മുംബൈ: തിങ്കളാഴ്ച്ച റിലയന്‍സ്, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ് ഓഹരികളില്‍ സംഭവിച്ച വാങ്ങലുകള്‍ വിപണിയെ തുണച്ചു. രാവിലെ ഗ്യാപ്പ് ഡൗണില്‍ തുടക്കമിട്ട സെന്‍സെക്സും നിഫ്റ്റിയും ലാഭമെടുപ്പിനെത്തുടര്‍ന്ന് താഴേക്ക് പോയിരുന്നു. സെന്‍സെക്സ് 51,936 പോയിന്റ് വരെയും നിഫ്റ്റി 15,606 പോയിന്റ് വരെയുമാണ് താഴ്ന്നത്. എന്നാല്‍ ആഗോള വിപണികളിലെ പോസിറ്റീവ് തരംഗവും ഐടി, പൊതുമേഖലാ ബാങ്ക്, ഫാര്‍മ, എഫ്എംസിജി മേഖലകളില്‍ കണ്ട ആരോഗ്യകരമായ വാങ്ങലുകളും ഇന്ത്യന്‍ സൂചികകളുടെ ക്ഷീണമകറ്റി.

അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തിലാണ് തിരശ്ശീലയിട്ടത്. ബിഎസ്ഇ സെന്‍സെക്സ് 77 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 52,551.5 എന്ന നില രേഖപ്പെടുത്തി (0.15 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 13 പോയിന്റ് ഉയര്‍ന്ന് 15,812 എന്ന നിലയിലും ദിനം പൂര്‍ത്തിയാക്കി (0.08 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഐഎക്സ് സൂചിക 4 ശതമാനം വരെയും ഇന്ന് ഉയര്‍ന്നിരുന്നു.
വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനം നഷ്ടത്തിലാണ് തിങ്കളാഴ്ച്ച കച്ചവടം മതിയാക്കിയത്. അദാനി ഗ്രൂപ്പ്, ഭേല്‍ ഓഹരികളില്‍ സംഭവിച്ച വന്‍ത്തകര്‍ച്ച മിഡ്ക്യാപിന് വിനയായി. മറുഭാഗത്ത് ബിഎസ്ഇ സ്മോള്‍ക്യാപ് 0.2 ശതമാനം നഷ്ടത്തിലും ഇടപാടുകള്‍ അവസാനിപ്പിച്ചു.
അദാനി ഗ്രൂപ്പിന് കീഴിലെ ആറ് കമ്പനികളുടെ ഓഹരികളും ഇന്ന് കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു. വ്യാപാരത്തിനിടെ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 20 ശതമാനം വരെയും താഴോട്ടു പോയി. 43,000 കോടി രൂപയുടെ മൂന്നു വിദേശ ഫണ്ടുകള്‍ എന്എസ്ഡിഎല് (നാഷണല്‍ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) മരവിപ്പിച്ചതിനെ തുടര്‍ന്നാണിത്.

അദാനി ഓഹരികള്‍ക്ക് പുറമെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭേല്‍) ഓഹരികളും 18 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറവ് വരുമാനം കുറിച്ച പശ്ചാത്തലത്തിലാണ് ഭേലിന്റെ ഇടര്‍ച്ച. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്കാണ് ഇന്ന് ഏറ്റവും മുന്നില്‍. 1 ശതമാനം നേട്ടം സൂചികയില്‍ ദൃശ്യമായി. 1.4 ശതമാനം തകര്‍ച്ച കുറിച്ച നിഫ്റ്റി റിയല്‍റ്റിയാണ് തിങ്കളാഴ്ച്ച ഏറ്റവും പിന്നിലായതും.
ആഗോള വിപണികള്‍
മഹാമാരിക്ക് ശേഷം സമ്പദ്ഘടന ഉയര്‍ന്ന വേഗത്തില്‍ തിരിച്ചുവരുന്നതിനിടെ ഒരിക്കല്‍ക്കൂടി ഉദാരനയം തുടരാനുള്ള കേന്ദ്ര ബാങ്കുകളുടെ തീരുമാനം യൂറോപ്യന്‍ ഓഹരികള്‍ക്ക് ഇന്ന് പുത്തനുണര്‍വ് സമ്മാനിച്ചു. വിശാല യൂറോപ്യന്‍ സൂചികയായ സ്റ്റോക്സ് 600, 0.3 ശതമാനമാണ് ഉയര്‍ന്നത്. ജര്‍മനിയുടെ ഡാക്സ് സൂചിക സര്‍വകാല റെക്കോര്‍ഡ് കണ്ടെത്തി. ബ്രിട്ടണിലെ എഫ്ടിഎസ്ഇ 100 സൂചികയാകട്ടെ, 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്.
ഏഷ്യയില്‍ നിക്ഷേപകര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തി. അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് കൂടിക്കാഴ്ച്ചയിലേക്കും ചൈനയില്‍ നിന്നുള്ള സാമ്പത്തിക സൂചനകളിലേക്കും ഏഷ്യയിലെ നിക്ഷേപകര്‍ കണ്ണും കാതും കൂര്പ്പിച്ചുനില്ക്കുന്നു. ജപ്പാന്റെ നിക്കെയ് സൂചിക 0.74 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.09 ശതമാനവുമാണ് ഇന്ന് മുന്നേറിയത്. ചൈനയിലും ഓസ്ട്രേലിയയിലും ഇന്ന് വിപണി അവധിയായിരുന്നു. തിങ്കളാഴ്ച്ച വാള് സ്ട്രീറ്റിലെ മൂന്നു പ്രധാന ഫ്യൂച്ചറുകളും നേട്ടത്തിലാണ് തുടക്കമിട്ടിരിക്കുന്നത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications