മുംബൈ: ദിവസം മുഴുവന്‍ നഷ്ടത്തില്‍ തുടര്‍ന്ന വിപണി അവസാന മണിക്കൂറിലെ മുന്നേറ്റത്തില്‍ നേട്ടത്തില്‍ ചുവടുവെച്ചു. സ്വകാര്യ ബാങ്ക്, ലോഹം, ഫാര്‍മ ഓഹരികളിലെ കുതിപ്പാണ് ഇന്ത്യന്‍ സൂചികകള്‍ക്ക് ഇന്ന് തുണയായത്. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 259 പോയിന്റ് ഉയര്‍ന്ന് 48,803.7 എന്ന നില രേഖപ്പെടുത്തി (0.5 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 76.6 പോയിന്റ് മുന്നേറി 14,581 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.5 ശതമാനം നേട്ടം).
ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഓഎന്‍ജിസി, ആക്സിസ് ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച്ച ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മേല്‍പ്പറഞ്ഞ ഓഹരികള്‍ 1 മുതല്‍ 4 ശതമാനം വരെ ഇന്ന് നേട്ടം കൊയ്തു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2 ലക്ഷം മറികടന്നതോടെ രാവിലെ സെന്‍സെക്സ് 48,000 പോയിന്റിലേക്കും നിഫ്റ്റി 14,300 പോയിന്റിലേക്കും കൂപ്പുകുത്തിയിരുന്നു.

ദില്ലിയില്‍ വാരാന്ത്യം പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ നിയന്ത്രണങ്ങളും മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയതും നിക്ഷേപകരുടെ ആത്മവിശ്വാസം ഇന്ന് കുറച്ചു. ഇതോടെ വ്യാപകമായ ലാഭമെടുപ്പിലേക്കാണ് നിക്ഷേപകര്‍ തിരിഞ്ഞത്. ഓട്ടോ, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വില്‍പ്പന തകൃതിയായി നടന്നു. നെസ്ലെ ഇന്ത്യ, ബ്രിട്ടാണിയ, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര പോലുള്ള എഫ്എംസിജി, ഐടി ഓഹരികളിലും കാര്യമായ ലാഭമെടുപ്പ് ദൃശ്യമായി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഐടി, നിഫ്റ്റി സാമ്പത്തികം, നിഫ്റ്റി സ്വകാര്യ ബാങ്ക് എന്നിവ 1.4 ശതമാനം വരെ മുന്നേറി. മറുഭാഗത്ത് നിഫ്റ്റി ഓട്ടോ, റിയല്‍റ്റി, പൊതുമേഖലാ ബാങ്ക്, എഫ്എംസിജി സൂചികകള്‍ 0.04 മുതല്‍ 1.5 ശതമാനം വരെ ഇടര്‍ച്ച രേഖപ്പെടുത്തി.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.1 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 0.03 ശതമാനം ഇടര്‍ച്ച നേരിട്ടുണ്ട്. ദിവസവ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ മിഡ്ക്യാപ് 19,641 പോയിന്റ് വരെയും സ്മോള്‍ക്യാപ് 20,555 പോയിന്റ് വരെയും താഴോട്ടു പോയിരുന്നു. ആഗോള ചിത്രം പരിശോധിച്ചാല്‍ വ്യാഴാഴ്ച്ച മിക്ക ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് കച്ചവടം മതിയാക്കിയത്. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്സിഐ സൂചിക 0.1 ശതമാനം ഇടിഞ്ഞു. ന്യൂസിലാന്‍ഡിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക 0.9 ശതമാനമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതേസമയം, ജപ്പാന്റെ നിക്കെയ് സൂചിക 0.07 ശതമാനം മുന്നേറി. ചൈനീസ് സൂചികയായ സിഎസ്ഐ 300 0.9 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.8 ശതമാനവും തകര്‍ച്ച നേരിട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
