മുംബൈ: അവസാന മണിക്കൂറില്‍ നിക്ഷേപകര്‍ വില്‍പ്പനക്കാരായതോടെ വിപണി നഷ്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും വാക്സിനേഷന് നടപടികള്‍ ഇഴയുന്നതുമാണ് ചൊവാഴ്ച്ച നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചത്. ഇതിനിടെ മൂന്നു മാസത്തേക്ക് മൊറട്ടോറിയം ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചെന്ന വാര്‍ത്തയും വിപണിയുടെ ഇന്നത്തെ വീഴ്ച്ചയ്ക്ക് കാരണമായി. സാമ്പത്തിക മേഖല പൂര്‍ണമായി ഉണര്‍ന്നില്ലെന്ന് ബാങ്കുകള്‍ പരിഭവം പങ്കുവെയ്ക്കുന്നു.
രാവിലെ ഗ്യാപ്പ് അപ്പില്‍ തുടങ്ങിയ ബോംബെ സൂചിക വ്യാപാരത്തിനിടെ 850 പോയിന്റ് ഇടറി 48,149 എന്ന നില വരെയ്ക്കും കൂപ്പുകുത്തിയിരുന്നു. എന്നാല്‍ വലിയ നഷ്ടത്തില്‍ നിന്നും സൂചിക പതിയെ കരകയറി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 465 പോയിന്റ് നഷ്ടത്തില്‍ 48,253.5 എന്ന നിലയാണ് കയ്യടക്കിയത് (0.95 ശതമാനം തകര്‍ച്ച). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,500 മാര്‍ക്ക് കൈവിട്ടു; 138 പോയിന്റ് നഷ്ടത്തില്‍ 14,496.5 എന്ന നിലയ്ക്ക് സൂചിക ഇടപാടുകള്‍ മതിയാക്കി (0.94 ശതമാനം തകര്‍ച്ച). ദിവസവ്യാപാരത്തിനിടെ 14,461 പോയിന്റ് വരെയ്ക്കും നിഫ്റ്റി ഇടറിയിരുന്നു.

നിഫ്റ്റിയില്‍ 50 -ല്‍ 35 കമ്പനികളുടെ ഓഹരികളും ചുവപ്പിലാണ് ചുവടുവെച്ചത്. 4.3 ശതമാനം താഴോട്ടു പോയ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സാണ് കൂട്ടത്തില്‍ പ്രധാനി. സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരും വലിയ നഷ്ടം നേരിട്ടവരുടെ പട്ടികയിലുണ്ട്.
എസ്ബിഐ ലൈഫാണ് ഇന്ന് നിഫ്റ്റിയിലെ താരം. കമ്പനിയുടെ ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചു. ഇന്നലെയും നേട്ടത്തിലായിരുന്നു എസ്ബിഐ ലൈഫ് ഇടപാടുകള്‍ നടത്തിയത്. ബജാജ് ഫൈനാന്‍സ്, ബിപിസിഎല്‍, അദാനി പോര്‍ട്സ്, ഓഎന്‍ജിസി, കോള്‍ ഇന്ത്യ ഓഹരികളും ഇന്ന് നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി.
നഷ്ടത്തിലെങ്കിലും വിശാല വിപണികള്‍ ഇന്ന് ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കിയിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 0.5 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്ക് ഓഹരികളിലെ കുതിപ്പാണ് മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളുടെ വീഴ്ച്ച കുറച്ചത്. എന്‍ബിസിസി, ഭാരത് ഫോര്‍ജ്, ശ്രീറാം സിറ്റി യൂണിയന് ഫൈനാന്‍സ്, ഡിഷ് ടിവി ഓഹരികളും സൂചികകളെ തുണച്ചു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ പൊതുമേഖലാ ബാങ്ക് സൂചികയാണ് ഇന്ന് ഏറ്റവും മുന്നില്‍. 3.5 ശതമാനം ഉണര്‍വ് സൂചികയില്‍ ദൃശ്യമായി. മറുപക്ഷത്ത് വ്യാപകമായ ലാഭമെടുപ്പിന് ഇരയായതോടെ നിഫ്റ്റി ഫാര്‍മ സൂചിക 2 ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റിയിലെ മറ്റു വ്യവസായ സൂചികകള്‍ 0.4 ശതമാനം മുതല്‍ 0.8 ശതമാനം വരെ തകര്‍ച്ച കുറിച്ചിട്ടുണ്ട്.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
