മുംബൈ: ഇന്ന് നേട്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരല്‍പ്പം കുറഞ്ഞതാണ് തിങ്കളാഴ്ച്ച വിപണിക്ക് തുണയായത്. രാവിലെ ഗ്യാപ്പ് അപ്പില്‍ തുടങ്ങിയ സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ദിവസം മുഴുവന്‍ നേട്ടത്തില്‍ കാലുറപ്പിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 296 പോയിന്റ് മുന്നേറി 49,502 എന്ന നില കയ്യടക്കി (0.6 ശതമാനം നേട്ടം). ഇന്നത്തെ വ്യാപാരത്തിനിടെ 49,617 പോയിന്റ് വരെയ്ക്കും ബോംബെ സൂചിക കുതിച്ചിരുന്നു.

സെന്‍സെക്സിലെ 30 കമ്പനികളില്‍ 7 പേര് മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. അള്‍ട്രാടെക്ക് സിമന്റ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, ആക്സിസ് ബാങ്ക് ഓഹരികള്‍ ഈ പട്ടികയിലുണ്ട്. 1.3 ശതമാനം വരെ തകര്‍ച്ചയാണ് ഇവര്‍ അഭിമുഖീകരിച്ചതും. മറുഭാഗത്ത് എല്‍ ആന്‍ഡ് ടി, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ സെന്‍സെക്സില്‍ കാര്യമായി തിളങ്ങി. 2 മുതല്‍ 4 ശതമാനം വരെ നേട്ടമാണ് ഇക്കൂട്ടര്‍ ഇന്ന് കയ്യടക്കിയത്.
എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയ്ക്ക് നിര്‍ണായകമായ 14,900 മാര്‍ക്ക് മറികടക്കാന്‍ സാധിച്ചു. 119 പോയിന്റ് കയറി 14,942 എന്ന നിലയ്ക്കാണ് നിഫ്റ്റി ഇടപാടുകള്‍ അവസാനിപ്പിച്ചത് (0.8 ശതമാനം നേട്ടം). വ്യാപാരത്തിനിടെ 14,967 പോയിന്റ് വരെയും നിഫ്റ്റി മുന്നേറുകയുണ്ടായി. കോള്‍ ഇന്ത്യ, യുപിഎല്‍, ഹിന്‍ഡാല്‍കോ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ടാറ്റ മോട്ടോര്‍സ്, എല്‍ ആന്‍ഡ് ടി, ഡിവിസ് ലാബ്സ് എന്നിവരുടെ ചുവടുപിടിച്ചാണ് നിഫ്റ്റിയുടെ ഇന്നത്തെ മുന്നേറ്റം. ഈ ഓഹരികളില്‍ 8 ശതമാനം വരെ കുതിപ്പ് കാണാം.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകളില്‍ മെറ്റലും ഫാര്മയുമാണ് കാര്യമായ നേട്ടം കണ്ടെത്തിയത്. ഇരു സൂചികകളും 3 ശതമാനത്തോളം ഉണര്‍വ് രേഖപ്പെടുത്തി. വ്യാപാരത്തിനിടെ നിഫ്റ്റി ഫാര്‍മ സൂചിക 14,172 പോയിന്റെന്ന എക്കാലത്തേയും ഉയര്‍ന്ന നില കൈപ്പിടിയിലാക്കുകയും ചെയ്തു. ഏപ്രില്‍ മുതലുള്ള ചിത്രം നോക്കിയാല്‍ വിപണിയെ ബഹുദൂരം പിന്നിലാക്കുകയാണ് നിഫ്റ്റി ഫാര്‍മ സൂചിക. നിഫ്റ്റി ഫിഫ്റ്റി സൂചിക 1.7 ശതമാനം നേട്ടം അവകാശപ്പെടുമ്പോള്‍ 15 ശതമാനം നേട്ടമാണ് നിഫ്റ്റി ഫാര്‍മയില്‍ ദൃശ്യമാവുന്നത്.
ലോഹസാമഗ്രികളുടെ വിലക്കയറ്റം അടിസ്ഥാനപ്പെടുത്തിയാണ് എംഓഐഎല്, എന്‍എംഡിസി, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, നാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍ ഓഹരികളുടെ ഇന്നത്തെ കുതിപ്പ്. നിഫ്റ്റിയിലെ മറ്റു വില സൂചികകള്‍ 0.02 ശതമാനം മുതല്‍ 1.6 ശതമാനം വരെ നേട്ടം തിങ്കളാഴ്ച്ച കുറിച്ചിട്ടുണ്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
