തുടര്‍ച്ചയായി ആറ് ദിവസത്തെ കുതിപ്പിന് വിരാമം; ചൊവാഴ്ച്ച ഓഹരി വിപണിയില്‍ നേരിയ ഇടിവ്. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 19 പോയിന്റ് കുറഞ്ഞ് 51,329 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി സൂചിക 6 പോയിന്റ് ഇടിവില്‍ 15,109 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. ഓട്ടോ, ലോഹ, പൊതുമേഖലാ ബാങ്ക്, ഫാര്‍മ ഓഹരികളില്‍ ലാഭമെടുപ്പ് നടന്നത് ഇന്ത്യന്‍ സൂചികകളുടെ ഇടര്‍ച്ചയ്ക്ക് വഴിയൊരുക്കി.

സെന്‍സെക്സില്‍ ഏഷ്യന്‍ പെയിന്റ്സാണ് പ്രധാന നേട്ടം കുറിച്ചത്. ചൊവാഴ്ച്ച ഏഷ്യന്‍ പെയിന്റസ് ഓഹരികള്‍ 3.6 ശതമാനം നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി. ഓന്ജിസി, ടൈറ്റന് ഓഹരികളും സെന്‍സെക്സില്‍ മുന്നേറിയത് കാണാം. ഇരു കമ്പനികളുടെ ഓഹരികളും 1 ശതമാനം വീതം നേട്ടം കയ്യടക്കി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഐടിസി ഓഹരികളാണ് നഷ്ടം നേരിട്ടവരില്‍ പ്രമുഖര്‍. ഈ അവസരത്തില്‍ ചൊവാഴ്ച്ച വിപണിയില്‍ നടന്ന വ്യാപാര ഇടപാടുകളുടെ സംഗ്രഹം ചുവടെ കാണാം.
- ഐടി, എഫ്എംസിജി കമ്പനികള്‍ ചൊവാഴ്ച്ച നഷ്ടം രേഖപ്പെടുത്തി.
- സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ 16 ഉം നഷ്ടത്തിലാണ് ദിവസം പൂര്‍ത്തിയാക്കിയത്.
- ടിസിഎസ്, ഐടിസി, ബജാജ് ഫൈനാന്‍സ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ഓഹരികള്‍ സൂചികയുടെ പ്രകടനത്തില്‍ നിര്‍ണായകമായി.
- പ്രധാന നേട്ടക്കാര്‍: ഏഷ്യന്‍ പെയിന്റ്സ് (3.70%), ഓഎന്‍ജിസി (1.30%), ടൈറ്റന് (1.23%)
- നഷ്ടം സംഭവിച്ചവര്‍: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-3.62%), ഐടിസി (-1.76 ശതമാനം), സണ്‍ ഫാര്‍മ (-1.73%)
- മേഖലാ സൂചികകളില്‍ ബിഎസ്ഇ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.43 ശതമാനം നേട്ടം കുറിച്ചു.
- ബിഎസ്ഇ ഓട്ടോ സൂചിക 1.43 ശതമാനം നഷ്ടവും രേഖപ്പെടത്തി.
- വില്‍പ്പന നടന്ന ഓഹരികളുടെ എണ്ണത്തില്‍ ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, എയര്‍ടെല്‍ എന്നീ കമ്പനികള്‍ മുന്നിലെത്തി.
ചൊവാഴ്ച്ച ഡോളറിനെതിരെ 10 പൈസ നേട്ടത്തില്‍ 72.87 എന്ന നിലയ്ക്കാണ് രൂപ വിനിമയം പൂര്‍ത്തിയാക്കിയത്. ഫോറക്സ് വിപണിയില്‍ 72.87 എന്ന നിലയ്ക്കായിരുന്നു രൂപയുടെ തുടക്കം. ദിവസ വ്യാപാരത്തില്‍ 72.85 എന്ന ഉയര്‍ന്ന നിലയും 72.92 എന്ന താഴ്ന്ന നിലയും രൂപ തൊട്ടു. ഒടുവില്‍ 10 പൈസ നേട്ടത്തില്‍ 72.87 എന്ന നിലയ്ക്കാണ് രൂപയുടെ വിനിമയം പൂര്‍ത്തിയായത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications