മുംബൈ: ആഗോള വിപണികള്‍ ഒന്നടങ്കം ഇടറിയ ദിവസമായിരുന്നു ഇന്ന്. 2023 -ല്‍ പലിശ നിരക്കുകള്‍ രണ്ടുതവണ കൂട്ടുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം ആഗോള തലത്തില്‍ നിക്ഷേപകരുടെ ആധി വര്‍ധിപ്പിച്ചു. ഫെഡറല്‍ റിസര്‍വിന്റെ ചുവടുപിടിച്ച് ആഗോള കേന്ദ്ര ബാങ്കുകള്‍ കരുതിയതിലും നേരത്തെ പലിശ നിരക്ക് കൂട്ടുമെന്ന ഭീതിയും ഇപ്പോള്‍ വിപണിയില്‍ നിഴലിട്ടിട്ടുണ്ട്.
കഴിഞ്ഞ രാത്രി അമേരിക്കയുടെ ബോണ്ട് വരുമാനം കുതിച്ചുയര്‍ന്നതും ഡോളറിനെതിരെ രൂപ കൂടുതല്‍ ദുര്‍ബലമായതും ഇന്ത്യന്‍ വിപണിക്ക് വ്യാഴാഴ്ച്ച ക്ഷീണം ചെയ്തു. കഴിഞ്ഞ ആറാഴ്ച്ചക്കിടെയുള്ള ഏറ്റവും പരിതാപകരമായ നിലയിലാണ് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ നിലകൊള്ളുന്നത്. പ്രതിവാരമുള്ള ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകള്‍ അവസാനിക്കുന്നതും വിപണിയുടെ ഇന്നത്തെ വീഴ്ച്ചയെ സ്വാധീനിച്ചു.

ഗ്യാപ്പ് ഡൗണ്‍ തുടക്കത്തിന് ശേഷം സെന്‍സെക്സും നിഫ്റ്റിയും നില മെച്ചപ്പെടുത്തിയെങ്കിലും അവസാന മണിക്കൂറില്‍ എല്ലാ ചെറുത്തുനില്‍പ്പും തകിടം മറിയുന്നതാണ് കണ്ടത്. കയ്യിലുള്ള ലോഹ ഓഹരികള്‍ വില്ക്കാന് നിക്ഷേപകര്‍ അവസാന നിമിഷം തിടുക്കം കൂട്ടി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 179 പോയിന്റ് ചോര്‍ന്ന് 52,040 എന്ന നിലയിലാണ് തിരശ്ശീലയിട്ടത് (0.34 ശതമാനം ഇടിവ്). വ്യാപാരത്തിനിടെ 484 പോയിന്റ് വരെയും സൂചിക നഷ്ടം കുറിച്ചിരുന്നു.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലാകട്ടെ, അടിയന്തര പിന്തുണ നിലയായ 15,650 പോയിന്റിന് താഴേക്ക് നിഫ്റ്റി ഫിഫ്റ്റി സൂചിക ഇടറുന്നതിന് നിക്ഷേപകര്‍ സാക്ഷിയായി. 15,616 പോയിന്റ് വരെയും നിഫ്റ്റി ഇന്ന് വീണു. ഒടുവില്‍ 76 പോയിന്റ് നഷ്ടത്തില്‍ 15,691 എന്ന നിലയ്ക്കാണ് സൂചിക ദിനം പൂര്‍ത്തിയാക്കിയത് (0.48 ശതമാനം ഇടിവ്).

വ്യാഴാഴ്ച്ച നേട്ടക്കാരുടെ പട്ടികയില്‍ ടിസിഎസ് ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 1.53 ശതമാനം നേട്ടം ടിസിഎസ് ഓഹരികള്‍ കുറിച്ചു. അള്‍ട്രാടെക്ക് സിമന്റ് (1.51 ശതമാനം), ഇന്‍ഫോസിസ് (1.47 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (1.36 ശതമാനം), ടെക്ക് മഹീന്ദ്ര (1.09 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.55 ശതമാനം), നെസ്ലെ ഇന്ത്യ (0.42 ശതമാനം), ഹിന്ദുസ്താന്‍ യൂണിലെവര്‍ (0.32 ശതമാനം), റിലയന്‍സ് (0.15 ശതമാനം) എന്നിവരും നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി.
മറുഭാഗത്ത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ബോംബെ സൂചികയില്‍ ഏറ്റവും പിന്നിലായത്. 2.91 ശതമാനം തകര്‍ച്ച ഇന്‍ഡസ്ഇന്‍ഡ് ഓഹരികള്‍ ഇന്ന് നേരിട്ടു. എന്‍ടിപിസി (-2.25 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-2.25 ശതമാനം), മാരുതി സുസുക്കി (-2.09 ശതമാനം), ആക്സിസ് ബാങ്ക് (-1.73 ശതമാനം), ബജാജ് ഓട്ടോ (-1.52 ശതമാനം) എന്നിവരും വലിയ നഷ്ടം കുറിച്ചവരുടെ നിരയിലുണ്ട്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ലോഹമാണ് വ്യാഴാഴ്ച്ച കാര്യമായ തകര്‍ച്ച നേരിട്ടത്. 2 ശതമാനം ഇടിവ് സൂചികയില്‍ സംഭവിച്ചു. നിഫ്റ്റി റിയല്‍റ്റി (-1.6 ശതമാനം), നിഫ്റ്റി പൊതുമേഖലാ ബാങ്ക് (-1.5 ശതമാനം), നിഫ്റ്റി ഓട്ടോ (-1.5 ശതമാനം) സൂചികകളും നഷ്ടത്തില്‍ ഇടപാടുകള്‍ നിര്‍ത്തി. മറുഭാഗത്ത് 0.57 ശതമാനം കയറിയ നിഫ്റ്റി ഐടിയും 0.14 ശതമാനം ഉയര്‍ന്ന നിഫ്റ്റി എഫ്എംസിജിയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
വിശാല വിപണികള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ മിഡ്ക്യാപ് 1.3 ശതമാനം മുന്നേറിയത് കാണാം. ഇതേസമയം, സ്മോള്‍ക്യാപ് സൂചിക 0.58 ശതമാനം നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
