മുംബൈ: വെള്ളിയാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ഇന്ന് മെറ്റല്‍, ഓട്ടോ, സാമ്പത്തിക ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനെത്തുടര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും 1 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചാണ് ആഴ്ച്ച പിന്നിട്ടത്. നിഫ്റ്റി മെറ്റല്‍ സൂചിക 4 ശതമാനത്തിലേറെ ഉയര്‍ന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള റിയല്‍റ്റി, ബാങ്ക്, ഫാര്‍മ, ഐടി സൂചികകളും 1.5 ശതമാനം വരെ മുന്നേറി.
ഇന്ന് അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 568 പോയിന്റ് ഉയര്‍ന്ന് 49,008 നിലയിലേക്ക് തിരിച്ചുവന്നു (1.17 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,500 നിലയും തിരിച്ചുപിടിച്ചു. 182.4 പോയിന്റ് ചാടി 14,507 എന്ന നിലയിലാണ് നിഫ്റ്റി ഇടപാടുകള്‍ മതിയാക്കിയത് (1.27 ശതമാനം നേട്ടം).

ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്താന്‍ യുണിലെവര്‍, ടൈറ്റന് കമ്പനി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ഓഹരികള്‍ സെന്‍സെക്സില്‍ താരങ്ങളായി. ഇവര്‍ 2.7 മുതല്‍ 4.4 ശതമാനം വരെ നേട്ടം കയ്യടക്കിയത് കാണാം. നിഫ്റ്റിയില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ് ഓഹരികള്‍ നേട്ടത്തില്‍ ചുവടുറപ്പിച്ചു. 6 ശതമാനം വരെ നേട്ടം ഇക്കൂട്ടര്‍ കുറിച്ചു. മറുഭാഗത്ത് പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, മാരുതി സുസുക്കി, യുപിഎല്‍, ടിസിഎസ് ഓഹരികള്‍ ഇന്ന് കാര്യമായ നഷ്ടം ഏറ്റുവാങ്ങി. 2 ശതമാനം വരെ തകര്‍ച്ച മേല്‍പ്പറഞ്ഞ ഓഹരികളില്‍ സംഭവിച്ചു.
ഇന്ന് അരങ്ങേറ്റം കുറിച്ച കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍ 73.90 രൂപ നിരക്കിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചത്. ഇഷ്യു വിലയെക്കാളും (87 രൂപ) 15 ശതമാനം ഇടിവിലാണ് ക്യലാണ് ഓഹരികളുടെ തുടക്കം. എന്നാല്‍ ഒരുഘട്ടത്തില്‍ കമ്പനിയുടെ ഓഹരികള്‍ 81 രൂപ വരെ ഉയരുന്നത് നിക്ഷേപകര്‍ കണ്ടു. ഒടുവില്‍ 74.4 രൂപ നിരക്കിലാണ് ആദ്യ ദിനം കല്യാണ്‍ ജ്വല്ലേഴ്സ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം മികച്ചുനില്‍ക്കാന്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ക്കും വെള്ളിയാഴ്ച്ച സാധിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.66 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1 ശതമാനവും നേട്ടം ഇന്ന് കണ്ടെത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
