മുംബൈ: ചൊവാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടിസിഎസ് ഉള്‍പ്പെടെയുള്ള മുന്‍നിര ഓഹരികളില്‍ കാര്യമായ വാങ്ങല്‍ സംഭവിച്ചതാണ് വിപണിയെ തുണച്ചത്. രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യം നിക്ഷേപകരുടെ ആത്മവിശ്വാസം ഇന്നു കൂട്ടി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ മേഖലകളിലും വിശാലമായ വാങ്ങലുകള്‍ നടന്നപ്പോള്‍ ബോംബെ സൂചികയും നിഫ്റ്റിയും 1 ശതമാനത്തിന് മുകളിലാണ് ചൊവാഴ്ച്ച നേട്ടം കുറിച്ചത്.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 558 പോയിന്റ് ഉയര്‍ന്ന് 48,944 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 168 പോയിന്റ് കയറി 14,653 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു. ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍, ഡിവിസ് ലാബ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫൈനാന്‍സ്, എസ്ബിഐ ഓഹരികളാണ് സെന്‍സെക്സില്‍ കാര്യമായി തിളങ്ങിയത്. 3.7 ശതമാനം മുതല്‍ 5 ശതമാനം വരെ നേട്ടം ഈ ഓഹരികള്‍ ഇന്ന് കയ്യടക്കി. മറുഭാഗത്ത് എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, നെസ്ലെ ഇന്ത്യ ഓഹരികള്‍ 3.6 ശതമാനം തകര്‍ച്ചയോടെ പിന്നില്‍പ്പോയി.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി മെറ്റലാണ് വലിയ മുന്നേറ്റം കാഴ്ച്ചവെച്ചത്. 2.7 ശതമാനം വരെ ഉണര്‍വ് നിഫ്റ്റി മെറ്റല്‍ സൂചികയില്‍ ദൃശ്യമായി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 2.3 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 1.4 ശതമാനവും നേട്ടം കണ്ടെത്തിയിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനവും സ്മോള്‍ക്യാപ് 1.5 ശതമാനവും മുന്നേറ്റം കുറിച്ചു. ആദിത്യ ബിര്‍ല ക്യാപിറ്റല്‍, ഫ്യൂച്ചര്‍ റീടെയില്‍, സണ്‍ ടിവി, ഭേല്‍, വിമ്ത ലാബ്സ്, ആല്‍ക്കൈല്‍ അമീന്‍സ്, ഹിക്കാല് തുടങ്ങിയ കമ്പനികളാണ് മിഡ്ക്യാപിലും സ്മോള്‍ക്യാപിലും തിളങ്ങിയത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
