മുംബൈ: പുതിയ കോവിഡ് വകഭേദങ്ങള്‍ ആശങ്ക വിതയ്ക്കവെ ദലാല്‍ സ്ട്രീറ്റില്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. ഇന്ത്യയുടെ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച കൂടി മുന്‍നിര്‍ത്തി നിക്ഷേപകര്‍ ഇന്ന് 'സൈഡ് ബെഞ്ചിലിരുന്ന് കളി കണ്ടു'.
ജൂണില്‍ രാജ്യത്തെ ഫാക്ടറി പ്രവര്‍ത്തനങ്ങളും ഉത്പാദനവും കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയാണ് രേഖപ്പെടുത്തിയത്. കോവിഡ് നിയന്ത്രണ നടപടികള്‍ ഉത്പാദന മേഖലയെ വീണ്ടും 'റിവേഴ്സ് ഗിയറില്‍' കൊണ്ടുവന്നു.

കഴിഞ്ഞ മാസം മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഐ) 55.1 പോയിന്റില്‍ നിന്നും 50.8 പോയിന്റിലേക്ക് ചുരുങ്ങി. 2020 ജൂലായ് മാസത്തിന് ശേഷം ഇതാദ്യമായാണ് പിഎംഐ സൂചിക ഇത്രയേറെ താഴുന്നത്. ഈ ആശങ്ക വിപണിയുടെ കുതിപ്പിനും ഇന്ന് കടിഞ്ഞാണിട്ടു.
ബിഎസ്ഇ സെന്‍സെക്സ് സൂചിക 164 പോയിന്റ് കുറഞ്ഞ് 52,318 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത് (0.31 ശതമാനം തകര്‍ച്ച). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 42 പോയിന്റ് ഇടിവോടെ 15,680 എന്ന നിലയും കണ്ടെത്തി (0.26 ശതമാനം തകര്‍ച്ച).
ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (2.78 ശതമാനം), ബജാജ് ഓട്ടോ (1.84 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (1.24 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (1.13 ശതമാനം), എന്‍ടിപിസി (1.03 ശതമാനം), മാരുതി സുസുക്കി (1.01 ശതമാനം) ഓഹരികളാണ് സെന്‍സെക്സില്‍ പ്രധാനികളായത്.
മറുഭാഗത്ത് ബജാജ് ഫിന്‍സെര്‍വ് (-2.20 ശതമാനം), ഇന്‍ഫോസിസ് (-1.32 ശതമാനം), ടെക്ക് മഹീന്ദ്ര (-1.01 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-1.01 ശതമാനം) ഓഹരികള്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ മുന്നിലുണ്ട്.
വിശാല വിപണികളെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപില്‍ 0.19 തമാനം തകര്‍ച്ച കാണാം. ബിഎസ്ഇ സ്മോള്‍ക്യാപില്‍ 0.32 ശതമാനം മുന്നേറ്റവും. വിപണി ഒന്നടങ്കം മന്ദഗതിയില്‍ തുടര്‍ന്നപ്പോഴും നിക്ഷേപകര്‍ ഓട്ടോ ഓഹരികളില്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഇന്നത്തെ ഹൈലൈറ്റ്. ജൂണിലെ മികച്ച വില്‍പ്പന ചിത്രം ഓട്ടോ ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചു.
വ്യാഴാഴ്ച്ച 0.8 ശതമാനം നേട്ടത്തിലാണ് നിഫ്റ്റി ഓട്ടോ ദിനം പിന്നിട്ടത്. ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി, ടിവിഎസ് മോട്ടോര്‍ ഓഹരികള്‍ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ കുതിപ്പ് കയ്യടക്കി. ഓട്ടോ മേഖലയുമായി അനുബന്ധമുള്ള ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ, എംആര്‍എഫ് ഓഹരികളിലും 1 മുതല്‍ 2 ശതമാനം വരെ മുന്നേറ്റം കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
