മുംബൈ: വെള്ളിയാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ആഗോള വിപണികളിലെ പോസിറ്റീവ് വികാരം ഇന്ത്യന്‍ സൂചികകള്‍ക്ക് ഇന്ന് തുണയായി. അമേരിക്കയിലെയും യൂറോപ്പിലെയും ബോണ്ട് വരുമാനം ഇടിഞ്ഞത് ഓഹരി വിപണികള്‍ക്ക് കരുത്തുപകര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വീഴ്ചയാണ് 10 വര്‍ഷം കാലാവധിയുള്ള ജര്‍മന്‍ ബോണ്ടുകള്‍ കണ്ടത്.
ഇതിനൊപ്പം ഉപഭോക്തൃ വില സൂചികയും അമേരിക്ക പുറത്തുവിടുകയുണ്ടായി. അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിലെത്തിയതായി കണക്കുകള്‍ പറയുന്നു. ഏപ്രിലില്‍ 4.2 ശതമാനമായിരുന്നു ഇത്. പണപ്പെരുപ്പം വര്‍ധിക്കുന്നുണ്ടെങ്കിലും സമ്പദ്ഘടനയുടെ തിരിച്ചുവരവ് അതിവേഗം സാധ്യമാക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടില്ലെന്ന പ്രതീക്ഷ നിക്ഷേപകര്‍ പുലര്‍ത്തുന്നുണ്ട്.

നേരത്തെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉദാര നയം തുടരുമെന്ന് അറിയിച്ചിരുന്നു. ഏപ്രില്‍ മാസം ബ്രിട്ടണിന്റെ സമ്പദ്ഘടന 2.3 ശതമാനം വര്‍ധിച്ചെന്ന വാര്‍ത്തയും ആഗോള വിപണികള്‍ക്ക് വെള്ളിയാഴ്ച്ച ഉണര്‍വ് സമ്മാനിച്ചു. ഇതിനെത്തുടര്‍ന്ന് യൂറോ സ്റ്റോക്സ് 600 സൂചിക 0.3 ശതമാനം ഉയരുകയുണ്ടായി. ലണ്ടന്‍ സൂചിക 0.6 ശതമാനവും പാരിസ് സൂചിക 0.4 ശതമാനവും വീതം മുന്നേറ്റം കാഴ്ച്ചവെച്ചു. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് സൂചിക 0.4 ശതമാനം നേട്ടമാണ് ഇന്ന് കുറിച്ചത്.
ഈ പോസിറ്റീവ് തരംഗം ഇന്ത്യന്‍ വിപണിക്കും ഇന്ന് മുതല്‍ക്കൂട്ടായി. വെള്ളിയാഴ്ച്ചത്തെ വ്യാപാരത്തിനിടെ ബോംബെ സൂചിക 52,641.5 എന്ന സര്‍വകാല റെക്കോര്‍ഡാണ് കണ്ടെത്തിയത്. വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 15,835.5 എന്ന നിലയിലേക്ക് ചുവടുവെച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും ഒട്ടും മോശമാക്കിയില്ല. 23,045 പോയിന്റെന്ന പുതിയ റെക്കോര്‍ഡ് മിഡ്ക്യാപും 25,249 പോയിന്റെന്ന പുതിയ റെക്കോര്‍ഡ് സ്മോള്‍ക്യാപും ഇന്ന് കുറിച്ചു. ഇതേസമയം, വലിയ കുതിച്ചുച്ചാട്ടങ്ങള്ക്കിടെ ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി ഓഹരികളിലെ ക്ഷീണം സൂചികകളെ പിന്നോട്ടു വലിച്ചു.
ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (3.16 ശതമാനം നേട്ടം), പവര്‍ഗ്രിഡ് (2.17 ശതമാനം നേട്ടം), ടിസിഎസ് (1.99 ശതമാനം നേട്ടം), എച്ച്സിഎല്‍ ടെക്നോളജീസ് (1.60 ശതമാനം നേട്ടം), ഇന്‍ഫോസിസ് (1.47 ശതമാനം നേട്ടം), റിലയന്‍സ് (1.45 ശതമാനം നേട്ടം) ഓഹരികളാണ് സെന്‍സെക്സില്‍ കാര്യമായി തിളങ്ങിയത്. ആക്സിസ് ബാങ്ക് (-0.88 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-0.87 ശതമാനം), ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (-0.85 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.82 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.72 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.71 ശതമാനം) ഓഹരികള്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ പ്രധാനികളുമായി.
അവസാന മണി മുഴങ്ങുമ്പോള്‍ 174 പോയിന്റ് അധികം നേടി 52,475 എന്ന നിലയ്ക്കാണ് ബോംബെ സൂചിക ഇടപാടുകള്‍ മതിയാക്കിയത് (0.33 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 62 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,799 എന്ന നിലയിലും തിരശ്ശീലയിട്ടു (0.39 ശതമാനം നേട്ടം). ബിഎസ്ഇ മിഡ്ക്യാപ് 0.14 ശതമാനം നേട്ടത്തിലും സ്മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലുമാണ് ദിനം പിന്നിട്ടത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ റിയല്‍റ്റിയും പൊതുമേഖലാ ബാങ്കും വെള്ളിയാഴ്ച്ച താഴോട്ടുപോയി. നിഫ്റ്റി ലോഹം 3 ശതമാനത്തോളം മുന്നേറി. നിഫ്റ്റി ഐടി, ഫാര്‍മ സൂചികകളില്‍ 1 ശതമാനം നേട്ടം കാണാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
