മുംബൈ: ചൊവാഴ്ച്ചയും വന്‍ വീഴ്ചയില്‍ വിപണിയുടെ 'നടുവൊടിഞ്ഞു'. വാള് സ്ട്രീറ്റില്‍ അമേരിക്കന്‍ സ്റ്റോക്ക് ഫ്യൂച്ചറുകള്‍ ഭേദപ്പെട്ട തുടക്കം നേടിയതുകൊണ്ട് മാത്രമാണ് ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സൂചികകള്‍ കുറെയേറെ നഷ്ടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സെന്‍സെക്സും നിഫ്റ്റിയും കണ്ട വലിയ വീഴ്ചയായിരുന്നു ഇന്നത്തേത്.
ചൊവാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 355 പോയിന്റ് ഇടിഞ്ഞ് 52,198 എന്ന നിലയാണ് കുറിച്ചത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 120 പോയിന്റ് കുറഞ്ഞ് 15,632 മാര്‍ക്കിലും തിരശ്ശീലയിട്ടു.

സെന്‍സെക്സില്‍ ഒമ്പത് സ്റ്റോക്കുകള്‍ മാത്രമാണ് നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍ പെയിന്റ്സ് (5.59 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (1.82 ശതമാനം), ബജാജ് ഓട്ടോ (0.95 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.85 ശതമാനം), നെസ്ലെ ഇന്ത്യ (0.82 ശതമാനം), മാരുതി സുസുക്കി (0.68 ശതമാനം), ടിസിഎസ് (0.67 ശതമാനം), ഇന്‍ഫോസിസ് (0.32 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.22 ശതമാനം) ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി.
മികവാര്‍ന്ന ജൂണ്‍ പാദ ഫലമാണ് ഏഷ്യന്‍ പെയിന്റ്സിന്റെ കുതിപ്പിന് പിന്നില്‍. കഴിഞ്ഞപാദം 161 ശതമാനം വര്‍ധനവോടെ 574 കോടി രൂപ അറ്റാദായം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന മികവ് എസിസി ഓഹരികളുടെ കുതിപ്പിനും വഴിതെളിച്ചു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ഇന്ന് വലിയ നഷ്ടം പേറിയത്. 3.40 ശതമാനം തകര്‍ച്ച ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ക്ക് സംഭവിച്ചു. ടാറ്റ സ്റ്റീല്‍ (-2.75 ശതമാനം), ഭാരതി എയര്‍ടെല്‍ (-2.48 ശതമാനം), എന്‍ടിപിസി (-2.43 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-2.28 ശതമാനം), ഐസിഐസിഐ ബാങ്ക് (-2.14 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-2.01 ശതമാനം) ഓഹരികളും ഏറ്റവും പിന്നിലായി.
വിശാല വിപണികളിലും സമാനമായ തകര്‍ച്ച കാണാം. ബാങ്ക്, ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്റ് സ്റ്റോക്കുകളിലുണ്ടായ ലാഭമെടുപ്പിനെ തുടര്‍ന്ന് ബിഎസ്ഇ മിഡ്ക്യാപ് 1.3 ശതമാനവും സ്മോള്‍ക്യാപ് 1.4 ശതമാനവും വീതം നഷ്ടം രേഖപ്പെടുത്തി.
സെബി അന്വേഷണം നടക്കുന്ന പശ്ചാത്തത്തില്‍ അദാനി ഗ്രൂപ്പ് സ്റ്റോക്കുകള്‍ മുഴുവന്‍ നഷ്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. അദാനി ട്രാന്സ്മിഷന് (-5 ശതമാനം), അദാനി ഗ്രീന്‍ (-3.48 ശതമാനം), അദാനി എന്റര്‍പ്രൈസസ് (-1.08 ശതമാനം), അദാനി പോര്‍ട്സ് (-0.16 ശതമാനം) ഓഹരികള്‍ ഇന്നും നഷ്ടങ്ങള്‍ തുടര്‍ന്നു.
ഇന്ത്യയിലെ വിഖ്യാത നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല ടാറ്റ മോട്ടോര്‍സിലെ ഓഹരി നിക്ഷേപം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ 2 ശതമാനത്തിന് മുകളിലാണ് ഇടിഞ്ഞത്. ഇന്നത്തെ വ്യാപാരത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില 7 രൂപ കുറഞ്ഞ് 301.85 രൂപയിലെത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
