മുംബൈ: തിങ്കളാഴ്ച്ച തുടക്കവ്യാപാരത്തില്‍ വാള്‍സ്ട്രീറ്റില്‍ പോസിറ്റീവ് തരംഗം ഒരുങ്ങിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൂചികകള്‍ പരിക്കുകള്‍ കൂടാതെ ദിനം പിന്നിട്ടു. ഡൗ ജോണ്‍സ് സൂചിക 0.4 ശതമാനവും S&P 500 സൂചിക 0.5 ശതമാനവും നാസ്ദാഖ് സൂചിക 0.6 ശതമാനവും നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്.
യൂറോപ്പിലും വിപണി ഇടപാടുകള്‍ ഇന്ന് ശാന്തമാണ്. രാവിലെ ബ്രിട്ടണിന്റെ എഫ്ടിഎസ് 100, ഫ്രാന്‍സിന്റെ സിഎസി 40 സൂചികകള്‍ 0.3 ശതമാനം വീതം മുന്നേറി.
ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് ദിനം പിന്നിട്ടത്. ജപ്പാനീസ്, ചൈനീസ്, ഓസ്ട്രേലിയന്‍ വിപണികള്‍ 0.2 മുതല്‍ 0.4 ശതമാനം വരെ നേട്ടം കയ്യടക്കിയത് കാണാം. ഇന്ത്യയില്‍ ബോംബെ സൂചിക 111 പോയിന്റ് കയറി 50,652 എന്ന നിലയില്‍ കച്ചവടം മതിയാക്കി (0.2 ശതമാനം നേട്ടം). വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 22 പോയിന്റ് ഉയര്‍ന്ന് 15,198 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.15 ശതമാനം നേട്ടം). ഇന്നത്തെ വ്യാപാരത്തിനിടെ 50,857 പോയിന്റ് വരെ സെന്‍സെക്സും 15,256 പോയിന്റ് വരെ നിഫ്റ്റിയും കുതിച്ചിരുന്നു.

ഇന്ന് ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്ന പ്രകടനമാണ് മിഡ്ക്യാപും സ്മോള്‍ക്യാപും നടത്തിയത്. ദിവസ വ്യാപാരത്തിനിടെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഇരു സൂചികകള്‍ക്കും സാധിച്ചു. 21,717 പോയിന്റ് എന്ന റെക്കോര്‍ഡ് നില ബിഎസ്ഇ മിഡ്ക്യാപും 23,338 പോയിന്റ് എന്ന റെക്കോര്‍ഡ് നില ബിഎസ്ഇ സ്മോള്‍ക്യാപും ഇന്ന് കയ്യടക്കി. 0.8 ശതമാനം വീതം നേട്ടത്തിലാണ് ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും ദിനം പിന്നിട്ടത്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, എസ്ബിഐ, എല്‍ ആന്‍ഡ് ടി, ആക്സിസ് ബാങ്ക്, യുപിഎല്‍, പവര്‍ ഗ്രിഡ്, ഐടിസി ഓഹരികളാണ് ലാര്‍ജ് ക്യാപില്‍ ഇന്ന് കാര്യമായി തിളങ്ങിയത്. നാറ്റ്കോ ഫാര്‍മ, കോണ്‍കോര്‍, അദാനി ട്രാന്സ്മിഷന്, പേജ് ഇന്‍ഡസ്ട്രീസ്, ബിര്‍ലസോഫ്റ്റ് കോര്പ്പറേഷന്, എംഇപി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പേഴ്സ്, ആസ്ടെക് ലൈഫ്സയന്‍സസ് ഓഹരികള്‍ സ്മോള്‍ക്യാപിലും മുന്നേറി.
ഇന്നത്തെ വ്യാപാരത്തില്‍ എസ്ബിഐ ഓഹരികള്‍ 4.4 ശതമാനം നേട്ടം വരെ കുറിച്ചു. ഒരു ഘട്ടത്തില്‍ 418.90 രൂപ വരെ വിലനിലവാരം എസ്ബിഐക്ക് കഴിഞ്ഞു. വെള്ളിയാഴ്ച്ച മാര്‍ച്ച് പാദത്തിലെ മികവാര്‍ന്ന ഫലം പുറത്തുവിട്ട പശ്ചാത്തലത്തില്‍ രണ്ടു ദിവസം കൊണ്ട് 9 ശതമാനം മുന്നേറ്റമാണ് എസ്ബിഐ കണ്ടെത്തിയത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്കാണ് നേട്ടത്തിന്റെ കാര്യത്തില്‍ പ്രധാനിയായത്. 2 ശതമാനത്തിലേറെ ഉയരാന്‍ സൂചികയ്ക്ക് സാധിച്ചു. നിഫ്റ്റി റിയല്‍റ്റി (1.4 ശതമാനം), നിഫ്റ്റി മീഡിയ (1 ശതമാനം) സൂചികകളും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. മറുഭാഗത്ത് നിഫ്റ്റി ലോഹം 0.6 ശതമാനം തകര്‍ന്നു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications