മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 'കുതിക്കുമ്പോള്‍ വില്‍ക്കുക, കിതയ്ക്കുമ്പോള്‍ വാങ്ങുക' എന്ന സമീപനമാണ് നിക്ഷേപകര്‍ ചൊവാഴ്ച്ച കൈക്കൊണ്ടത്. ഫലമോ, ഒരു ഘട്ടത്തില്‍ 49,662 പോയിന്റ് വരെ വീണ സെന്‍സെക്സ് സൂചിക 600 പോയിന്റിലേറെ തിരിച്ചുപിടിച്ച് 50,265 നില വരെയ്ക്കും ചാടിക്കടന്നു. നിഫ്റ്റി ഫിഫ്റ്റി സൂചികയും മോശമാക്കിയില്ല. 14,707 പോയിന്റിലേക്ക് അധഃപതിച്ച നിഫ്റ്റി 14,868 നില വരെയും ഉയരുകയുണ്ടായി.

ഒടുവില്‍ അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 280 പോയിന്റ് വര്‍ധിച്ച് 50,051 എന്ന നില രേഖപ്പെടുത്തി (0.56 പോയിന്റ് നേട്ടം). നിഫ്റ്റി 78 പോയിന്റ് ചാടി 14,815 എന്ന നിലയിലും ഇടപാടകള്‍ക്ക് തിരശ്ശീലയിട്ടു (0.53 ശതമാനം നേട്ടം). അള്‍ട്രാടെക്ക് സിമന്റാണ് ഇന്ന് കാര്യമായ മുന്നേറ്റം കയ്യടക്കിയത് (2.6 ശതമാനം നേട്ടം). ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും ഭേദപ്പെട്ട പ്രകടനം നടത്തി.
നിഫ്റ്റിയില്‍ ശ്രീ സിമന്റ്, അദാനി പോര്‍ട്സ്, ഡിവിസ് ലാബ്സ്, ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി. മേല്‍പ്പറഞ്ഞ ഓഹരികളെല്ലാം 1 ശതമാനം മുതല്‍ 3 ശതമാനം വരെ മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട്. മറുഭാഗത്ത് ഓഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ്, ഐടിസി, എന്‍ടിപിസി, എച്ച്ഡിഎഫ്സി, ബിപിസിഎല്‍ ഓഹരികളാണ് കാര്യമായ നഷ്ടം നേരിട്ടത്. ബാങ്ക് ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, പേജ് ഇന്‍ഡസ്ട്രീസ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എസിസി സ്റ്റോക്കുകളുടെ പിന്‍ബലത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.75 ശതമാനവും മുന്നേറുന്നതിന് വിപണി സാക്ഷിയായി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയാണ് ഇന്ന് തിളങ്ങിയത് (3 ശതമാനം നേട്ടം). മൊറട്ടോറിയം കേസില്‍ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകളും 1.7 ശതമാനം മുന്നേറ്റം കയ്യടക്കി. ഇവര്‍ക്ക് പുറമെ നിഫ്റ്റി ഓട്ടോ, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, റിയല്‍റ്റി സൂചികകളും 1 ശതമാനം വീതം നേട്ടം കൈപ്പിടിയിലാക്കിയിട്ടുണ്ട്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റല്‍ ഓഹരികളില്‍ മാത്രമാണ് ഇന്ന് തകര്‍ച്ച ദൃശ്യമായത്.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications