മുംബൈ: ബുധനാഴ്ച്ച ഓഹരി വിപണി നേരിയ നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. പ്രതിവാരമുള്ള ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകളുടെ കാലാവധി അവസാനിക്കാനിരിക്കെ സാമ്പത്തികം, ലോഹം, ഓട്ടോ ഓഹരികളില്‍ ലാഭമെടുപ്പുണ്ടായതാണ് വിപണിയുടെ ഇന്നത്തെ താഴ്ച്ചയ്ക്ക് കാരണം. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 163 പോയിന്റ് അഥവാ 0.29 ശതമാനം നഷ്ടത്തില്‍ 55,629 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 16,550 മാര്‍ക്ക് കൈവെടിഞ്ഞില്ല; 46 പോയിന്റ് അഥവാ 0.28 ശതമാനം ഇടിവില്‍ 16,569 പോയിന്റ് നിലയാണ് നിഫ്റ്റി കുറിച്ചത്.

ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് ചുവടുവെച്ചിരുന്നു. സെന്‍സെക്സ് 56,119 പോയിന്റ് വരെയും നിഫ്റ്റി 16,702 പോയിന്റ് വരെയും ഉയരുന്നതിന് നിക്ഷേപകര്‍ സാക്ഷിയായി. ഐഷര്‍ മോട്ടോര്‍സ്, അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, അദാനി പോര്‍ട്സ് എന്നീ സ്റ്റോക്കുകളാണ് നിഫ്റ്റിയില്‍ തിളങ്ങിയത്. മറുഭാഗത്ത് ഹിന്‍ഡാല്‍കോ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ് എന്നിവര്‍ നഷ്ടം നേരിട്ടവരില്‍ പ്രധാനികളായി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി തുടര്‍ച്ചയായി രണ്ടാം ദിനവും മുന്നിലെത്തി. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകളും രണ്ടാം പകുതിയില്‍ കുതിച്ചുയര്‍ന്നു. മറ്റു മേഖലാ സൂചികകള്‍ എല്ലാം നഷ്ടത്തിലാണ് ദിനം പിന്നിട്ടത്. ഇന്‍ട്രാ-ഡേയില്‍ സിമന്റ് ഓഹരികള്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൂട്ടത്തില്‍ ഡാല്‍മിയ ഭാരതിന്റെ ഓഹരി വില 2.5 ശതമാനം ഉയര്‍ന്ന് 1,910 രൂപ വരെയെത്തി. മറ്റൊരു സിമന്റ് സ്റ്റോക്കായ ശ്രീ ദിഗ്വിജയ് 2 ശതമാനവും അള്‍ട്രാടെക്ക് സിമന്റ് 4 ശതമാനം വരെയും മുന്നേറ്റം കാഴ്ച്ചവെച്ചു.
മാര്‍ക്കറ്റ് ഇപ്പോഴും ബുള്ളിഷ് സോണിലെന്നാണ് ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായം. വിപണിയിലെ ഓരോ താഴ്ച്ചയിലും ലാര്‍ജ് ക്യാപില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാനാണ് ഇവര്‍ നല്കുന്ന നിര്‍ദേശവും. നിലവില്‍ നിഫ്റ്റിക്ക് 16,500 പോയിന്റ് നിലവാരത്തില്‍ മികച്ച പിന്തുണയുണ്ട്. ഇതു മറികടന്നാല്‍ വ്യാപകമായ ലാഭമെടുപ്പ് നടക്കാന്‍ സാധ്യതയേറെ. ഇതോടെ 16,400 സോണിലേക്കും നിഫ്റ്റി ഫിഫ്റ്റി തിരിച്ചെത്താം. 16,630 - 16,700 സോണിലാണ് ഇപ്പോള്‍ പ്രതിരോധം രൂപപ്പെടുന്നത്.
ലാര്‍ജ് ക്യാപില്‍ ഇന്ന് നഷ്ടം സംഭവിച്ചെങ്കിലും മിഡ്ക്യാപ് ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് ചുവടുവെച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.26 ശതമാനം ഉയര്‍ച്ചയോടെയാണ് ദിനം അവസാനിപ്പിച്ചതും. ഇതേസമയം, ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.18 ശതമാനം താഴേക്ക് പോയി.
സെന്‍സെക്സില്‍ ഇന്ന് നേട്ടം കൊയ്തവരെ ചുവടെ കാണാം.
അള്‍ട്രാടെക്ക് സിമന്റ് (2.46 ശതമാനം), ബജാജ് ഫൈനാന്‍സ് (2.05 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.55 ശതമാനം), നെസ്ലെ ഇന്ത്യ (0.91 ശതമാനം), ബജാജ് ഓട്ടോ (0.89 ശതമാനം), ടൈറ്റന് (0.29 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.24 ശതമാനം), റിലയന്‍സ് (0.19 ശതമാനം), ടിസിഎസ് (0.17 ശതമാനം), ഐടിസി (0.00 ശതമാനം).
സെന്‍സെക്സില്‍ ഇന്ന് നഷ്ടം കുറിച്ചവരെ ചുവടെ കാണാം.
കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-2.23 ശതമാനം), ഐസിഐസിഐ ബാങ്ക് (-1.96 ശതമാനം), പവര്‍ ഗ്രിഡ് (-1.42 ശതമാനം), എച്ച്ഡിഎഫ്സി (-1.06 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.05 ശതമാനം), ആക്സിസ് ബാങ്ക് (-0.74 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.68 ശതമാനം), മാരുതി സുസുക്കി (-0.64 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.57 ശതമാനം), എസ്ബിഐ (-0.56 ശതമാനം), എന്‍ടിപിസി (-0.55 ശതമാനം), ഇന്‍ഫോസിസ് (-0.50 ശതമാനം), ടാറ്റ സ്റ്റീല്‍ (-0.44 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-0.42 ശതമാനം), എല്‍ ആന്‍ഡ് ടി (-0.38 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-0.38 ശതമാനം), സണ്‍ ഫാര്‍മ (-0.29 ശതമാനം), ടെക്ക് മഹീന്ദ്ര (-0.24 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.22 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.20 ശതമാനം).
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications