എസ്ബിഐയുടെ ഡിസംബര്‍ പാദത്തിലെ ഫലവും റിസര്‍വ് ബാങ്കിന്റെ വായ്പാനയവും വെള്ളിയാഴ്ച്ച വ്യാപാരത്തില്‍ ഓഹരി വിപണിയെ തുണച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 117 പോയിന്റ് ഉയര്‍ന്ന് 50,732 എന്ന നിലയ്ക്കാണ് വ്യാപാരം പൂര്‍ത്തിയാക്കിയത് (0.23 ശതമാനം നേട്ടം).
രാവിലെ 51,000 മാര്‍ക്ക് പിന്നിട്ട സെന്‍സെക്സ് ദിവസവ്യാപാരത്തിനിടെ 51,073 എന്ന പുതിയ റെക്കോര്‍ഡിലെത്തുന്നതിന് വിപണി സാക്ഷിയായിരുന്നു. എന്നാല്‍ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതോടെ സെന്‍സെക്സിന്റെ തിളക്കം മങ്ങി. നിഫ്റ്റിയുടെ ചിത്രവും മറ്റൊന്നല്ല. രാവിലെ 15,000 നാഴികക്കല്ല് പിന്നിട്ട നിഫ്റ്റി 50 സൂചിക 14,924 പോയിന്റ് എന്ന നിലയ്ക്കാണ് വെള്ളിയാഴ്ച്ച തിരശ്ശീലയിട്ടത് (0.19 ശതമാനം നേട്ടം).
സെന്‍സെക്സില്‍ എസ്ബിഐ പ്രധാന നേട്ടക്കാരായി. ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും മികവ് കണ്ടെത്താനായ പശ്ചാത്തലത്തില്‍ വിപണി നിരീക്ഷകര്‍ എസ്ബിഐ ഓഹരികളിലെ ടാര്‍ഗറ്റ് ഉയര്‍ത്തി. ആഗോള ബ്രോക്കറേജ് കമ്പനിയായ സിഎല്‍എസ്എ എസ്ബിഐ ഓഹരികളുടെ ടാഗര്‍ഗറ്റ് വില 560 രൂപയായാണ് പുതുക്കിയത്. 11.3 ശതമാനം നേട്ടത്തില്‍ എസ്ബിഐ ഓഹരികള്‍ വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കി.
കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, ഡോ റെഡ്ഢീസ് ലാബ്സ്, ഐടിസി, ഹിന്ദുസ്താന്‍ യൂണിലെവര്‍, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 1 ശതമാനത്തിനും 4 ശതമാനത്തിനുമിടയില്‍ മുന്നേറ്റം കുറിച്ചിട്ടുണ്ട്. നഷ്ടം നേരിട്ടവരുടെ പട്ടിക പരിശോധിച്ചാല്‍ ആക്സിസ് ബാങ്ക് (-3 ശതമാനം), ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, ടിസിഎസ്, എച്ച്സിഎല്‍ ടെക്ക് എന്നിവരെ മുന്‍നിരയില്‍ കാണാം.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ പിടിച്ചുനിന്നെങ്കിലും വിശാല വിപണികള്‍ക്ക് വില്‍പ്പന സമ്മര്‍ദ്ദം ചെറുത്തുനില്‍ക്കാനായില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.93 ശതമാനവും 0.28 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ നിഫ്റ്റി ഓട്ടോ, ഐടി സൂചികകള്‍ 1 ശതമാനം വീതം തകര്‍ച്ച രേഖപ്പെടുത്തി. ഇതേസമയം, ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 4 ശതമാനം കുതിപ്പ് കാഴ്ച്ചവെച്ചത് കാണാം.
രാവിലെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചതും ഓഹരി വിപണിയുടെ ചലനത്തെ സ്വാധീനിച്ചിട്ടുണ്ട്. റീപോ, റിവേഴ്സ് റീപോ നിരക്കുകളില്‍ മാറ്റമില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ധനനയ സമിതി യോഗം അറിയിച്ചത്.
അടുത്ത സാമ്പത്തികവര്‍ഷം 10.5 ശതമാനം ജിഡിപി വളര്‍ച്ച റിസര്‍വ് ബാങ്ക് പ്രവചിച്ചിട്ടുണ്ട്. ഇതേസമയം, നടപ്പു സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് 5.2 ശതമാനമായി കേന്ദ്ര ബാങ്ക് തിരുത്തി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ അടയ്ക്കേണ്ട കരുതല്‍ പണ അനുപാതം (ക്യാഷ് റിസര്‍വ് റേഷ്യോ) 4 ശതമാനത്തിലേക്ക് പുനഃസ്ഥാപിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications