മുംബൈ: വെള്ളിയാഴ്ച്ച നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ആഗോള വിപണിയില്‍ ബോണ്ട് വരുമാനം കുതിച്ചുയരുന്നതിന്റെ ആശങ്ക ഇന്ത്യന്‍ വിപണിയിലും ഇന്ന് പ്രതിഫലിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 440.76 പോയിന്റ് ഇടറി 50,405.32 എന്ന നില രേഖപ്പെടുത്തി (0.87 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി സൂചിക 142.65 പോയിന്റ് നഷ്ടത്തില്‍ 14,938 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.95 ശതമാനം തകര്‍ച്ച).
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം ചുവപ്പിലാണ് ഇടപാടുകള്‍ നടത്തിയത്. ബാങ്ക്, സാമ്പത്തിക, ലോഹ സൂചികകള്‍ ഇന്ന് വന്‍ നഷ്ടം പേറി. വിശാല വിപണികളിലും വെള്ളിയാഴ്ച്ച വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായിരുന്നു. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യുപിഎല്‍, ടാറ്റ മോട്ടോര്‍സ്, വിപ്രോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വലിയ നഷ്ടം കുറിച്ചു. ഓഎന്‍ജിസി, ഗെയില്‍ ഇന്ത്യ, മാരുതി സുസുക്കി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ് എന്നീ ഓഹരികളാണ് ഇന്ന് മുന്നേറിയത്. വിപണിയുടെ വെള്ളിയാഴ്ച്ച ചിത്രം ചുവടെ അറിയാം.

- യുഎസ് ബോണ്ട് നേട്ടത്തില്‍ ആഗോള വിപണി പകച്ചു നില്‍ക്കുകയാണ്; 1 മുതല്‍ 2 ശതമാനം വരെ തകര്‍ച്ച സുപ്രധാന സൂചികകള്‍ നേരിടുന്നു.
- 50,000 പോയിന്റ് നിലവാരത്തില്‍ പിടിച്ചുനില്ക്കാന് സെന്‍സെക്സിന് സാധിച്ചു; ക്ലോസിങ് 50,405.
- 15,000 പോയിന്റ് നിലവാരം നിഫ്റ്റി കൈവെടിഞ്ഞു; ക്ലോസിങ് 14,928.
- മിഡ്ക്യാപ് സൂചികയില്‍ 530 പോയിന്റ് ചോര്‍ന്നു; ക്ലോസിങ് 24,078.
- നിഫ്റ്റി ബാങ്ക് സൂചിക 574 പോയിന്റ് നഷ്ടത്തില്‍ 35,228 നില കുറിച്ചു.
- എല്ലാ വ്യവസായ വില സൂചികകളും നഷ്ടം രേഖപ്പെടുത്തി; വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഐക്സ് സൂചിക 6 ശതമാനം ഉയര്‍ന്നു.
- നിഫ്റ്റി ലോഹ, പൊതുമേഖലാ ബാങ്ക് സൂചികകള്‍ 3 മുതല്‍ 4 ശതമാനം വരെ താഴോട്ടു പോയി.
- നിഫ്റ്റിയില്‍ 38 ഓഹരികള്‍ നഷ്ടത്തില്‍ ചുവടുവെച്ചു; ഇന്‍ഡസ്ഇന്‍ഡ്, വിപ്രോ, ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ഏറ്റവും പിന്നിലായി.
- വിപ്രോ ഓഹരികള്‍ 4 ശതമാനം ഇടറി.
- ടെസ്ലയുമായി ധാരണയില്ലെന്ന ടാറ്റ ചെയര്‍മാന്റെ പ്രസ്താവനയും ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കുറഞ്ഞ വില്‍പ്പനയും ടാറ്റ മോട്ടോര്‍സിന് തിരിച്ചടിയായി.
- പൊതുമേഖലാ കമ്പനികള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തി; ഓഎന്‍ജിസി, ഗെയില്‍ ഓഹരികള്‍ നിഫ്റ്റിയില്‍ മുന്നേറി.
- ടൈറ്റന് കമ്പനി നേട്ടത്തില്‍ ചുവടുവെച്ചു; ഇതേസമയം സ്വര്‍ണവില ഇടിയുന്നത് പ്രമാണിച്ച് മണപ്പുറവും മുത്തൂറ്റും തകര്‍ച്ച നേരിട്ടു.
- മിഡ്ക്യാപില്‍ ഫാക്ട്, സിഎസ്ബി, ഇമാമി, ബ്ലൂ ഡാര്‍ട്ട് ഓഹരികള്‍ നേട്ടം കൊയ്തു.
- അപ്പോളോ ടയേഴ്സ്, പിടിസി ഫൈനാന്‍സ്, മാക്സ് വെഞ്ച്വേഴ്സ്, ബാങ്ക് ഓഫ് ബറോഡ, നാല്‍കോ ഓഹരികള്‍ മിഡ്ക്യാപില്‍ പിന്നിലായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
