മുംബൈ: സാമ്പത്തികം, ഓട്ടോ, ലോഹം — ഈ മൂന്നു മേഖലകളിലുള്ള ഓഹരികള്‍ കുറച്ചൊന്നുമല്ല ഇന്ന് വിപണിയില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഫലമോ, ചൊവാഴ്ച്ച അര ശതമാനം ഇടിവില്‍ സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ഏജന്‍സിയായ എച്ച്എസ്ബിസി വാല്യൂവേഷന്‍ സംബന്ധിച്ച ആശങ്ക അറിയിച്ചതും കോവിഡ് രണ്ടാം തരംഗത്തിനിടെ സാമ്പത്തിക വളര്‍ച്ച പിന്‍വാങ്ങിയെന്ന എസ് ആന്‍ഡ് പിയുടെ നിരീക്ഷണവും ഇന്ന് നിക്ഷേപകരുടെ ആധി കൂട്ടി.
നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഔട്ട്ലുക്ക് കോണ്‍ഫറന്‍സിലാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ വാല്യുവേഷന് ഉയര്‍ന്നതാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി അഭിപ്രായപ്പെട്ടത്. 2020 മാര്‍ച്ചില്‍ നിലംപതിച്ചതിന് ശേഷമുള്ള ഇന്ത്യന്‍ വിപണിയുടെ കുതിപ്പ് ന്യായയുക്തമല്ലെന്ന് ഇവര്‍ പറയുന്നു. ഇന്ത്യന്‍ ഓഹരികളില്‍ ന്യൂട്രല്‍ റേറ്റിങ്ങാണ് എച്ച്എസ്ബിസി നല്‍കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികളെ സ്വാഗതം ചെയ്തെങ്കിലും സമ്പദ്ഘടന പൂര്‍ണമായി പരിപോഷിപ്പിക്കാന്‍ പാക്കേജിന് സാധിക്കുമോയെന്ന കാര്യത്തില്‍ എച്ച്എസ്ബിസി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മറുഭാഗത്ത്, നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 11 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി എസ് ആന്‍ഡ് പി വെട്ടിക്കുറച്ചതും വിപണിയെ ഇറക്കത്തിലേക്ക് തള്ളിവിട്ടു. രണ്ടാം കോവിഡ് തരംഗവും തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നടപടികളും പൊതു, സ്വകാര്യ മേഖലകളെ രൂക്ഷമായി തളര്‍ത്തി. ബാലന്‍സ് ഷീറ്റിലുള്ള ഇപ്പോഴത്തെ ക്ഷീണം മറികടക്കാന്‍ അടുത്ത രണ്ടു വര്‍ഷം വേണ്ടിവരുമെന്നാണ് എസ് ആന്‍ഡ് പിയുടെ നിഗമനം.
ഈ പശ്ചാത്തലത്തില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 186 പോയിന്റ് ഇടിഞ്ഞ് 52,549.6 എന്ന നിലയിലാണ് ഇടപാടുകള്‍ നിര്‍ത്തിയത് (0.35 ശതമാനം തകര്‍ച്ച). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 66 പോയിന്റ് ഇറങ്ങി 15,748 എന്ന നിലയിലും തിരശ്ശീലയിട്ടു (0.42 ശതമാനം തകര്‍ച്ച).
പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, നെസ്ലെ ഇന്ത്യ, സിപ്ല, ഡിവിസ് ലാബ്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് നിഫ്റ്റിയില്‍ കാര്യമായി തിളങ്ങിയത്. 2 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ ഇന്ന് ദൃശ്യമായി.
ഇപ്പുറത്ത് നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ ഓഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്‍ഡാല്‍കോ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ ഓഹരികള്‍ പ്രധാനികളായി. 1.6 മുതല്‍ 2.5 ശതമാനം വരെ ഈ ഓഹരികളിലുണ്ട്.
വിശാല വിപണികളും കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തില്‍ നിന്നും പിന്‍വാങ്ങി. ബിഎസ്ഇ മിഡ്ക്യാപ് 0.42 ശതമാനം തകര്‍ച്ചയിലും സ്മോള്‍ക്യാപ് 0.07 ശതമാനം തകര്‍ച്ചയിലുമാണ് ദിനം പിന്നിട്ടത്. ഓയില്‍ ഇന്ത്യ, എസ്ജെവിഎന്‍, എന്‍എച്ച്പിസി, അദാനി ട്രാന്സ്മിഷന്, വോഡഫോണ്‍ ഐഡിയ, ഐഎഫ്സിഐ, ശ്രേയ് ഇന്‍ഫ്രാ, ഗുജറാത്ത് മിനറല്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഓഹരികളാണ് മിഡ്ക്യാപിലും സ്മോള്‍ക്യാപിലും പിന്നിലായത്.
വ്യവസായ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ 1 മുതല്‍ 1.5 ശതമാനം വരെ നഷ്ടം കുറിച്ചിട്ടുണ്ട്. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി എഫ്എംസിജി ഓഹരികള്‍ 0.5 ശതമാനം വീതം നേട്ടവുമായി മുന്നിലും കയറി.
ആഗോള വിപണികള്‍
ചൊവാഴ്ച്ച ആഗോള വിപണികള്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. ഏഷ്യയില്‍ ഒരിക്കല്‍ക്കൂടി കോവിഡ് വ്യാപനം പിടിമുറുക്കാന്‍ തുടങ്ങിയതും ഉദാരനയത്തില്‍ നിന്നും ചുവടുമാറാനുള്ള അമേരിക്കയുടെ ആലോചനയും ആഗോള നിക്ഷേപകരുടെ ജാഗ്രത വര്‍ധിപ്പിക്കുന്നു.
വ്യാവസായിക, സാമ്പത്തിക, ഖനന മേഖലകളിലെ ഉണര്‍വ് യൂറോപ്യന്‍ സൂചികയായ സ്റ്റോക്സ് 600 -ന് ഇന്ന് തുണയായി. 0.4 ശതമാനം നേട്ടത്തിലാണ് യൂറോപ്യന്‍ വിപണി ചൊവാഴ്ച്ച വ്യാപാരം നടത്തിയത്.
ഇതേസമയം, ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് സൂചിക 0.5 ശതമാനം താഴോട്ടുപോയി. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ തടുക്കാന്‍ ലോകരാജ്യങ്ങള്‍ ഒരിക്കല്‍ക്കൂടി ലോക്ക്ഡൗണ്‍ നടപടികളിലേക്ക് നീങ്ങുന്നത് ഏഷ്യന്‍ വിപണികള്‍ക്ക് ക്ഷീണം ചെയ്യുകയാണ്.
ചൊവാഴ്ച്ച ജപ്പാന്റെ നിക്കെയ് സൂചിക 0.8 ശതമാനവും ഓസ്ട്രേലിയയുടെ എഎസ്എക്സ്/200 സൂചിക 0.1 ശതമാനവും വീതം നഷ്ടം രേഖപ്പെടുത്തി. വന്‍തോതില്‍ ലാഭമെടുപ്പ് കണ്ടതിനെത്തുടര്‍ന്ന് ചൈനീസ് വിപണിയും ഇന്ന് 0.92 നഷ്ടം കുറിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
