മുംബൈ: രണ്ടു ദിവസത്തെ നഷ്ടക്കച്ചവടങ്ങള്ക്ക് ശേഷം വിപണി വീണ്ടും നേട്ടത്തിന്റെ പാതയില്‍ തിരിച്ചെത്തി. വ്യാഴാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 359 പോയിന്റും എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 102 പോയിന്റും ഉയര്‍ന്നാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
സെന്‍സെക്സ് 52,300 പോയിന്റ് രേഖപ്പെടുത്തി. നിഫ്റ്റി 15,738 എന്ന നിലയിലും തിരശ്ശീലയിട്ടു. ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി ഓഹരികളാണ് സെന്‍സെക്സില്‍ ഇന്ന് കാര്യമായി തിളങ്ങിയത്. മറുഭാഗത്ത് ബജാജ് ഓട്ടോ, മാരുതി സുസുക്കി, പവര്‍ഗ്രിഡ് ഓഹരികള്‍ ഏറ്റവും പിന്നില്‍പ്പോയി.

ഇന്നത്തെ വ്യാപാരത്തിനിടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബാറ്റാ ഇന്ത്യ ഓഹരികള്‍ 6 ശതമാനം വരെ മുന്നേറുന്നത് വിപണി കണ്ടു. 1,657.50 രൂപ വരെയും തൊടാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. 5 ശതമാനം നേട്ടത്തിലാണ് (1,635 രൂപ) ബാറ്റാ ഇന്ത്യ ദിനം പിന്നിട്ടതും. അടുത്തിടെ ലിസ്റ്റു ചെയ്ത ഈസി ട്രിപ്പ് പ്ലാനേഴ്സും ഭേദപ്പെട്ട പ്രകടനം വ്യാഴാഴ്ച്ച നടത്തി. 10 ശതമാനം നേട്ടത്തില്‍ 430.35 രൂപ നിലവാരം കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് കഴിഞ്ഞു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഭൂരിപക്ഷവും നേട്ടത്തിലാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. കൂട്ടത്തില്‍ നിഫ്റ്റി റിയല്‍റ്റി 3 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് 2 ശതമാനവും ഉയര്‍ന്നു. ഇതേസമയം, നിഫ്റ്റി ഓട്ടോ മാത്രം ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ആഗോള വിപണികള്‍
വ്യാഴാഴ്ച്ച നേട്ടത്തിലാണ് ആഗോള വിപണികളും മുന്നേറിയത്. ഇന്നത്തെ ഇടപാടുകളില്‍ ഡോളര്‍ സൂചികയും നില ഭദ്രമാക്കി. യൂറോപ്പിലെ സ്റ്റോക്സ് 600 സൂചിക 0.1 ശതമാനം നേട്ടം കുറിച്ചിട്ടുണ്ട്.
ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് സൂചിക 0.5 ശതമാനം ഉയര്‍ന്നു. ജപ്പാന്റെ നിക്കെയ് സൂചിക 0.3 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.3 ശതമാനവും വീതം വളര്‍ച്ച കണ്ടെത്തി. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചികയിലും 0.2 ശതമാനം മുന്നേറ്റം ദൃശ്യമാണ്. തുടക്കവ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളുടെ നില വാള്‍സ്ട്രീറ്റില്‍ പതിഞ്ഞ ആരംഭത്തിന്റെ സൂചനയാണ് നല്‍കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
