മുംബൈ: തിങ്കളാഴ്ച്ച വലിയ നഷ്ടത്തില്‍ വിപണി കച്ചവടം മതിയാക്കി. അമേരിക്കയിലും ബ്രിട്ടണിലും കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമെന്ന ആശങ്കയും ജപ്പാനിലും ഓസ്ട്രേലിയയിലും കോവിഡ് വ്യാപനം ഉയരുന്നതും മുന്‍നിര്‍ത്തി തകര്‍ച്ച കുറിച്ചുകൊണ്ടാണ് ആഗോള വിപണികള്‍ ഇന്ന് ഇടപാടുകള്‍ നടത്തിയത്. ഇന്ത്യന്‍ വിപണിയും ഇതിന്റെ പ്രതിഫലനങ്ങള്‍ ഏറ്റുവാങ്ങി. 1.2 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇന്ന് നഷ്ടമായത്.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 587 പോയിന്റാണ് താഴേക്ക് വീണത് (1.1 ശതമാനം ഇടിവ്). 52,553 പോയിന്റ് നിലയില്‍ ബോംബെ സൂചിക ദിനം പിന്നിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും തകര്‍ച്ച കാണാം. നിഫ്റ്റി ഫിഫ്റ്റി സൂചിക 193 പോയിന്റ് ഇടറി 15,750 മാര്‍ക്കിന് താഴേക്കെത്തി; 15,730 പോയിന്റ് നിലയിലാണ് നിഫ്റ്റി തിരശ്ശീലയിട്ടതും.

സെന്‍സെക്സില്‍ ആറ് സ്റ്റോക്കുകള്‍ മാത്രമേ നേട്ടത്തില്‍ ചുവടുവെച്ചുള്ളൂ. എന്‍ടിപിസി (2.14 ശതമാനം), നെസ്ലെ ഇന്ത്യ (0.59 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.27 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (0.05 ശതമാനം), ഐടിസി (0.05 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.04 ശതമാനം) ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി.
എച്ച്ഡിഎഫ്സി ബാങ്ക് (-3.18 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.78 ശതമാനം), ആക്സിസ് ബാങ്ക് (-2.11 ശതമാനം), എച്ച്ഡിഎഫ്സി (-2.10 ശതമാനം), മാരുതി സുസുക്കി (-1.63 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.58 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-1.45 ശതമാനം), ടാറ്റ സ്റ്റീല്‍ (-1.08 ശതമാനം), ഭാരതി എയര്‍ടെല്‍ (-1.04 ശതമാനം) ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തില്‍ ഏറ്റവും പിന്നിലുമായി. വിശാല വിപണികളിലും നഷ്ടം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.58 ശതമാനവും സ്മോള്‍ക്യാപ് 0.31 ശതമാനവും വീതം ഇടറി.
ഇന്നത്തെ വ്യാപാരത്തില്‍ അദാനി സ്റ്റോക്കുകള്‍ 4 ശതമാനം വരെ തകര്‍ച്ച നേരിട്ടിട്ടുണ്ട്. ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ വീഴ്ച. തിങ്കളാഴ്ച്ച അദാനി ട്രാന്സ്മിഷന് 3.68 ശതമാനം വീണു. അദാനി ഗ്രീന്‍ (-3.17 ശതമാനം), അദാനി പവര്‍ (-3.14 ശതമാനം), അദാനി പോര്‍ട്സ് (-1.90 ശതമാനം), അദാനി എന്റര്‍പ്രൈസസ് (-1.14 ശതമാനം) ഓഹരികളിലും കാര്യമായ നഷ്ടം കാണാം.
വ്യവസായ വില സൂചികകളില്‍ നിഫ്റ്റി ബാങ്കാണ് 2 ശതമാനം തകര്‍ച്ചയോടെ ഏറ്റവും പിന്നില്‍. ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രകടനം നിഫ്റ്റി ബാങ്ക് സൂചികയ്ക്ക് വിനയായി. 3 ശതമാനത്തിലേറെ തകര്‍ച്ച പേറിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ദിനം പിന്നിട്ടത്. ആസ്തി നിലവാരം ഗണ്യമായി ഇടിഞ്ഞത് എച്ച്ഡിഎഫ്സി ബാങ്കിന്റെ സാമ്പത്തിക ഫലത്തില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
ആഗോള വിപണികളില്‍ ജപ്പാന്റെ നിക്കെയ് സൂചിക 1.25 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1 ശതമാനവും വീതം തകര്‍ച്ച കുറിച്ചു. യൂറോപ്യന്‍ സ്റ്റോക്സ് 600 സൂചിക 1.6 ശതമാനമാണ് വീഴ്ച നേരിട്ടത്. വാള് സ്ട്രീറ്റിലെ മൂന്നു പ്രധാന സൂചികകളുടെയും സ്റ്റോക്ക് ഫ്യൂച്ചറുകള്‍ 0.7 മുതല്‍ 0.9 ശതമാനം വരെ ഇടര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications