മുംബൈ: കഴിഞ്ഞ രണ്ടു ദിവസത്തെ ക്ഷീണം വിപണി മായ്ച്ചു. 380 പോയിന്റ് നേട്ടത്തിലാണ് ബോംബെ സൂചിക ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടത്തില്‍ 51,073 എന്ന നിലവരെ ഉയര്‍ന്ന സെന്‍സെക്സ് 51,017.5 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.75 ശതമാനം നേട്ടം). ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ടിസിഎസ്, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ കുതിപ്പിലാണ് സെന്‍സെക്സിന്റെ ഇന്നത്തെ മുന്നേറ്റം.

മാര്‍ച്ച് 12 -ന് ശേഷം ആദ്യമായാണ് സെന്‍സെക്സ് 51,000 മാര്‍ക്കില്‍ തിരിച്ചെത്തുന്നത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,300 മാര്‍ക്കും ഇന്ന് മറികടന്നു. അവസാന മണി മുഴങ്ങുമ്പോള്‍ 93 പോയിന്റ് വര്‍ധിച്ച് 15,301 എന്ന നിലയിലാണ് നിഫ്റ്റി കച്ചവടം മതിയാക്കിയത് (0.6 ശതമാനം നേട്ടം). ഇന്നത്തെ വ്യാപാരത്തിനിടെ 15,320 പോയിന്റ് വരെയും സൂചിക ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച്ച പ്രതിമാസമുള്ള ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്ട്രാക്ടുകള് അവസാനിക്കാനിരിക്കെ, വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐഎക്സ് സൂചിക 11 ശതമാനം കൂടി 21 പോയിന്റ് നിലയിലാണ് നില്‍ക്കുന്നത്.
ഇന്നത്തെ പ്രകടനം നോക്കിയാല്‍ ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, ഗ്രാസിം ഇന്‍സ്ട്രീസ്, യുപിഎല്‍, മാരുതി സുസുക്കി, വിപ്രോ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഓഹരികളാണ് ഇരു സൂചികകളിലും നിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയത്. പവര്‍ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ ഓഹരികള്‍ കാര്യമായ നഷ്ടവും ഏറ്റുവാങ്ങി. ബെഞ്ച്മാര്‍ക്ക് സൂചികകളെ അപേക്ഷിച്ച് വിശാല വിപണികളില്‍ ചിത്രം ഒരല്‍പ്പം വ്യത്യസ്തമാണ്. ബുധനാഴ്ച്ച ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14 ശതമാനം താഴോട്ടുപോയി. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.69 ശതമാനവും മുന്നേറി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ലോഹം കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ നിക്ഷേപ ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ് സൂസി ലോഹ മേഖലയുടെ കാഴ്ച്ചപ്പാട് 'ഓവര്‍വെയ്റ്റില്‍' നിന്നും 'അണ്ടര്വെയ്റ്റാക്കി' തരംതാഴ്ത്തിയത് സൂചികയുടെ വീഴ്ച്ചയ്ക്ക് കാരണമായി. 2 ശതമാനം തകര്‍ച്ചയോടെയാണ് നിഫ്റ്റി ലോഹം ദിനം പിന്നിട്ടത്. നിഫ്റ്റിയില്‍ ലോഹത്തിന് പുറമെ പൊതുമേഖലാ ബാങ്ക് സൂചികയും 0.5 ശതമാനം തകര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മറുഭാഗത്ത് നിഫ്റ്റി റിയല്‍റ്റി (3 ശതമാനം), നിഫ്റ്റി ഐടി (2 ശതമാനം) സൂചികകള്‍ ഗൗരവമായ നേട്ടത്തില്‍ ഇടപാടുകള്‍ മതിയാക്കി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications