മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു. ആഗോളതലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പണപ്പെരുപ്പ ഭീതി ഇന്ന് ഇന്ത്യന്‍ വിപണിയിലും ഓളംതല്ലി. എംഎസ്സിഐയുടെ വിശാലമായ ഏഷ്യാ പസിഫിക് വില സൂചിക 0.9 ശതമാനമാണ് ബുധനാഴ്ച്ച ഇടിഞ്ഞത്. ജപ്പാന്റെ നിക്കെയ് സൂചിക 1.9 ശതമാനവും തായ്വാന് സൂചിക 4 ശതമാനത്തിന് മുകളിലും അധഃപതിച്ചു.
ചൈന പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ഏഴു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഏപ്രിലില്‍ പണപ്പെരുപ്പം എത്തിയത്. മൊത്ത വ്യാപാരികള്‍ക്ക് നിര്‍മാണശാലകള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന 'ഫാക്ടറി ഗേറ്റ് നിരക്കും' കഴിഞ്ഞ മൂന്നരവര്ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് ചൈന പറയുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തോടാണ് ജര്‍മനി മല്ലിടുന്നത്. അമേരിക്കയും ഇന്ത്യയും വൈകാതെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിടും. എന്തായാലും ലോകമെങ്ങും പണപ്പെരുപ്പ ഭീതി പിടിമുറുക്കുന്നത് നിക്ഷേപകരില്‍ ആശങ്കയുളവാക്കുന്നുണ്ട്. അവസാന മണി മുഴങ്ങുമ്പോള്‍ 471 പോയിന്റ് ഇടറി 48,691 എന്ന നിലയ്ക്കാണ് സെന്‍സെക്സ് വ്യാപാരം മതിയാക്കിയത്. ഇന്നത്തെ വ്യാപാരത്തിനിടെ സൂചിക 48,551 പോയിന്റ് വരെയും താഴോട്ടു പോയിരുന്നു.
എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,700 മാര്‍ക്ക് കൈവെടിഞ്ഞു. 154 പോയിന്റ് നഷ്ടത്തോടെ 14,696 എന്ന നിലയ്ക്കാണ് നിഫ്റ്റി ദിനം പൂര്‍ത്തിയാക്കിയത്. ഇന്നത്തെ വ്യാപാരത്തിനിടെ 14,650 പോയിന്റ് വരെയും നിഫ്റ്റി വീണിരുന്നു. ടാറ്റ മോട്ടോര്‍സ്, പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ടൈറ്റന് കമ്പനി, മാരുതി സുസുക്കി, യുപിഎല്‍, സിപ്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍ടിപിസി ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നേറിയത്. 1 മുതല്‍ 3 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ ദൃശ്യമായി. മറുഭാഗത്ത് ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, എസ്ബിഐ ലൈഫ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4 ശതമാനത്തോളം തകര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപകമായ ലാഭമെടുപ്പിനെത്തുടര്‍ന്ന് വിശാല വിപണികളും ഇന്ന് ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.9 ശതമാനവും സ്മോള്‍ക്യാപ് 0.6 ശതമാനവും നഷ്ടമാണ് രേഖപ്പെടുത്തിയത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ലോഹം 3 ശതമാനവും നിഫ്റ്റി സ്വകാര്യ ബാങ്ക് 1.6 ശതമാനവും അടിപതറി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയാണ് കാര്യമായ മുന്നേറ്റം കാഴ്ച്ചവെച്ചത്. 3.3 ശതമാനം നേട്ടം സൂചികയില്‍ ദൃശ്യമായി. പഞ്ചാബ് സിന്ധ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുസിഓ ബാങ്ക്, പിഎന്‍ബി ബാങ്ക്, യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ 4 മുതല്‍ 10 ശതമാനം വരെയാണ് ഇന്ന് ഉയര്‍ന്നത്.
താരത്തിളക്കം
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഓഹരികള്‍ 125 ശതമാനം ഉയര്‍ന്ന് 895 രൂപ വരെ ഇന്ന് എത്തിയിരുന്നു. ഒക്ടോബര്‍ 21 -ന് പുതിയ മാനേജിങ് ഡയറക്ടറും സിഇഓയുമായി സുധിര്‍ സിതാപതി ചുമതലയേല്‍ക്കുമെന്ന പ്രഖ്യാപനമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് പുത്തനുണര്‍വായത്. രണ്ടു പതിറ്റാണ്ടിലേറെ ഹിന്ദുസ്താന്‍ യൂണിലെവറിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ പദവി വഹിച്ചതിന് ശേഷമാണ് സുധീര്‍ സീതാപതിയുടെ ചുവടുമാറ്റം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
