മുംബൈ: നഷ്ടവും നേട്ടവും ഇടകലര്‍ന്നായിരുന്നു വിപണിയുടെ ഇന്നത്തെ വ്യാപാരം. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചതും വാക്സിനേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസവും വെള്ളിയാഴ്ച്ച നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചു. ഇന്ന് 3.43 ലക്ഷം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2.4 കോടി കടന്നിരിക്കുകയാണ്.
ഓഗസ്റ്റ് - ഡിസംബര്‍ കാലയളവില്‍ 200 കോടി കോവിഡ് 19 വാക്സീന് ഡോസുകള്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നേരത്തെ ലഭ്യതക്കുറവ് മൂലം ദില്ലി, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ 18 മുതല്‍ 44 വരെയുള്ളവര്‍ക്ക് വാക്സീന് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ അറിയിപ്പുമായി രംഗത്തെത്തിയത്.

ഇന്ത്യയില്‍ സ്ഥിതിഗതികള്‍ അനിശ്ചിത്വത്തിലെങ്കിലും ആഗോള വിപണികളിലെ പോസിറ്റീവ് വികാരം സെന്‍സെക്സിനും നിഫ്റ്റിക്കും ഒരുപരിധി വരെ തുണയായി. യൂറോപ്പില്‍ വിശാല സ്റ്റോക്സ് 600 സൂചിക 0.3 ശതമാനമാണ് ഇന്ന് ഉണര്‍ന്നത്. ബാങ്കിങ്, റീടെയില്‍ ഓഹരികളിലെ കുതിപ്പാണ് സൂചികയ്ക്ക് മുതല്‍ക്കൂട്ടായത്.
ഏഷ്യന്‍ വിപണികളിലെ സിംഗപ്പൂരൊഴികെ മറ്റെല്ലാവരും നേട്ടത്തിലാണ് ദിനം പിന്നിട്ടത്. പണപ്പെരുപ്പം നിരക്ക് ഉയര്‍ന്നത് താത്കാലികം മാത്രമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഉറപ്പ് ഏഷ്യന്‍ വിപണികള്‍ക്ക് ആശ്വാസമേകി. ചൈനീസ്, ദക്ഷിണ കൊറിയന്‍ വിപണികള്‍ 1.7 ശതമാനവും 1.1 ശതമാനവും വീതമാണ് ഇന്ന് മുന്നേറിയത്. മറുഭാഗത്ത് സിംഗപ്പൂര്‍ സൂചിക 3 ശതമാനത്തോളം ഇടറി. സര്‍ക്കാര്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക് തിരിഞ്ഞതാണ് സിംഗൂപ്പര് വിപണിക്ക് വിനയായത്.
ഇങ്ങ് ഇന്ത്യയില്‍, അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 42 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 48,732.5 എന്ന നിലയിലേക്ക് എത്തി (0.09 ശതമാനം നേട്ടം). വ്യാപാരത്തിനിടെ 48,899 മുതല്‍ 48,473 പോയിന്റ് വരെയും സൂചിക ചലിച്ചിരുന്നു. എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയ്ക്ക് 14,650 മാര്‍ക്ക് പ്രതിരോധിക്കാന്‍ സാധിച്ചു. 19 പോയിന്റ് നഷ്ടത്തില്‍ 14,678 എന്ന നിലയ്ക്കാണ് സൂചിക ഇടപാടുകള്‍ മതിയാക്കിയത് (0.13 ശതമാനം നഷ്ടം). സെന്‍സെക്സിലെ 30 ഓഹരികളില്‍ 21 ഉം നഷ്ടം കുറിച്ചു. നിഫ്റ്റിയില്‍ 50 -ല്‍ 34 ഓഹരികളും ചുവപ്പില്‍ കാലുവെച്ചാണ് ദിനം പൂര്‍ത്തിയാക്കിയത്.
കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഗ്രാസിം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ നിഫ്റ്റിയില്‍ വലിയ നഷ്ടം പേറി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഓഎന്‍ജിസി, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, എന്‍ടിപിസി ഓഹരികള്‍ സെന്‍സെക്സില്‍ പിന്നില്‍പ്പോയി. ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, ഐടിസി, നെസ്ലെ ഇന്ത്യ, എല്‍ ആന്‍ഡ് ടി, എച്ച്യുഎല്, ബ്രിട്ടാണിയ, പവര്‍ഗ്രിഡ്, റിലയന്‍സ് ഓഹരികള്‍ ഇരു സൂചികകളിലും നേട്ടം കണ്ടെത്തി. ഈ ആഴ്ചയില്‍ സെന്‍സെക്സും നിഫ്റ്റിയും 1 ശതമാനം വീതമാണ് മൊത്തത്തില്‍ തകര്‍ച്ച രേഖപ്പെടുത്തിയത്. വിശാല വിപണികളില്‍ വ്യാപകമായ ലാഭമെടുപ്പ് ഇന്ന് കണ്ടിരുന്നു. ഇതോടെ ബിഎസ്ഇ മിഡ്ക്യാപ് 1.2 ശതമാനവും സ്മോള്‍ക്യാപ് 1.2 ശതമാനവും തകര്‍ച്ച നേരിട്ടു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി മെറ്റലാണ് വെള്ളിയാഴ്ച്ച കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. സൂചിക 4 ശതമാനത്തോളം വീണു. നിഫ്റ്റി റിയല്‍റ്റി 3 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് 2 ശതമാനവും തകര്‍ച്ച കുറിച്ചു. കൂട്ടത്തില്‍ നിഫ്റ്റി എഫ്എംസിജി മാത്രമാണ് 2 ശതമാനത്തോടെ നേട്ടം കയ്യടക്കിയത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
