മുംബൈ: മൂന്നു ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമം. ബുധനാഴ്ച്ച ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതാണ് സെന്‍സെക്സിനും നിഫ്റ്റിക്കും ഇന്ന് വിനയായത്. നടപ്പു വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മൂഡീസ് വെട്ടിക്കുറച്ചതും വിപണിയുടെ വികാരത്തെ ബാധിച്ചു.
ഈ വര്‍ഷം 9.6 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ കാര്യത്തില്‍ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചിക്കുന്നത്. നേരത്തെ, 13.9 ശതമാനം വളര്‍ച്ചാ നിരക്ക് മൂഡീസ് കണക്കൂകൂട്ടിയിരുന്നു. വാക്സിനേഷന് നടപടികളുടെ വേഗത്തെ ആശ്രയിച്ചിരിക്കും ജൂണ്‍ പാദത്തിലെ സാമ്പത്തിക നഷ്ടം പരിമിതപ്പെടുത്താന്‍ സാധിക്കുകയെന്നും മൂഡീസ് ബുധനാഴ്ച്ച അറിയിച്ചിട്ടുണ്ട്.

അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 282.6 പോയിന്റ് നഷ്ടത്തില്‍ 52,306 എന്ന നിലയാണ് രേഖപ്പെടുത്തിയത് (0.54 ശതമാനം തകര്‍ച്ച). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 86 പോയിന്റ് ഇടിഞ്ഞ് 15,687 എന്ന നിലയിലേക്കും പിന്‍വാങ്ങി (0.54 ശതമാനം തകര്‍ച്ച).
മാരുതി സുസുക്കി, ടൈറ്റന് കമ്പനി, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാടെക്ക് സിമന്റ്, ഹീറോ മോട്ടോകോര്‍പ്പ്, ഓഎന്‍ജിസി ഓഹരികളാണ് ലാര്‍ജ് ക്യാപില്‍ ഇന്ന് തിളങ്ങിയത്. മറുഭാഗത്ത് അദാനി പോര്‍ട്സ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവിസ് ലാബ്സ്, ശ്രീ സിമന്റ്, എല്‍ ആന്‍ഡ് ടി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടിസിഎസ് ഓഹരികള്‍ നഷ്ടം നേരിട്ടവരിലും പ്രധാനികളായി.
മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. പിഎന്‍ബി ഹൗസിങ്, ഫൈനാന്‍സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബ്രിവറീസ്, അദാനി എന്റര്‍പ്രൈസസ്, പിഎന്‍ബി ഗ്ലിറ്റ്സ്, ധനലക്ഷ്മി ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഹരികള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളെ ഇന്ന് പിന്നിലേക്ക് തള്ളി. മിഡ്ക്യാപില്‍ 0.26 ശതമാനം തകര്‍ച്ച കാണാം; സ്മോള്‍ക്യാപില്‍ 0.43 ശതമാനവും.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ ഭൂരിപക്ഷവും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തിയത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1 ശതമാനവും നിഫ്റ്റി ഐടി 0.87 ശതമാനവും തകര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ മാത്രമേ ഇന്ന് നേട്ടത്തില്‍ ചുവടുവെച്ചുള്ളൂ.
ആഗോള വിപണികള്‍
യൂറോപ്യന്‍ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും താഴെയിറങ്ങിയിട്ടുണ്ട്. ജൂണില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പണപ്പെരുപ്പ ഭീതി വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. വിശാല യൂറോപ്യന്‍ സൂചികയായ സ്റ്റോക്സ് 600 ഇന്ന് 0.2 ശതമാനം ഇടിവ് നേരിട്ടു. ഫ്രാന്‍സിലെ സിഎസി 40 സൂചിക 0.56 ശതമാനവും ജര്‍മനിയിലെ ഡാക്സ് സൂചിക 0.64 ശതമാനവും വീതം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
ഏഷ്യയില്‍ സമ്മിശ്ര വികാരം ഇന്ന് ദൃശ്യമായി. ജപ്പാന്റെ നിക്കെയ് സൂചിക 0.03 ശതമാനം വീഴ്ച കുറിച്ചപ്പോള്‍ ദക്ഷിണ കൊറിയയിലെ കോസ്പി, ചൈനയിലെ ഷാങ്ഹായ് സൂചികകള്‍ യഥാക്രമം 0.38 ശതമാനവും 0.25 ശതമാനവും വീതം നേട്ടം കണ്ടെത്തി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications