മുംബൈ: വ്യാപകമായ ലാഭമെടുപ്പു കണ്ടുകൊണ്ടാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ അവസാന ദിനത്തിന് ഇന്ത്യന്‍ വിപണി തിരശ്ശീലയിട്ടത്. ഫലമോ, ബിഎസ്ഇ സെന്‍സെക്സ് സൂചിക 627 പോയിന്റ് കുറഞ്ഞ് 49,509 നിലയിലും (1.25 ശതമാനം നഷ്ടം) എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 154 പോയിന്റ് ഇടിഞ്ഞ് 16,691 നിലയിലും (1 ശതമാനം നഷ്ടം) ഇടപാടുകള്‍ മതിയാക്കി.
സെന്‍സെക്സിലെ 30 ഓഹരികളില്‍ 20 എണ്ണവും ചുവപ്പിലാണ് ദിനം പൂര്‍ത്തിയാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ടെക്ക് മഹീന്ദ്ര, ഓഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫൈനാന്‍സ് ഓഹരികള്‍ ഇന്ന് കനത്ത നഷ്ടം നേരിട്ടു. നിഫ്റ്റിയില്‍ ഹീറോ മോട്ടോകോര്‍പ്പ്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യാ ഓഹരികളും നഷ്ടം സംഭവിച്ചവരുടെ പട്ടികയിലുണ്ട്. മേല്‍പ്പറഞ്ഞ ഓഹരികള്‍ 1 ശതമാനം മുതല്‍ 5 ശതമാനം വരെ തകര്‍ച്ച കുറിച്ചു.
മറുഭാഗത്ത് നേട്ടം കൊയ്തവരുടെ നിരയില്‍ ബജാജ് ഫിന്‍സെര്‍വ്, ഐടിസി, എസ്ബിഐ, ഹിന്ദുസ്താന്‍ യുണിലെവര്‍, ടാറ്റ മോട്ടോര്‍സ്, യുപിഎല്‍, ഗ്രാസിം ഓഹരികളെ കാണാം. ഇവര്‍ 4 ശതമാനം വരെ ഇന്ന് മുന്നേറി. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടറിയെങ്കിലും വിശാല വിപണികള്‍ നേട്ടത്തിലാണഅ ബുധനാഴ്ച്ച ചുവടുവെച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.07 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.52 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലേക്കാണ് വിപണി തിരിഞ്ഞുനോക്കുന്നത്. കോവിഡ് ഭീതി കാരണം ഏതാനും മാസങ്ങള്‍ ലോകം നിശ്ചലമായിട്ടും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ വിപണിക്ക് സാധിച്ചു. ഇക്കാലത്ത് ബിഎസ്ഇ സെന്‍സെക്സ് സൂചിക 68 ശതമാനവും എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 70.8 ശതമാനവും മുന്നേറി. ഇതിന് മുന്‍പ് 2009-2010 സാമ്പത്തിക കാലത്താണ് ഇത്രത്തോളം നേട്ടം ഇന്ത്യന്‍ സൂചികകള്‍ കയ്യടക്കിയത്. അന്ന് സെന്‍സെക്സ് 80.5 ശതമാനവും നിഫ്റ്റി ഫിഫ്റ്റി 73.7 ശതമാനവും മുന്നേറുകയുണ്ടായി.
മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും കാര്യമായ നേട്ടം ഇക്കുറി കണ്ടെത്തി. മിഡ്ക്യാപും സ്മോള്‍ക്യാപും യഥാക്രമം 91 ശതമാനവും 115 ശതമാനവും നേട്ടം ഇരു സൂചികകളിലുമായി കുറിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഡോളര്‍ സൂചിക എത്തിയതും ട്രഷറി വരുമാനം വര്‍ധിച്ചതും പ്രമാണിച്ച് ആഗോള ഓഹരികളും ബുധനാഴ്ച്ച ക്ഷീണം അനുഭവപ്പെട്ടു. യൂറോപ്പിലെ സ്റ്റോക്സ് 600 സൂചിക 0.2 ശതമാനവും ബ്രിട്ടണിലെ എഫ്ടിഎസ്ഇ 100 സൂചിക 0.1 ശതമാനവും തകര്‍ന്നു. ചൈനയിലെ ബ്ലൂ ചിപ്പ് സൂചിക 0.9 ശതമാനവും ജപ്പാനിലെ നിക്കെയ് സൂചിക 0.9 ശതമാനവും അടിപതറി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
