍ വിശാല വിപണികള്‍ക്ക് ഇന്ന് സാധിച്ചില്ല. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.98 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനവും നേട്ടമാണ് ചൊവാഴ്ച്ച കണ്ടെത്തിയത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകളില്‍ ഐടിയും ഫാര്‍മയും 3 ശതമാനം വീതം ഇന്ന് മുന്നേറിയത് കാണാം. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ 2.5 ശതമാനത്തിനടത്ത് നേട്ടം കയ്യടക്കി. മറുഭാഗത്ത് നിഫ്റ്റി റിയല്‍റ്റി സൂചിക 0.8 ശതമാനം നഷ്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ മതിയാക്കിയത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications