മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തെ കൂട്ട വാക്സിനേഷന് നടപടികളിലൂടെ തോല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാവിലെ നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ട ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്.
സാമ്പത്തിക ഓഹരികളില്‍ കാര്യമായ വാങ്ങലുണ്ടായപ്പോള് 47,204 പോയിന്റിലേക്ക് കൂപ്പുകുത്തിയ ബോംബെ സൂചിക 900 പോയിന്റ് വരെ ഉയര്‍ന്നു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 375 പോയിന്റ് നേട്ടത്തില്‍ 48,081 എന്ന നില രേഖപ്പെടുത്തി (0.79 ശതമാനം ഉണര്‍വ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 110 പോയിന്റ് കയറി 14,406 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.77 ശതമാനം ഉണര്‍വ്).

സെന്‍സെക്സിലെ 30 ഓഹരികളില്‍ 18 ഉം നേട്ടത്തിലാണ് ദിനം പിന്നിട്ടത്. സമാനമായി നിഫ്റ്റിയിലെ 50 ഓഹരികളില്‍ 27 ഉം ലാഭത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. വിപ്രോ, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ബിപിസിഎല്‍ ഓഹരികളാണ് നിഫ്റ്റിയില്‍ കാര്യമായി തിളങ്ങിയത്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫൈനാന്‍സ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ മുന്നിലെത്തി. 2 മുതല്‍ 3.5 ശതമാനം വരെയാണ് മേല്‍പ്പറഞ്ഞ ഓഹരികളുടെ ഇന്നത്തെ നേട്ടം.
മറുഭാഗത്ത് ശ്രീ സിമന്റ്, ടൈറ്റന്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഹിന്ദുസ്താന്‍ യുണിലെവര്‍, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികള്‍ 3 ശതമാനം വരെ തകര്‍ച്ചയോടെ നിഫ്റ്റില്‍ പിന്നിലായി. അവസാന മണിക്കൂറില്‍ ബാങ്കിങ് ഓഹരികള്‍ നടത്തിയ കുതിച്ചുച്ചാട്ടമാണ് സൂചികകള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ബാങ്ക് 2.15 ശതമാനം നേട്ടം കൊയ്തു. നിഫ്റ്റി സാമ്പത്തികകാര്യ സൂചിക 2.2 ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 1.8 ശതമാനവും ലോഹ സൂചിക 1.7 ശതമാനവും മുന്നേറി. തുടക്കത്തില്‍ നേട്ടം കണ്ടെത്തിയെങ്കിലും നഷ്ടത്തിലാണ് നിഫ്റ്റി ഫാര്‍മ, ഐടി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി സൂചികയിലും 0.75 ശതമാനം തകര്‍ച്ച കാണാം. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.28 ശതമാനവും സ്മോള്‍ക്യാപ് 0.59 ശതമാനവും നേട്ടം കുറിച്ചു.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
