മുംബൈ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതും ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡും ഇന്ന് തുണച്ചു. തിങ്കളാഴ്ച്ച സെന്‍സെക്സും നിഫ്റ്റിയും 2 ശതമാനത്തിനരികെ നേട്ടം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. സാമ്പത്തിക ഓഹരികളിലെ കുതിപ്പിനൊപ്പം താളം പിടിച്ച ബിഎസ്ഇ സെന്‍സെക്സ് സൂചിക 848 പോയിന്റ് വര്‍ധിച്ച് 49,581 എന്ന നിലയിലേക്കെത്തി. ഇന്ന് സെന്‍സെക്സില്‍ തിളങ്ങിയ പത്തില്‍ എട്ട് കമ്പനികളും സാമ്പത്തിക മേഖലയില്‍ നിന്നുള്ളതാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടും. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്‍ഫോസിസുമാണ് പട്ടികയിലെ മറ്റു രണ്ടുപേര്‍.

എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക മുന്‍പ് വിട്ടുകളഞ്ഞ 14,900 മാര്‍ക്ക് തിരിച്ചുപിടിച്ചിട്ടുണ്ട്. അവസാന മണി മുഴങ്ങുമ്പോള്‍ 245 പോയിന്റ് കയറി 14,293 എന്ന നിലയിലാണ് സൂചിക കച്ചവടം മതിയാക്കിയത്. നിഫ്റ്റിയില്‍ 39 കമ്പനികള്‍ ഇന്ന് നേട്ടത്തില്‍ ചുവടുവെച്ചു. ഇവിടെയും ബാങ്ക് ഓഹരികള്‍ക്കുതന്നെ തിളക്കം. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 7.5 ശതമാനം വരെ നിഫ്റ്റിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎല്‍, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ഐഷര്‍ മോട്ടോര്‍സ് എന്നിവരും ഇന്ന് മോശമാക്കിയില്ല. മറുഭാഗത്ത് സിപ്ല, ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബോ, നെസ്ലെ ഇന്ത്യ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുക്കി എന്നീ പ്രമുഖര്‍ നഷ്ടം കുറിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചു. 2.4 ശതമാനം വരെ തകര്‍ച്ച ഈ ഓഹരികളില്‍ ദൃശ്യമായി.
വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം കിടപിടിച്ചു നില്‍പ്പുണ്ട്. ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 1.6 ശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മയൊഴികെ മറ്റെല്ലാവരും മുന്നേറി. നിഫ്റ്റി ബാങ്ക് സൂചിക 4 ശതമാനം ഉയര്‍ച്ചയാണ് ഇന്ന് കുറിച്ചത്. നിഫ്റ്റി സാമ്പത്തികം 3 ശതമാനവും നിഫ്റ്റി ലോഹം 2.5 ശതമാനവും നേട്ടം കണ്ടെത്തി. ലാഭമെടുപ്പ് വ്യാപകമായ സാഹചര്യത്തില്‍ നിഫ്റ്റി ഫാര്‍മ 0.14 ശതമാനം നഷ്ടത്തിലാണ് ദിനം പിന്നിട്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
