മുംബൈ: തിങ്കളാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ആഗോള കമ്പോളങ്ങളിലെ തരംഗവും സാമ്പത്തിക ഓഹരികളിലെ കുതിച്ചുച്ചാട്ടവും മുന്‍നിര്‍ത്തി ബിഎസ്ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികകള്‍ 1 ശതമാനത്തിന് മുകളിലാണ് ഇന്ന് മുന്നേറിയത്.
കോവിഡ് പ്രതിസന്ധിയില്‍ ഉഴറുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി വിദേശ രാജ്യങ്ങള്‍ കടന്നെത്തിയതും കൂട്ട വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബോംബെ സൂചിക 508 പോയിന്റ് ഉയര്‍ന്ന് 48,386.5 എന്ന നിലയിലെത്തി. ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 48,668 പോയിന്റ് വരെ ചുവടുവെയ്ക്കുകയുണ്ടായി.

എന്തായാലും 7 ഓഹരികള്‍ മാത്രമാണ് ഇന്ന് സെന്‍സെക്സില്‍ ചുവപ്പില്‍ ഇടപാട് മതിയാക്കിയത്. 2.7 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി എച്ച്സിഎല്‍ ടെക്നോളജീസ് നഷ്ടം നേരിട്ടവരില്‍ പ്രധാനിയായി. മാര്‍ച്ച് പാദത്തിലെ നിരാശജനകമായ പ്രകടനവും ഒട്ടുമിക്ക ബ്രോക്കറേജുകളും എച്ച്സിഎല്‍ ടെക്കിലുള്ള വരുമാന പ്രതീക്ഷ വെട്ടിക്കുറച്ചതും കമ്പനിയുടെ ഓഹരികള്‍ക്ക് ക്ഷീണം ചെയ്തു. ഇതേസമയം, 'ബുള്ളിഷ്' പരിധിയില്‍ത്തന്നെ എച്ച്എസില്‍ ടെക്ക് തുടരും. താരതമ്യേന താഴ്ന്ന മൂല്യനിര്‍ണയവും നടപ്പു സാമ്പത്തിക വര്‍ഷം ശക്തമായ വളര്‍ച്ച കുറിക്കുമെന്ന പ്രതീക്ഷയും ഇവിടെ കമ്പനിക്ക് തുണയാവുന്നു.
ഇന്നത്തെ വ്യാപാരത്തില്‍ നേട്ടം കൊയ്തവരുടെ പട്ടികയെടുത്താല്‍ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്താന്‍ യുണിലെവര്‍ എന്നിവരെ കാണാം. കൂട്ടത്തില്‍ ആക്സിസ് ബാങ്ക് ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ കുതിച്ചു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി 143.6 പോയിന്റ് കയറി 14,485 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ നിഫ്റ്റി 14,557 വരെ ഉയര്‍ന്നിരുന്നു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനം ഉയര്‍ച്ചയും ബിഎസ്ഇ സ്മോള്‍ക്യാപ് 0.8 ശതമാനം മുന്നേറ്റവും കണ്ടെത്തി.
കഴിഞ്ഞയാഴ്ച്ച ആരോഗ്യകരമായ നേട്ടം കൊയ്ത ഫാര്‍മ ഓഹരികളില്‍ ഇന്ന് വ്യാപകമായ ലാഭമെടുപ്പ് സംഭവിച്ചു. ഇതേത്തുടര്‍ന്ന് നിഫ്റ്റി ഫാര്‍മ സൂചിക 0.87 ശതമാനം താഴോട്ടുപോയി. സിപ്ല, ഔറോബിന്ദോ ഫാര്‍മ, ലുപിന്‍, ടോറന്റ് ഫാര്‍മ, ബയോകോണ്‍ ഓഹരികള്‍ 0.5 മുതല്‍ 3 ശതമാനം വരെ നഷ്ടം നേരിട്ടു. മറുഭാഗത്ത് നിഫ്റ്റി റിയല്‍റ്റി സൂചിക ഇന്ന് 3.4 ശതമാനം നേട്ടം കയ്യടക്കി. നിഫ്റ്റി മെറ്റല്‍ 2 ശതമാനവും നിഫ്റ്റി ബാങ്ക് 1.7 ശതമാനവും നിഫ്റ്റി സാമ്പത്തികകാര്യ സൂചിക 1.3 ശതമാനവും ഇന്ന് മുന്നേറി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
