മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ 0.50 ശതമാനം വീതം മുന്നേറി. ബജാജ് ഫൈനാന്‍സ്, സണ്‍ ഫാര്‍മ, ടെക്ക് മഹീന്ദ്ര എന്നിവരുടെ പിന്തുണയാലാണ് വിപണിയുടെ കുതിപ്പ്.
അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 254.03 പോയിന്റ് ചാടി 51,279.51 എന്ന നില കൈവരിച്ചു (0.50 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി സൂചിക 76.40 പോയിന്റ് ഉയര്‍ന്ന് 15,174.80 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.51 ശതമാനം നേട്ടം). വ്യവസായങ്ങളുടെ വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഫാര്‍മ സൂചികകള്‍ 1 ശതമാനം വീതം നേട്ടം കാഴ്ച്ചവെച്ചു.

നിഫ്റ്റി സൂചികയില്‍ ഐഷര്‍ മോട്ടോര്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫൈനാന്‍സ് കമ്പനികളാണ് വലിയ നേട്ടം കയ്യടക്കിയത്. ഇതേസമയം, വലിയ നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഓഎന്‍ജിസി, ഐഓസി, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ കാണാം. വിപണിയിലെ ഇന്നത്തെ സംഭവവികാസങ്ങള്‍ ചുവടെ അറിയാം.
ചെറിയ നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി; സെന്‍സക്സും നിഫ്റ്റിയും 0.5 ശതമാനം വീതം മുന്നേറി.
മിഡ്ക്യാപ് സൂചിക താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നിഫ്റ്റി 76 പോയിന്റ് നേട്ടത്തില്‍ 15,175 നില കുറിച്ചു; സെന്‍സെക്സ് 254 പോയിന്റ് ഉയര്‍ന്ന് 51,280 നില രേഖപ്പെടുത്തി.
മിഡ്ക്യാപ് സൂചിക 196 പോയിന്റ് ചാടി 24,220 നില കയ്യടക്കി.
നിഫ്റ്റി ബാങ്ക് 73 പോയിന്റ് നേട്ടത്തില്‍ 35,938 നില കുറിച്ചു.
റിലയന്‍സ്, കൊട്ടാക്ക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ കാലുറപ്പിച്ചു; ഐടി, ആക്സിസ് ബാങ്ക് ഓഹരികള്‍ മുന്നേറി.
നാസ്ദാക്കിലെ മുന്നേറ്റം അടിസ്ഥാനപ്പെടുത്തി ഐടി ഓഹരികള്‍ 2 ശതമാനത്തോളം കുതിച്ചു.
നിഫ്റ്റിയില്‍ ഐഷര്‍ മോട്ടോര്‍സ് പ്രധാന നേട്ടക്കാരായി.
എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് ഓഹരികള്‍ ഇന്നലത്തെ നേട്ടം മായ്ച്ചു.
ഐടിഡിസി, എംടിഎന്‍എല്‍ ഓഹരികള്‍ കുതിപ്പ് തുടരുകയാണ്; ഇരു ഓഹരികളും ഈ ആഴ്ച്ച 33 ശതമാനവും 43 ശതമാനവും വീതം മുന്നേറി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
