മുംബൈ: തുടര്‍ച്ചയായി നാലാം ദിനവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച. വെള്ളിയാഴ്ച്ച 361 പോയിന്റ് നഷ്ടത്തിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചത് (0.61 ശതമാനം ഇടിവ്). 58,765 പോയിന്റില്‍ ബോംബെ സൂചിക ഈ വാരം പിന്നിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 90 പോയിന്റ് താഴേക്കിറങ്ങി (0.49 ശതമാനം ഇടിവ്); 17,532 പോയിന്റ് നിലയിലാണ് നിഫ്റ്റി തിരശ്ശീലയിട്ടതും. സെന്‍സെക്സില്‍ ഇന്ന് നേട്ടം കൊയ്തവരെ ചുവടെ കാണാം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.90 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (1.11 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (1.10 ശതമാനം), പവര്‍ഗ്രിഡ് (0.84 ശതമാനം), സണ്‍ ഫാര്‍മ (0.83 ശതമാനം), റിലയന്‍സ് (0.40 ശതമാനം), ബജാജ് ഓട്ടോ (0.32 ശതമാനം), ടാറ്റ സ്റ്റീല്‍ (0.30 ശതമാനം), നെസ്ലെ ഇന്ത്യ (0.30 ശതമാനം), ആക്സിസ് ബാങ്ക് (0.22 ശതമാനം), ടൈറ്റന് (0.12 ശതമാനം).

സെന്‍സെക്സില്‍ നഷ്ടം കുറിച്ചവരെ ചുവടെ കാണാം.
ബജാജ് ഫിന്‍സെര്‍വ് (-3.17 ശതമാനം), മാരുതി സുസുക്കി (-2.45 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-1.91 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.90 ശതമാനം), ഭാരതി എയര്‍ടെല്‍ (-1.81 ശതമാനം), എച്ച്ഡിഎഫ്സി (-1.62 ശതമാനം), എന്‍ടിപിസി (-1.34 ശതമാനം), ടിസിഎസ് (-1.23 ശതമാനം), ഐസിഐസിഐ ബാങ്ക് (-1.11 ശതമാനം), ടെക്ക് മഹീന്ദ്ര (-0.87 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.66 ശതമാനം), ഇന്‍ഫോസിസ് (-0.54 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.54 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.47 ശതമാനം), എച്ച്സിഎല്‍ ടെക്ക് (-0.39 ശതമാനം), എല്‍ ആന്‍ഡ് ടി (-0.37 ശതമാനം), ഐടിസി (-0.13 ശതമാനം), എസ്ബിഐ (-0.12 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (-0.04 ശതമാനം).
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മയാണ് വെള്ളിയാഴ്ച്ച ഏറ്റവും മുന്നില്‍. 0.84 ശതമാനം മുന്നേറാന്‍ ഫാര്‍മ സൂചികയ്ക്ക് സാധിച്ചു. നിഫ്റ്റി മീഡിയ (0.74 ശതമാനം), നിഫ്റ്റി പൊതുമേഖലാ ബാങ്ക് (0.71 ശതമാനം), നിഫ്റ്റി ലോഹം (0.49 ശതമാനം) എന്നീ സൂചികകളും നേട്ടത്തില്‍ത്തന്നെ ദിനം പൂര്‍ത്തിയാക്കി. നിഫ്റ്റി റിയല്‍റ്റി സൂചികയാണ് ഇന്ന് നഷ്ടം കുറിച്ചവരില്‍ പ്രധാനി. 1.51 ശതമാനം തകര്‍ച്ച സൂചികയില്‍ സംഭവിച്ചു. 0.91 ശതമാനം ഇടിവ് രേഖപ്പെടുത്തി നിഫ്റ്റി സാമ്പത്തികകാര്യ സൂചികയും പട്ടികയില്‍ തൊട്ടുപിന്നിലുണ്ട്. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്ന പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.04 ശതമാനവും സ്മോള്‍ക്യാപ് 100 സൂചിക 0.13 ശതമാനവും വീതം നേട്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു.
വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐഎക്സ് സൂചിക 6.48 ശതമാനം ഇടറി 17.21 എന്ന നിലയിലാണ് ഇപ്പോള്‍ തുടരുന്നത്. വ്യക്തിഗത ഓഹരികള്‍ പരിശോധിച്ചാല്‍ സീ എന്റര്ടെയ്ന്മെന്റ് ഓഹരികള്‍ 3 ശതമാനം വീഴ്ച കുറിച്ചത് കാണാം. അസാധാരണ പൊതുയോഗം വിളിച്ചുച്ചേര്‍ത്ത് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടറും സിഇഓയുമായ പുനീത് ഗോയങ്കെയെ പുറത്താക്കാനുള്ള ഓഹരിയുടമകളുടെ നീക്കത്തിന് സീ ബോര്‍ഡ് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്നത്തെ ഇറക്കം. ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച പരാസ് ഡിഫന്‍സ് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടതും വിപണിയിലെ പ്രധാന സംഭവവികാസമാണ്. 175 രൂപയായിരുന്നു ഇഷ്യു വില. എന്നാല്‍ കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതാകട്ടെ 475 രൂപയ്ക്കും.
'നിഫ്റ്റി 17,532 പോയിന്റ് നിലയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. പ്രതിവാര ചാര്‍ട്ടില്‍ 'ബെയറിഷ് കാന്‍ഡില്‍' പാറ്റേണ്‍ സൂചിക കുറിക്കുന്നുണ്ട്. വെള്ളിയാഴ്ച്ചത്തെ പ്രതിദിന ചാര്‍ട്ടില്‍ 'ഡോജി കാന്‍ഡില്‍' പാറ്റേണും കാണാം. മാര്‍ക്കറ്റിലെ അനിശ്ചിതത്വമാണ് ഇവ സൂചിപ്പിക്കുന്നത്. ഇനി മുന്നോട്ട് 17,450-17,400 സോണില്‍ സൂചിക പിന്തുണ കണ്ടെത്തും. ഈ നിലയ്ക്ക് മുകളില്‍ തുടരാന്‍ കഴിഞ്ഞാല്‍ 17,620-17,740 എന്ന അടിയന്തര ഹര്‍ഡില്‍ സോണിലേക്ക് ഭേദപ്പെട്ട പുള്‍ബാക്ക് പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കണം', എല്‍കെപി സെക്യുരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രോഹിത് സിങ്ക്രെ പറയുന്നു.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications