മുംബൈ: ചൊവാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി ദിനം പൂര്‍ത്തിയാക്കി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 447 പോയിന്റ് ഉയര്‍ന്ന് 50,296.89 നിലയില്‍ തിരിച്ചെത്തി (0.90 ശതമാനം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 157 പോയിന്റ് മുന്നേറി 14,900 നിലയ്ക്ക് മുകളിലും ഇടപാടുകള്‍ അവസാനിപ്പിച്ചു (1.07 ശതമാനം നേട്ടം). ഓട്ടോ, ഐടി ഓഹരികളുടെ ചുവടുപ്പിടിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തില്‍ വ്യപാരം പൂര്‍ത്തിയാക്കിയത്. വിശാല വിപണികളിലും മുന്നേറ്റം ദൃശ്യമാണ്. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1 മുതല്‍ 2 ശതമാനം വരെ നേട്ടം കാഴ്ച്ചവെച്ചു.

നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, അദാനി പോര്‍ട്സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളാണ് മുന്നിലെത്തിയത്. ഇതേസമയം, ഓഎന്‍ജിസി, എച്ച്ഡിഎഫ്സി, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, പവര്‍ ഗ്രിഡ്, കോള്‍ ഇന്ത്യ ഓഹരികള്‍ നഷ്ടത്തില്‍ കാലുറപ്പിച്ചു. വ്യവസായങ്ങളുടെ വില സൂചികയില്‍ നിഫ്റ്റി ഓട്ടോ സൂചിക 3 ശതമാനം കുതിപ്പ് രേഖപ്പെടുത്തി തിളങ്ങി. ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിഫ്റ്റി ഓട്ടോ മുന്നേറുന്നത്. നിഫ്റ്റി ഐടി സൂചികയും ഇന്ന് 3 ശതമാനം നേട്ടം കാഴ്ച്ചവെച്ചു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാര്‍മ ഓഹരികള്‍ ഓരോ ശതമാനം വീതമാണ് നേട്ടം കൊയ്തത്. വിപണിയിലെ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- തുടര്‍ച്ചയായ രണ്ടാം ദിവസം വിപണി നേട്ടത്തില്‍ കാലുറപ്പിച്ചു; മിഡ്ക്യാപ് സൂചിക റെക്കോര്‍ഡ് ക്ലോസ് രേഖപ്പെടുത്തി.
- സെന്‍സെക്സും നിഫ്റ്റിയും 1 ശതമാനം വീതം മുന്നേറി; നിഫ്റ്റി ബാങ്ക് സൂചിക നിറം മങ്ങി.
- നിഫ്റ്റി 158 പോയിന്റ് ഉയര്‍ന്ന് 14,919 നില കയ്യടക്കി; സെന്‍സെക്സ് 447 പോയിന്റ് ഉയര്‍ന്ന് 50,297 നില തൊട്ടു.
- ഐടി ഓഹരികള്‍ക്കൊപ്പം മുന്‍നിര ഓട്ടോ കമ്പനികളും മുന്നേറ്റത്തെ തുണച്ചു.
- നിഫ്റ്റിയിലെ 50 ഓഹരികളില്‍ 41 ഉം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
- ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ് കമ്പനികള്‍ നിഫ്റ്റിയില്‍ മുന്നിലെത്തി.
- പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കന്‍ ക്യാബിനറ്റില്‍ നിന്നും അനുമതി ലഭിച്ച സാഹചര്യത്തില്‍ അദാനി പോര്‍ട്സ് ഓഹരികള്‍ 4 ശതമാനം മുന്നേറി.
- 18,700 കോടിയുടെ സ്പെക്ട്രം ലേലത്തില്‍ നേടിയതോടെ ഭാരതി എയര്‍ടെല്‍ 2 ശതമാനം നേട്ടം കൈവരിച്ചു.
- മിഡ്ക്യാപില്‍ ജസ്റ്റ് ഡയല്, സിംഫണി, പ്രകാശ് ഇന്ത്, അദാനി പവര്‍ ഓഹരികള്‍ മുന്നിലെത്തി.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
